❣️താലികെട്ട് ❣️[Akku ✨️] 163

 

നിച്ചു ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടുകൊണ്ട് തലകുലുക്കി…??…അവരെ നോക്കിയിരുന്ന നിച്ചുവിന്റെ കണ്ണുകൾ മുണ്ടും മടക്കി കുത്തി മുന്നോട്ടേക്ക് നടന്നടുക്കുന്ന യദുവിലേക്ക് പതിഞ്ഞു… വളരെ ശാന്തമായിരുന്നു അവന്റെ മുഖം ..അവളുടെ കണ്ണുകൾ ഒരു മായികലോകത്തെന്ന പോലെ അവനിലേക്ക് മാത്രമായി ചുരുങ്ങി..❣️❣️❣️അവന്റെ ഓരോ ചലനങ്ങളിലും അവളുടെ ഹൃദയം പെരുമ്പറ മുഴക്കിയിരുന്നു…❤️

 

Arrest them…… പെട്ടന്നുള്ള അവന്റെ അലർച്ച കേട്ട് ഞെട്ടിയ നിച്ചു സ്വബോധം വീണ്ടെടുത്ത് നേരെ നിന്നിരുന്നു..അവൾ മുന്നിലേക്ക് നോക്കുമ്പോൾ ദേ ഒരു കൂട്ടം പോലീസുകാർ വിലങ്ങും പിടിച്ചു റെഡിയായി നിലപ്പുണ്ട്…അങ്ങനെ സെക്കണ്ടുകൾക്കകം രഹീജ ഫാമിലി with അങ്കുഷ് പോലീസ് ജീപ്പിലേക്ക് സമൂഹജാഥ ആരംഭിച്ചു..  പാവം ഫാഷൻ മാർക്കറ്റ് അടികൊണ്ട് അവശയായി നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല… അവരെ വനിതാപൊലീസുകാർ താങ്ങിപ്പിടിച്ചു നടത്തി കൊണ്ടുപ്പോയി.. അങ്ങനെ അതും ശുഭം …..???

 

“ഋതു… ഡി ഋതു… നിച്ചു ഋതുവിനെ തോണ്ടി… But no response….”

 

എടി ഋതു… ടി പാറു….???പല്ലുകടിച്ചുകൊണ്ട് സൈഡിലേക്ക് നോക്കിയ നിച്ചു കാണുന്നത് കണ്ണും നിറച്ചു മുന്നിലേക്ക് നോക്കുന്ന ഋതു പാറു യുവതികൾ…. അവരുടെ കണ്ണുകൾ കേന്ദ്രീകരിച്ചിരിക്കുന്ന ദിശയിലേക്ക് നിച്ചുവിന്റെ കണ്ണുകളും ചലിച്ചു… അവസാനം അത് കണ്ണും നിറച്ചു ഇനിയെന്തെന്നറിയാതെ നിൽക്കുന്ന  അമ്മമ്മാരിലും, അച്ഛന്മാരിലും നേർക്കായി…അപ്പോഴാണ് അവളും അവസ്ഥയെ പറ്റി ചിന്തിച്ചത്…

 

ഒരു കൂട്ടം വൃത്തികെട്ട ജന്മങ്ങൾ കാരണം വിളിച്ചു വരുത്തിയ നാട്ടുകാരുടെ മുന്നിൽ ഇവർ നാണം കെടില്ലെ?? എത്രയൊക്കെ ന്യായങ്ങൾ നിരത്തിയാലും ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറയാൻ മുൻപന്തിയിൽ തന്നെ ഒരു കൂട്ടം നാട്ടുകാർ ഉണ്ടാവും…എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും കുത്തി വേദനിപ്പിക്കാൻ ചിലരുടെ വാക്കുകൾ മാത്രം മതി….ഇതെല്ലാം ആലോചിച്ചതും അവളുടെ ഉള്ളിലും ആഹ് കുടുംബത്തെയോർത്ത് വല്ലാത്ത വിഷമം നിറഞ്ഞു പൊന്തിയിരുന്നു….

 

എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ???? ഈ കല്യാണം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു അതുകൊണ്ട് മുടങ്ങി അതിൽ ആരും വിഷമിക്കേണ്ട ആവശ്യമില്ല.?.. അനു (അനുറാം )

 

“അമ്മേ…. ഇളയമ്മേ.. അമ്മായി.. മതിയായില്ലേ നിങ്ങൾക്ക്…. നിങ്ങളുടെ നിർബന്ധവും കണ്ണീരും കാണാൻ വയ്യാതെ മാത്രമല്ലേ ഞാനീ വേഷം കെട്ടിയത്…. നിങ്ങള് ചൂണ്ടി കാണിക്കുന്ന പെണ്ണിനെ ഞാൻ വിവാഹം ചെയ്യാമെന്നും സമ്മതിച്ചില്ലേ… ഇനി…….”

 

 

“ഇനി….. ഇനിയെന്താ ഏട്ടാ…..ഈ കല്യാണം ഇനിയും നടക്കാതെ ഇരിക്കില്ലല്ലോ???വീണ്ടും ഒരു വധു ഈ വിവാഹത്തിന് തയ്യാറായാൽ?????.. യദുവിനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ പാറു അവന്റെ മുന്നിലേക്ക് നീങ്ങി നിന്നു….

 

പാറു.. നീയെന്താ പറയുന്നെ???ഈ കല്യാണം നടക്കണമെങ്കിൽ ഇനിയൊരു നവവധു വീണ്ടും ഒരുങ്ങണം…ഏതെങ്കിലും ഒരു കുട്ടിയെ പിടിച്ചു വെറുതെ കല്യാണം നടത്താൻ പറ്റില്ലല്ലോ????…. ദക്ഷ്

 

മ്മ്.. ഒരുപാട് ഹരിച്ചും ഗുണിച്ചും സ്വഭാവശുദ്ധിയും നോക്കി നിങ്ങൾ കണ്ടുപ്പിടിച്ച പെണ്ണ് ഇപ്പൊ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ടാവും.എന്താ Mr. ദക്ഷ് അനന്തവർമ്മ… നിങ്ങൾക്കും അനുവേട്ടനും ആയിരുന്നല്ലോ ഈ കല്യാണത്തിനു ഏറ്റവും അധികം ഉത്സാഹം…???.. ഋതു

 

“ഋതു “….ഇത്രയും നേരം മൗനമായിരുന്ന രാജശേഖരൻ(രാജൻ )ശബ്ദം ഉയർത്തിയതും എല്ലാരും ഒരു നിമിഷത്തേക്ക് ശാന്തമായി….

 

“എന്താ കുട്ടികളെ നിങ്ങളുടെ മനസ്സിൽ???… അനന്തവർമ്മ (അനന്തൻ )

 

അനന്തവർമ്മയുടെ ചോദ്യം കേട്ട് എല്ലാവരും പാറുവിനേയും ഋതുവിനേയും സംശയത്തോടെ നോക്കി…. പാറു ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി….

 

” അമ്മാവാ, ഞാൻ പറയാൻ പോവുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ??? യദുവേട്ടന്റെ ജാതകം അനുസരിച്ച് ഇന്ന് നിശ്ചയിരിക്കുന്ന വിവാഹമുഹൂർത്തത്തിൽ മാത്രമെ ഏട്ടന്റെ കല്യാണം നടത്തുവാൻ പറ്റു… അല്ലെങ്കിൽ ഇനിയുള്ള 20 വർഷത്തേക്ക് ഒരു വിവാഹമുഹൂർത്തമേ ഇല്ല… അതുകൊണ്ട് ഇന്ന് ഏട്ടന്റെ വിവാഹം നടത്തിയേ മതിയാവു…. പാറു”

 

 

“അത് മാത്രമല്ല ഏട്ടനെ വിവാഹം ചെയ്യാൻ എല്ലാംകൊണ്ടും ചേരുന്നൊരു പെൺകുട്ടി ഇവിടെയുള്ളപ്പോൾ ഇനി വേറെ വധുവിനെ അന്വേഷിക്കണ്ട കാര്യമില്ലല്ലോ???”… ഋതു അവളുടെ അടുത്ത് നിന്നിരുന്ന നിച്ചുവിന്റെ കൈകൾ പിടിച്ചു ശിവകാമിയമ്മയുടെ (നിച്ചുവിന്റെ അമ്മുമ്മ )മുന്നിൽ ചെന്ന് നിന്നു…അവൾ ഞെട്ടലോടെ ഋതുവിനെ ഉറ്റുനോക്കി….”

 

 

“അമ്മുമ്മേ….ഈ അവസ്ഥയിൽ ഇത് ചോദിക്കുന്നത് തെറ്റാണൊ എന്നറിയില്ല…ദേ ഈ നിൽക്കുന്ന അമ്മുമ്മയുടെ കൊച്ചുമോള്,

“നവനീത നന്ദിത” എന്ന നിച്ചുവിനെ ഞങ്ങളുടെ ഏട്ടന്റെ ജീവിതപാതിയായി… ശ്രീനന്ദനം വീട്ടിലെ മകളായി ഞങ്ങൾക്ക് തന്നൂടെ???….ഋതു

 

പോയി പോയി… നിച്ചുവിന്റെ തലയിലെ സകലമാന കിളികളും പെട്ടിയും കിടക്കയും എടുത്ത് പറന്നു പോവുന്നു….

 

” മോളെ… ഋതു പറയുന്നത് കേട്ട് ഇത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന സുഭദ്ര സന്തോഷത്തോടേയും അതിലുപരി പ്രതീക്ഷയോടേയും ഋതുവിന്റെ അടുത്തേക്ക് ഓടി വന്നു “…

 

” എന്താ മോളെ നീ ചോദിക്കണെ??? ഇതിലും നല്ലൊരു കുടുംബം എന്റെ കുട്ടിയ്ക്ക് വേണ്ടി ഞാൻ എങ്ങനെ കണ്ടെത്തും???… ശിവകാമി കണ്ണുകൾ നിറച്ചുകൊണ്ട് നിച്ചുവിന്റെ തലയിൽ തലോടി, ആഹ് തലോടലിൽ നിന്നും നിച്ചുവിന് അവളുടെ അമ്മുമ്മയുടെ സന്തോഷം അളന്നെടുക്കകയായിരുന്നു നിച്ചു…

 

“നിൽക്ക് ടീച്ചറമ്മേ…. ശിവകാമിയമ്മയുടെ വാക്കുകൾ കേൾക്കെ ജയ ( ദക്ഷിന്റെ അമ്മ ) നിച്ചുവിന്റെ അടുത്തേക്ക് നടന്നു വന്നു….”

 

“നിച്ചു…. നിനക്കീ വിവാഹത്തിന് സമ്മതമാണൊ???…. ജയ

 

നിച്ചു തന്റെ കാതിൽ പതിഞ്ഞ ചോദ്യം കേട്ട് അവൾ ചുറ്റിനും നോക്കി…തന്നെ പ്രതീക്ഷയോടെ നോക്കുന്ന തന്റെ പ്രിയപ്പെട്ടവർ.. അവൾ കണ്ണുകൾ അടച്ചു താൻ എന്നും തൊഴുന്ന ദേവിയെ മനസ്സിലോർത്തുകൊണ്ട് അവളുടെ മറുപ്പടി നൽകി…..

 

” സമ്മതം”…. നിച്ചു

 

 

“മോനെ യദു…. ഭാമ (ഋതുവിൻറെ അമ്മ ) യദുവിന്റെ തോളിൽ കൈവെച്ചുകൊണ്ട് അവന്റെ പ്രതികരണത്തിനായി കാത്തിരുന്നു…

 

” സമ്മതം…. എനിക്കീ കല്യാണത്തിന് സമ്മതമാണ്…. യദു”

 

“സുഭദ്ര നിച്ചുവിനെ ഇറുകെ കെട്ടിപ്പിടിച്ചു…എല്ലാവരുടേയും മുഖത്ത് നേരത്തെ ഉണ്ടായതിനേക്കാൾ ഇരട്ടി ആഹ്ലാദവും, ഉത്സാഹവും നിറഞ്ഞിരുന്നു….

 

“ഏട്ടാ ഞാൻ ജ്യോത്സനെ വിളിച്ചു ഇവരുടെ ജാതകം ഒന്ന് നോക്കട്ടെ.. ടീച്ചറമ്മേ…. വിജയശേഖരൻ

 

Updated: November 6, 2023 — 10:35 pm

16 Comments

Add a Comment
  1. അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ

    1. Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️

    1. Thankyou ✨️?

  2. Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️

    1. Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..

  3. സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

    1. Theerchayaayum ✨️?

  4. Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?

    1. Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?

  5. കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. Thankyou so much.. ?✨️

  6. അന്ദ്രു

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്

    1. Thankyou too.. ?✨️

  7. സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.

    1. Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?

Leave a Reply

Your email address will not be published. Required fields are marked *