“രാമേട്ടാ…….???
പുറകിൽ നിന്നുള്ള നിച്ചുവിന്റെ രാമേട്ടാ സ്തുതി കേട്ട് യദുവിന്റെ കൈ പെട്ടന്ന് സ്ലിപ് ആയി മുന്നിലേക്ക് വീഴാൻ പോയി..
“അയ്യോ വീഴല്ലേ രാമേട്ടാ..???.. പക്ഷെ പുറകിൽ നിന്ന ധർമ്മപത്നിയായ നിച്ചു അവന്റെ അടുത്തേക്ക് പോയി പെട്ടന്ന് പിടിച്ചുനിർത്തി.
” നീയെന്താ വിളിച്ചെ????.. ലെ യദു
” രാമേട്ടൻ ?. എന്താ????… നിച്ചു
യദു പല്ലുക്കടിച്ചുകൊണ്ട് അവളെ നോക്കിയതിനു ശേഷം ഒന്ന് ശ്വാസം വലിച്ചു വിട്ടു കണ്ണുകൾ അടച്ചു തുറന്നു…
“നവനീത….I need to talk to you.”
“മ്മ്.. പറഞ്ഞോളൂ….അവൻ പറയാൻ പോകുതെന്തെന്ന് ഏകദേശം ധാരണ മനസ്സിൽ വെച്ചുകൊണ്ടുതന്നെ അവൾ മറുപ്പടി നൽകി.
“നവനീത….. അത്……
“രാമേട്ടാ…Just a sec… എന്നെയിങ്ങനെ നവനീത എന്ന് നീട്ടി വിളിക്കണമെന്നില്ല, എല്ലാവരും വിളിക്കുന്ന പോലെ നിച്ചുവെന്ന് വിളിച്ചാ പോരെ???”?
“മ്മ്… Ok…നിച്ചു, ഈ കല്യാണം കഴിക്കാൻ ഞാൻ സമ്മതിച്ചത് തന്നെ അമ്മയ്ക്കുവേണ്ടിയാണ്. ഒരിക്കലും ഒരു വിവാഹജീവിതം ആരംഭിക്കാനും, അത് മുന്നോട്ടു കൊണ്ടുപ്പോവാനും പറ്റുമായിരുന്ന ഒരവസ്ഥ അല്ലായിരുന്നു എനിക്ക്. ഇതെല്ലാം മധുരിമയോട് സംസാരിച്ചതുമാണ്. പക്ഷെ വളരെ അപ്രതീക്ഷിതമായി എന്റെ, അല്ല ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന അതിഥിയാണ് നീ.പക്ഷെ ഇനി എന്തുതന്നെ ആയാലും എന്റെ ലൈഫിൽ ഒരു വിവാഹമേ ഒള്ളൂ… എന്നാലും….
അവൻ മുഴുവിപ്പിക്കുന്നതിനു മുമ്പ് തന്നെ അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി…
“അറിയാം യദുവേട്ടാ….. നമ്മുടെ കല്യാണം കഴിഞ്ഞ സാഹചര്യം, മാത്രമല്ല ആദ്യമായി കാണുന്ന പെൺകുട്ടിയെ തന്റെ പാതിയായി സ്വീകരിക്കുക,ഇതെല്ലാം അത്ര എളുപ്പുമുള്ള കാര്യമല്ല.അതുപോലെ തന്നെയാണ് എനിക്കും.So I can understand your situation.”
“യദുവിന്റെ മനസ്സിലും വല്ലാത്തൊരു തണുപ്പനുഭവപ്പെടുന്ന പോലെ തോന്നി . പക്ഷെ ഒട്ടുമെ പുഞ്ചിരിക്കാതെ അവൻ മുഖത്തെ ഗൗരവം ദൃഢമാക്കിക്കൊണ്ട് വീണ്ടും ആകാശത്തിലേക്ക് ദൃഷ്ടി പതിപ്പിച്ചു “…
ഞാൻ വിചാരിച്ചത് യദുവേട്ടൻ എന്നോട് ദേഷ്യപ്പെടുമെന്നാണ്.പാറു പറഞ്ഞപ്പോലെയൊന്നുമല്ലല്ലോ??ആൾ ഭയങ്കര സോഫ്റ്റ് ആണല്ലൊ???…. നിച്ചു യദുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ടോർത്തു….
“മ്മ് മ്മ്…എപ്പോഴും ഒരു വശത്തേക്ക് നോക്കി നിന്നാ കഴുത്തൊടിയും രാമേട്ടാ ?. പിന്നെ ഞാൻ കഴുത്തിനു അംഘവൈകല്യം ബാധിച്ച ഭർത്തുവിനെ നോക്കി
ബാക്കിക്കാലം ജീവിക്കേണ്ടി വരും.?”.
യദു പെട്ടന്ന് ഞെട്ടിതിരിഞ്ഞു നിച്ചുവിനെ നോക്കി,അവൾ കയ്യിലിരുന്ന മുല്ലപ്പൂക്കൾ അവനു നേരെ എറിഞ്ഞുകൊണ്ട് മുറിയിലേക്കോടി.അവളുടെ പ്രവൃത്തിയിൽ അവൻ പതിയെ കണ്ണുകലടച്ചു, ശേഷം അവൾ പോയ വഴിയേ ദൃഷ്ടി പായിച്ചു…അപ്പോഴും മുല്ലപ്പൂക്കൾ സമ്മാനിച്ച നറുഗന്ധം അവന്റെ നാസികയിൽ നിറഞ്ഞു…അപ്പോഴും അവന്റെയുള്ളിൽ ഒരു ചോദ്യം ബാക്കിയായി…
എന്തുകൊണ്ടാണ് തനിക്കവളോട് ദേഷ്യം തോന്നാത്തത്???… ബുദ്ധിയും മനസ്സും ഒരുമിച്ചു തീർക്കുന്ന ആശയവലയത്തിൽ നിന്നൊരുത്തരം കണ്ടെത്താനാവാതെ അവൻ ആലോചനയിലാണ്ടു….
പെട്ടന്ന് തന്റെ പുറത്തേക്ക് ശക്തിയിൽ എന്തോ പതിഞ്ഞതും, അവൻ പുറം തടവിക്കൊണ്ട് നിലത്തേക്ക് നോക്കി…
Powder tin…. അവൻ പല്ലുകടിച്ചുകൊണ്ട് മുന്നിലേക്ക് നോക്കി….
ടാ … ഇതെന്തിനാന്ന് അറിയൊ??? താൻ കല്യാണമണ്ഡപം തൊട്ട് ഇവിടെവരെ കാണിച്ച ജാടയ്ക്ക്…?ബുഹഹ…???… ഇനി ഞാൻ പോയി കുളിച്ചിട്ടു വരാം രാ.. മേ.. ട്ടാ ?…. നിച്ചു
നില്ലെടി അവിടെ ???… യദു
ഇല്ലെടാ കാലാ….. അതുംപറഞ്ഞൾ വാഷ്റൂമിലേക്കോടി കയറി വാതിൽ ലോക്ക് ചെയ്തു…
?????????????
” അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്…
കുടംപുളി ഇട്ടൂ വെച്ചാ നല്ല ചെമ്മീൻ കറിയുണ്ട്…
തുമ്പപ്പൂ നിറമുള്ള ചെറുമണി ചോറുണ്ട്…
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാൻ വാ മച്ചുലനെ…
Yo yo..??.. ”
പിങ്ക് നിറത്തിലുള്ള ദാവണി കറക്കി ഇപ്പോഴും കല്യാണവീട്ടിൽ ഓടിച്ചാടി നടക്കുവാണ് പാറു…പറയാതെ വയ്യല്ലൊ, കുട്ടി നന്നായിട്ട് പാടും. പക്ഷെ പാട്ട് അല്ല ഡാൻസ് ആണ് കുട്ടിയുടെ തട്ടകം…. അതേസമയം ഋതു അടിപൊളി ഗായികയാണ്…??അങ്ങനെ ദാവണിയും കറക്കി കറക്കി പോവുന്നതിനടിയിൽ ടേബിളിൽ നിരന്നിരിക്കുന്ന ഒരു പ്ലേറ്റ് ജിലേബിയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു….
ഹായ് ജിലേബി…??ഹോയ് ഹോയ് ഞാനെത്തി പോയി.?അവൾ അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങിയതും ഒരു കൂട്ടം പിള്ളേർ ടേബിളിനു ചുറ്റും ഓടിക്കൂടി.. വന്ന പിള്ളേരെല്ലാംകയ്യിൽ ഓരോ ജിലേബിയെടുത്ത് വീണ്ടും ഓടിപ്പോയി…
ഓഹ് ഗാഡ്… പെട്ടന്നുള്ള അറ്റാക്ക് ആയിരുന്നല്ലൊ ഭഗവാനെ… മ്മ് ഇനി ഒരെണ്ണമെ ബാക്കിയൊള്ളു. സാരില്ല ഉള്ളതുകൊണ്ട് ഓണം പോലെ ?… അതും പറഞ്ഞു സൈഡിലേക്ക് നോക്കിയ പാറു തന്റെ ജിലേബിയിലേക്ക് നീണ്ടുവരുന്ന രണ്ട് കണ്ണുകൾ കൂടി നേരിട്ടു… അതെ തനിക്ക് വിധിക്കപ്പെട്ട ജിലേബി കരസ്ഥമാക്കാൻ നിൽക്കുന്ന അയലത്തെ വീട്ടിലെ ഗോമതി ചേച്ചി..
അതാ ഗോമതി ചേച്ചി പാറുവിനെ നോക്കുന്നു, പാറു ഗോമതി ചേച്ചിയെ നോക്കുന്നു..രണ്ടുപ്പേരും ജിലേബിയിലേക്ക് മാറി മാറി നോക്കുന്നു….
ഇല്ല എന്റെ ജിലേബി ഞാൻ വിട്ടു തരില്ല… ഗോമതി ചേച്ചി മനസ്സിൽ പറഞ്ഞുകൊണ്ട് ജിലേബിയുടെ അടുത്തേക്കോടി..
“ഇല്ല…ഈ ദേവസേന ജീവിച്ചിരിക്കുന്നടുത്തോളം മഗിഴ്മതിയിൽ ജിലേബിയ്ക്ക് ക്ഷാമമുണ്ടാവില്ല..ജയ് ഭവാനി”
രണ്ടുപ്പേരും ജിലേബിയുടെ പ്ലേറ്റിനടുത്തേക്കോടിയടുത്തു, ഇതേസമയമാണ് പർപ്പിൽ കളർ ഷർട്ടും അതിനൊത്ത കസവുമുണ്ടുമുടുത്ത സുന്ദരനായ ചെറുപ്പക്കാരൻ അങ്ങോട്ടേക്ക് കയറി വരുന്നത്… വെട്ടിയൊതുക്കിയ താടിയും നെറ്റിയിൽ കലഭത്തിന്റെ മഞ്ഞക്കുറിയും. ഒറ്റനോട്ടത്തിൽ ധ്രുവ് വിക്രം ആഹ്ണെന്ന് തോന്നും…

അവൻ അകത്തേക്ക് നടന്നു ടേബിളിന്റെ ഓരം ചേർന്ന് നടന്നതും അപ്പുറത്ത് നിന്നു ഓടി വന്ന പാറു അവനുമായി കൂട്ടിയിടിച്ചു നിലത്തേക്കുരുണ്ടു വീണു…വല്ലാതെ ഞെട്ടിയിരുന്നു രണ്ടുപ്പേരും.. അവളുമായി നിലത്തേക്ക് വീണതും അവൾക്കൊന്നും പറ്റാത്തിരിക്കാൻ അവനോട് ചേർത്തുപ്പിടിച്ചിരുന്നു… അവളും അവന്റെ തലയുടെ കീഴിൽ കൈവെച്ചു ശിരസ്സ് നിലത്ത് പതിയുന്നതിൽ നിന്നും പൊതിഞ്ഞു പിടിച്ചിരുന്നു…ശക്തമായി മിടിക്കുന്ന ഹൃദയതാളത്തോടെ ഇരുവരും ദൃഷ്ടികൾ കൊരുത്ത് അങ്ങനെ കിടന്നു..ഇതെല്ലാം കണ്ട് ജിലേബി പോലും എടുക്കാതെ വായും പൊളിച്ചു നിൽക്കുവാണ് ഗോമതി ചേച്ചി…
പാറു…. പെട്ടന്നുള്ള നിച്ചുവിന്റെ വിളികേട്ട് അവൾ ഞെട്ടിയെഴുന്നേറ്റു…. റൂമിൽ നിന്ന് കുളിച്ചു ഫ്രഷായി ഒരു സാരിയുടുത്ത് വരുവായിരുന്നു നിച്ചു.. അവൾ ഇരുവരും വീഴുന്നത് കണ്ട് അങ്ങോട്ടേക്ക് ഓടിച്ചെന്നു..
നിനക്കെന്തെങ്കിലും പറ്റിയൊ???അവൾ പാറുവിനോട് ചോദിക്കുന്നതിനൊപ്പം താഴെ കിടക്കുന്നവനെ രണ്ടുപ്പേരും കൂടി എഴുന്നേൽപ്പിച്ചു നിർത്തി…പാറു അവളോട് കണ്ണുകൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു, അവനുനേരെ തിരിഞ്ഞു….
I am really sorry… ഞാൻ ഓടിവന്നതുകൊണ്ട് കണ്ടില്ല.?… പാറു
അവൻ അവളെ നോക്കി നിറഞ്ഞു ചിരിച്ചു…
ചോദിക്കാൻ വിട്ടു പോയി… Are you ok???… നിച്ചു
കീർത്തിക, നവനീത… I am ok… എനിക്ക് കുഴപ്പൊന്നുമില്ല.??
അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ
Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️
Adipoli
Thankyou ✨️?
Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️
Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..
സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
Theerchayaayum ✨️?
Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?
Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?
കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thankyou so much.. ?✨️
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്
Thankyou too.. ?✨️
സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.
Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?