ഏകദേശം 15 മിനിറ്റ് കാർ യാത്രയ്ക്ക് ശേഷം കൺവെൻഷൻ സെന്ററിൽ നിന്ന് പുറപ്പെട്ട നാല് കാറുകളും ഒരു വലിയ ഗേറ്റ് കടന്നു അകത്തേക്ക് കയറി….ആദ്യത്തെ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ദക്ഷും, ബാക്ക് സീറ്റിൽ നിന്ന് യദുവും, നിച്ചുവും പുറത്തേക്കിറങ്ങി….അവൾ ഇറങ്ങിയുടനെ ചുറ്റും നോക്കാൻ തുടങ്ങി….

ഒരു വലിയ നാലുകെട്ട് തറവാട്…. അതിന്റെ മുന്നിൽ തന്നെ “ശ്രീനന്ദനം”എന്ന് സ്വർണലിപിയിൽ എഴുതിയിരിക്കുന്നു…. ആഹ് വീടിനോട് ചേർന്ന് തന്നെ മറ്റൊരു വലിയ വീടും…”ശ്രീകൈലാസം”…

രണ്ട് വീടുകളും അതിമനോഹരം…. മതിലുകൾ കൊണ്ട് പോലും അതിരുകൾ തീർത്തിട്ടില്ല….അവൾ വെറുതെ ഒന്ന് നടന്ന് ചുറ്റും കാണാൻ തുടങ്ങി…. ഇത്രയും നേരം സംഘർഷഭരിതമായ മനസ്സ് പെട്ടന്ന് ശാന്തമായത് പോലെ അവൾക്കനുഭവപ്പെട്ടു….
“നിച്ചുമോളെ….. സുഭദ്രയുടെ വിളികേട്ട് നിച്ചു പ്രകൃതിഭംഗി നോക്കി നിന്നിരുന്ന നിച്ചു വീടിന്റെ വാതിൽക്കലേക്ക് തിരിഞ്ഞു നോക്കി.. അവിടെ വിളക്കുമായി സുഭദ്ര അവളെ വരവേറ്റു.. അവൾ പതിയെ നടന്ന് യദുവിനൊപ്പം നിന്ന് വിളക്ക് വാങ്ങി വലതുകാൽ വെച്ച് അകത്തേക്ക് കയറി…
“ടി ടി…. Bgm ഇടെടി…. വേഗം വേഗം…??… പാറു കയ്യിൽ ബ്ലൂട്ടൂത്ത് സ്പീക്കർ പിടിച്ചു ഋതുവിനെ തോണ്ടി….
“ഋതു വേഗം മ്യൂസിക് പ്ലയർ ഓൺ ചെയ്ത് ആദ്യത്തെ ഓഡിയോ പ്ലേ ചെയ്തു…”
” Romeo Romeo
Gali Ke Romeo
Bole Shakal wale
Saare saare ke farebiyo”..???( param sundari )
ഋതു പാട്ട് പ്ലേ ചെയ്തതും അവിടെ കൂടി നിന്ന സകലമാന ആളുകളും ഇൻക്ലൂഡിങ് old peoples അവരെ നോക്കി പേടിപ്പിക്കാൻ തുടങ്ങി… വീട്ടിലേക്ക് മരുമോൾ വലതു കാല് വെച്ച് കയറി വരുമ്പോൾ പ്ലേ ചെയ്യാൻ പറ്റിയ പാട്ട്… നിച്ചു ഒരു നിമിഷം സ്റ്റക്കായി നിന്ന് ചമ്മൽ മൂലം കണ്ണുകൾ ഇറുക്കിയടച്ചു…
ടി ടി.. അയ്യോ ട്രാക്ക് മാറി.. ഇതല്ലടി മറ്റേ കല്യാണത്തിന്റെ പാട്ട് വെയ്ക്ക്… ??.. പാറു
ഓഹ്.. ആഹ് ഫോൺ ഇങ്ങ് തന്നെ ഞാൻ വെച്ചോളാം.. അനു ഓടി വന്നു ഋതുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അടുത്ത ഓഡിയോ പ്ലേ ചെയ്തു…
“?ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന്‍ അച്ഛനെപ്പോലെയിരിക്കണം?…
അടുത്ത സോങ് കൂടി പ്ലേ ആയതും അവിടെ നിന്നവർ എല്ലാം അന്തംവിട്ട് നിച്ചുവിനേയും യദുവിനേയും നോക്കി….നിച്ചു നാണം കൊണ്ട് വേഗം അകത്തേക്ക് കയറി പോയി… യദു വലിഞ്ഞു മുറുകിയ മുഖവുമായി പല്ലുകടിച്ചുകൊണ്ട് മൂവർ സംഘത്തെ നോക്കി….???
ടി ടി… പണിയായെന്നാ തോന്നുന്നെ… ഋതു പാറുവിനെ തോണ്ടാൻ പോയി, പക്ഷെ കൈ വായുവിൽ പൊങ്ങുന്നതല്ലാതെ പാറുവിനെ കിട്ടുന്നില്ല, ഋതു വേഗം സൈഡിലേക്ക് തിരിഞ്ഞു നോക്കി..???അക്കു തിക്കു താനവരമ്പത്ത് കണ്ണുകൊണ്ടൊരു മായാജാലം… ദോണ്ടേ പാറു ദാവാണിയും പൊക്കി ജീവനും കൊണ്ടോടുന്നു..??ഇങ്ങനെ പോയാ ഇവൾ ഐമനം സിദ്ധാർഥനു വെല്ലുവിളിയാവും..(ഒരു ഇന്ത്യൻ പ്രണയകഥ കഥ ഫഹദ് ഫാസിൽ….? )അവളുടെ പുറകിൽ ഫസ്റ്റിനു വേണ്ടി അനുവും ഓടടാ ഓട്ടം, അല്ലാതെ യദുവിനെ പേടിച്ചിട്ടല്ലാട്ടോ.?ഓടുന്ന വഴിയ്ക്ക് മുണ്ട് അഴിഞ്ഞു വീഴാതിരുന്ന മതിയായിരുന്നു….??
എടാ സാമാദ്രോഹികളെ എന്നേം കൂടി കൊണ്ടു പോടെയ്…???… ഋതു യദുവിന്റെ വലിഞ്ഞു മുറുകിയ മുഖത്ത് നോക്കി അവരുടെ പുറകെയോടി… അല്ലെങ്കിൽ കൊച്ചിന്റെ എല്ല് യദു ഊരിയെടുക്കും….Come on ഋതു… ഓടും ഋതു, ചാടും ഋതു, ഫുഡ് കണ്ടാൽ നിക്കും ഋതു….????.
“മോനെ യദു…. അകത്തേക്ക് ചെല്ല്…. ആഹ് കുട്ടി പൂജാമുറിയിൽ കാത്ത് നിൽക്കുന്നുണ്ടാവും…”അവിടെ കൂടി നിന്ന ഏതൊ ഒരു അമ്മൂമ്മ പറയുന്നത് കേട്ട് യദു ഒന്ന് ശ്വാസം വലിച്ചു വിട്ടു അകത്തേക്ക് കയറി…പിന്നാലെ ചിരി കടിച്ചു പിടിച്ചുകൊണ്ടു ദക്ഷും…
“എന്നാലും എന്റെ കൊടുങ്ങല്ലൂരമ്മേ… കല്യാണം നീ നടത്തി… പക്ഷെ ഈ വെട്ടുപോത്തിനെ തന്നെ തരണമായിരുന്നോ???ഉണ്ണിമുകുന്ദന്റെ ലുക്കും, അതിനൊത്ത സൗന്ദര്യവും ഉണ്ടെന്നേ ഒള്ളു, ഒടുക്കത്തെ ജാടയാ ആഹ് കിളവനു.. എന്നെ നോക്കി ഒന്ന് ചിരിച്ചു പോലുമില്ല… പക്ഷെ എത്രയൊക്കെ ആയാലും, ആദ്യമായി എന്റെ കഴുത്തിൽ വീണ താലി എന്നും എന്റെ നെഞ്ചോടു ചേർന്ന് കിടക്കണേ… ഒരിക്കലും പ്രതീക്ഷിക്കാതെ ആയാലും നീയെനിക്ക് ഇത്രയും നല്ല കുടുംബം വെച്ച് നീട്ടി…എന്നും ഇവരെന്റെ ഒപ്പം ഉണ്ടാവണേ…. നിച്ചു പൂജാമുറിയിൽ വിളക്ക് വെച്ച് കണ്ണടച്ചു മനസ്സിൽ ഓരോന്ന് പ്രാർത്ഥിക്കുമ്പോളാണ് യദു അങ്ങോട്ടേക്ക് വരുന്നത്…അവൻ അവളുടെ അടുത്തേക്ക് വന്ന് കണ്ണുകൾ അടച്ചു തൊഴുതു….
“പിള്ളേരെ…. ഇന്നിനി വേറെ ചടങ്ങുകൾ ഒന്നും ബാക്കിയില്ല, എല്ലാം ഒരുവിധം കഴിഞ്ഞു…പിന്നെ നിച്ചുമോളെ വേഗം പോയി ഒന്ന് ഫ്രഷായി വാ.. സമയം 3 മണി കഴിഞ്ഞില്ലേ…. ജയ (ദക്ഷിന്റെ അമ്മ )
ജയയുടെ ശബ്ദം കേട്ട് നിച്ചുവും യദുവും പ്രാർത്ഥന അവസാനിപ്പിച്ചു അവരെ തിരിഞ്ഞു നോക്കി…
ഓഹ്.. ജാടത്തെണ്ടി…???
അവൻ അവളെ പല്ല് ഞെരിച്ചു നോക്കി, മുകളിലേക്ക് കയറി പോയി….
ഓഹ് ഇങ്ങേരാര് പി. ടി ഉഷയുടെ കുഞ്ഞമ്മേടെ മോനോ ഇങ്ങനെ ഓടാൻ…. സാരിയായി പോയി അല്ലെങ്കിൽ ഞാൻ തന്നെ കടത്തി വെട്ടിയേനെ ???, നിച്ചുവും പിറുപിറുത്തുകൊണ്ട് അവന്റെ പുറകിൽ മുറിയിലേക്ക് കയറിപ്പോയി….
ആഹ് കുട്ടി യദുവിനു നല്ല ചേർച്ച ഉണ്ടല്ലേ???… യദുവിന്റെ വകയിലെ ഏതൊ ഒരമ്മുമ്മ ഭാമയോട് (ഋതു & അനു അമ്മ ) ചോദിച്ചു…
“ഉവ്വേ ഉവ്വേ …. അവൻ സൾഫ്യൂറിക് ആസിഡ് ആണെങ്കിൽ അവൾ പെട്രോളാ…പെട്രോൾ…ഒരു സ്പാർക്ക് മതി വീട് മുഴുവൻ തീ പിടിയ്ക്കാൻ…ദൈവമേ കാത്തോളണേ….അതുവഴി മുണ്ടും മടക്കി കുത്തി നടന്ന അനു അവരുടെ സംസാരം കേട്ട് ഉറക്കെ വിളിച്ചു പറഞ്ഞു…. കൂടി നിന്ന ദക്ഷും ബാക്കിയുള്ളവരും ചിരിച്ചുകൊണ്ട് അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു….
???????????????
ഇതേസമയം യദു പോയതിന്റെ തൊട്ടു പുറകിൽ തന്നെ റൂമിലേക്ക് കയറി ചെല്ലുകയാണ് നിച്ചു…മുകളിലേക്ക് കയറി വലത്തോട്ട് തിരിഞ്ഞു മൂന്നാമത്തെ റൂം, പാറു പറഞ്ഞതോർത്തു അവൾ അങ്ങോട്ടേക്ക് നടന്നു, ലാസ്റ്റ് റൂം കണ്ടു പിടിച്ചു തുറന്നിട്ടിരിക്കുന്ന വാതിൽ വഴി അകത്തേക്ക് കയറി..അതിനുള്ളിലേക്ക് നടക്കുന്നതിനൊപ്പം അവൾ ചുറ്റിനും കണ്ണോടിച്ചുക്കൊണ്ടിരുന്നു..
“മ്മ്മ്.. ചെക്കൻ അടിപൊളിയാണല്ലൊ. അടിപൊളി റൂം…??..”
വളരെ വൃത്തിയായി ഒതിക്കിയിരിക്കുന്ന വലിയ മുറി…നാല് ദിശയിലുള്ള ചുവരുകളിൽ അതിമനോഹരമായി ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നു…ആഹ് ചുവരുകളുടെ അന്ത്യത്തിൽ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്ന് കിടക്കുന്നത് കണ്ടു അവൾ അവിടേയ്ക്ക് ചലിച്ചു…തുറന്നിട്ടിരിക്കുന്ന ജാലകങ്ങൾ കടന്ന് വീശിയടിക്കുന്ന ഇളംതെന്നൽ അവളുടെ മുടിയിഴകളെ തഴുകികൊണ്ട് കടന്നു പോയി.ഒരു കൈകൊണ്ട് തലയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂക്കൾ അഴിച്ചെടുത്തു മാറ്റുന്നതിനൊപ്പം മറുകൈകൊണ്ട് നീണ്ട ഇടതൂർന്ന കേശം ഒതുക്കിയിട്ടു അവൾ ബാൽക്കണിയിലേക്ക് കടന്നു. അവിടെയതാ അവൾക്ക് പാതിയായവൻ കൈവരിയിൽ പിടിച്ചുകൊണ്ടു കണ്ണുകലടച്ചു പുറംതിരിഞ്ഞു നില്ക്കുന്നു… അവളവനെ സൂക്ഷിച്ചു നോക്കി.
“പ്യാവം.. എന്തോ പോയ എന്തിനെയോ പോലെ നിൽക്കുന്നത് കണ്ടില്ലേ???ഇങ്ങേരെന്താ ഇങ്ങനെ നില്ക്കുന്നെ? സാധാരണ സിറ്റുവേഷനിൽ വിദൂരതയിലേക്ക് കണ്ണും നട്ടു അല്ലെ ഇരിക്കണ്ടെ??ഇതിപ്പൊ കണ്ണൊക്കെ അടച്ചു നിൽക്കുന്നു.വോ വിളിച്ചു നോക്കാം, അതല്ലേ മര്യാദ ?….”
അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ
Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️
Adipoli
Thankyou ✨️?
Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️
Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..
സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
Theerchayaayum ✨️?
Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?
Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?
കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thankyou so much.. ?✨️
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്
Thankyou too.. ?✨️
സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.
Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?