❣️താലികെട്ട് ❣️[Akku ✨️] 166

അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു…. തന്റെ നെറുകയിൽ അനുഭവപ്പെട്ട നനുത്ത സ്പർശത്താൽ അവൾ കണ്ണുകൾ തുറന്നു….തന്റെ സിന്ദൂരരേഖ ചുവന്നിരിക്കുന്നു…..❣️❣️❣️❣️❣️❣️

 

(അങ്ങനെ ആഹ് മംഗളകർമ്മം ഇതാ അരങ്ങേറിയിരിക്കുന്നു…..അപ്പൊ കല്യാണം എങ്ങനെയാ നടന്നെ എന്ന് മനസ്സിലായല്ലൊ… പിന്നെ ആദ്യത്തെ പാർട്ടിൽ കഥ പറയാൻ തുടങ്ങീതാ ഞാൻ, ഒരുപാട് വലിച്ചു നീട്ടി എഴുതണം എന്ന് വിചാരിച്ചതല്ല…. പക്ഷെ ഈ നടന്ന കാര്യങ്ങൾ എല്ലാം നല്ല പൂർണതയോടെ എഴുതണം എന്നെനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു….??അതുകൊണ്ടാണ് ഇത്രയും പാർട്ട്‌ എടുത്ത് കഥ പറഞ്ഞെ… ബോർ ആയെങ്കിൽ നിങ്ങൾ ക്ഷമിക്കണേ…അപ്പൊ ഇനി നമ്മുക്ക് പ്രെസെന്റിലേക്ക് പോവാം, അതായത് നമ്മൾ കഥ പറയാൻ തുടങ്ങിയ കൺവെൻഷൻ സെന്ററിലേക്ക്..??അപ്പൊ ഇവിടെ നമ്മുടെ കഥ തുടങ്ങുകയായി….???”Come on pillerzz… വേഗം വാ അല്ലെങ്കിൽ സദ്യ കിട്ടില്ല…????)

 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 

അങ്ങനെ കല്യാണവും കഴിഞ്ഞു ചടങ്ങുകളും തീർത്തു, സദ്യ കഴിക്കാൻ ഇരിക്കുകയാണ് നമ്മുടെ കഥനായികമാരും നായകന്മാരും…. യദുവാണ് ഏറ്റവും അറ്റത്ത് ഇരിക്കുന്നത്, അവന്റെ അടുത്ത് നിച്ചു, നിച്ചുവിന്റെ അപ്പുറം പാറു, ഋതു, അനു, ദക്ഷ്… അമ്മമാരും,അച്ഛന്മാരും, ശിവകാമിയമ്മയും അവരുടെ നേരെ ഓപ്പോസിറ്റ്…. എല്ലാവരും നല്ല സന്തോഷത്തിലാണ്…. തനിക്ക് താല്പര്യമില്ലാത്ത കല്യാണം ആണെങ്കിൽ കൂടി തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷം കാണുമ്പോൾ യദുവിന്റെ മനസ്സും സ്വസ്ഥമായിരുന്നു, അവൻ ഇടയ്ക്ക് പാറുവിനോടും, ഋതുവിനോടും ചിരിച്ചു കളിച്ചു സംസാരിക്കുന്ന നിച്ചുവിലേക്ക് വെറുതെ നോട്ടം പായിച്ചു….അതേസമയം നിച്ചുവും യദുവിനെ നോക്കി, പക്ഷെ പെട്ടന്ന് തന്നെ അവൾ അവനെ പുച്ഛിച്ചു അവന്റെ ഇലയിൽ അപ്പൊ വിളമ്പി വെച്ച ശർക്കര ഉപ്പേരിയും കായവറുത്തതും എടുത്ത് ചവച്ചരച്ചു അവനെ പല്ല് കടിച്ചു നോക്കി… അത് കണ്ടു അവനും അവളെ പല്ല് കടിച്ചു  കടിച്ചു നോക്കി നേരെയിരുന്നു…അപ്പോഴേക്കും അവരുടെ ഇലകളിൽ കറികൾ നിരന്നിരുന്നു…. അവിയൽ, ഓലൻ, കാലൻ, പുളിശ്ശേരി, തോരൻ, വറുത്തരച്ച കറി, അച്ചാർ, ഇഞ്ചി കറി, അങ്ങനെ കുറെ കറികൾ വിളമ്പിയിട്ടുണ്ട്….

 

 

“എടി ആഹ് ചോറ് വിളമ്പാൻ വരുന്ന ചേട്ടൻ കൊള്ളാലെ അല്ലേ???…. പാറു

 

 

ആഹ്ടി, വന്നപ്പൊ തന്നെ ഞാൻ നോക്കിയതാ… പക്ഷെ ആഹ് അച്ചാർ വിളമ്പുന്ന ചേട്ടൻ അതിനേക്കാളും ലുക്ക്‌ ഉണ്ട്…. നിച്ചു ഇലയിലെ ചിപ്സ് എടുത്ത് തിന്നുകൊണ്ട് പറഞ്ഞു….

 

ഏയ് അച്ചാർ കാണാൻ ലുക്ക്‌ ആണെങ്കിലും, ഭയങ്കര ജാടയാ??അവനെനിക്ക് അച്ചാർ വിളമ്പിയപ്പൊ ചാറ് മാത്രെ വിളമ്പിയൊള്ളു, മാങ്ങ ഉണ്ടായിരുന്നില്ല…കള്ളതെണ്ടി???… ഋതു

 

പിന്നെ ചോറ് വന്നു, സാമ്പാർ വിളമ്പി, നമ്മുടെ മൂവർ സംഘം ആഹ് ഹാളിൽ ഇരിക്കുന്ന സകലമാന ചേട്ടന്മാരുടേയും മാർക്കിങ് നടത്തി….???അങ്ങനെ ചിരിച്ചും കളിച്ചും പരസ്പരം ഊട്ടുന്ന തിരക്കിൽ വെറുതെ ഒന്ന് തലവെട്ടിച്ച നിച്ചു കാണുന്നത് കണ്ണ് കൊണ്ട് കഥകളി കളിക്കുന്ന അനുവിനെയാണ്….

 

എന്താ അനുവേട്ട വെള്ളം വേണൊ?????? നിച്ചു തന്റെ വെള്ളത്തിന്റെ ഗ്ലാസ്‌ എടുത്ത് അനുവിന് കൊടുത്തു….

 

എടി എടി…. പരിസരം മറന്നു വായിനോക്കുമ്പൊ അടുത്തിരിക്കുന്നുവരെ എങ്കിലും ഒന്ന് തിരിഞ്ഞു നോക്കെടി…??… അനു അവർക്ക് ഋതുവിനും, പാറുവിനും, നിച്ചുവിനും കേൾക്കാൻ പാകത്തിന് ശബ്‍ദം താഴ്ത്തി പറഞ്ഞു… അവൻ പറഞ്ഞത് കേട്ട് മൂന്ന് പേരും ഒരു പോലെ വലത്തേക്ക് തിരിഞ്ഞു നോക്കി…. ഒരു പ്രാവശ്യമേ നോക്കേണ്ടി വന്നൊള്ളു…

 

” മുഖം ഒക്കെ വലിഞ്ഞു മുറുകി???…. നിമ്ടാ സിക്കില്ല സിംബ സിംബ റിബോസ് പാടാൻ റെഡിയായിട്ടിരിക്കുന്ന യദു..???”

 

ഓഹ്… ഡാർക്ക്‌…??… ഋതു

 

ടി ടി ഇപ്പുറത്തു കൂടി നോക്കെടി???. അനു ഋതുവിനെ തോണ്ടി….

 

ഋതു വെറുതെ തിരിഞ്ഞു അനുവിന്റെ അപ്പുറം നോക്കി, അവിടെ പപ്പടത്തെ ക്രൂരമായി പൊടിച്ചു അവരെ നോക്കി പേടിപ്പിക്കുന്ന ദക്ഷ്….

 

???…

 

പിന്നെ ആരുമാരും ഒന്നിനും നിന്നില്ല… ഇലയിൽ കുമ്പിട്ടു സദ്യയിൽ മാത്രം ശ്രദ്ദിച്ചു കഴിക്കാൻ തുടങ്ങി…നിച്ചു ഇടയ്ക്ക് തലപൊക്കി യദുവിനെ നോക്കും, പക്ഷെ യദു അവളെ ഒരു നോക്കുകൊണ്ട് പോലും ഗൗനിക്കുന്നില്ല….

 

ജാടതെണ്ടി???…. നിച്ചു പിറുപിറുത്തുകൊണ്ട് ചോറ് വായിലേക്ക് വെയ്ക്കാൻ പോയതും അവളുടെ കണ്ണുകൾ ആരൊ പുറകിൽ നിന്ന് പൊത്തിയിരുന്നു….

 

ആരാ???

 

ഞാനാ..???

 

ചിപ്പു ???….

 

ചിപ്പു വേഗം അവളുടെ കണ്ണുകളിൽ നിന്ന് കൈ മാറ്റി അവൾക്ക് ഉമ്മ കൊടുത്തു… യദുവും ബാക്കിയുള്ളവരും അവളെ സംശയത്തോടെ നോക്കുന്നുണ്ട്….ഒരു ഡാർക്ക്‌ ഗ്രീൻ പട്ടുസാരിയുടുത്ത് തലയിൽ നിറച്ചും മുല്ലപ്പൂ ചൂടിയാണ് ചിപ്പുവിന്റെ നിൽപ്പ്…

 

 

 

നിച്ചുവേച്ചി….. അവർ സംസാരിക്കുന്നതിനിടയിൽ വേറെയൊരു സാധനം ഓടി വന്ന് നിച്ചുവിനെ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു…സെറ്റിന്റെ ദാവണിയ്‌ക്കൊപ്പം മുടി വിടർത്തിയിട്ട ഒരു സുന്ദരിക്കുട്ടി….കയ്യിൽ രണ്ട് വളകളും, കഴുത്തിൽ സ്വർണത്തിന്റെ ഒരു മാലയും…

 

 

അപ്പു ❣️…… നിച്ചു

 

 

എല്ലാവരും അവരെ നോക്കി ചിരിച്ചു…

 

ചിപ്പുമോളെ വേഗം വാ…. ശിവകാമിയമ്മ അവരെ ഉറക്കെ വിളിച്ചുകൊണ്ട് അവിടെ അവർക്കായി ഒഴിഞ്ഞു വെച്ച രണ്ട് കസേരകളിലേക്ക് ഇരിക്കാനായി വിളിച്ചു…

 

എടാ നിങ്ങൾ കഴിക്ക്, നമുക്ക് കാണാം… ചിപ്പു അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി, ഒപ്പം റ്റാറ്റാ കൊടുത്തുകൊണ്ട് ആദിയും….

 

ആഹ് കുട്ടികൾ ആരാ നിച്ചു???….. ദക്ഷ്

 

 

“ദച്ചുവേട്ട അത് “ചഞ്ചല നക്ഷത്ര” എന്റെ ചങ്ക്, എന്റെ ഓൾ ഇൻ ഓൾ….എന്റെ ലൈഫിലെ ഏറ്റവും ബെസ്റ്റ് ഗിഫ്റ്റ്.. എന്റെ ചിപ്പു….???പിന്നെ കൂടെ വന്നത് അവളുടെ അല്ല ഞങ്ങളുടെ അനിയത്തിക്കുട്ടി ” അർപ്പണ നക്ഷത്ര ” എന്ന അപ്പു …(ചിപ്പു ആരാണെന്ന് ആരും മറന്നിട്ടില്ലല്ലോ… ഞാൻ മുമ്പുള്ള പാർട്ടിൽ പറഞ്ഞിട്ടുണ്ട്….?)…നിച്ചു പറഞ്ഞതും അവരെല്ലാം ചിരിച്ചുകൊണ്ട് ചിപ്പുവിനേയും അപ്പുവിനേയും നോക്കി… ശിവകാമിയമ്മ ഇടയ്ക്കവർക്ക് വാരിയൊക്കെ കൊടുക്കുന്നുണ്ട്….

 

 

“പിന്നെ എല്ലാവരും വേഗം കഴിച്ചു തീർക്കാൻ തുടങ്ങി…. പറയാതിരിക്കാൻ പറ്റില്ല… നല്ല അടിപൊളി സദ്യ..കറികളെല്ലാം കെങ്കേമം…. അതിനു വീണ്ടും രുചിയേകാൻ പാലട, ഗോതമ്പ്, അടപ്രഥമൻ, പാൽപ്പായസം, തുടങ്ങിയ നാല് കൂട്ടം പായസം… അതിന്റെ ഇടയിൽ നല്ല മല്ലിയില ഇട്ട രസവും, പച്ചമുളകും ഇഞ്ചിയും അരിഞ്ഞിട്ട മോരും വിളമ്പുന്നുണ്ട്… എല്ലാം കൊണ്ടും കല്യാണം പൊളിച്ചടക്കി നമ്മുടെ പിള്ളേര് വീട്ടിലേക്ക് പോവാൻ ഒരുങ്ങുകയാണ്…

 

 

” നിച്ചു മോളെ….. അമ്മുമ്മ പോയി വരാട്ടോ…അധികം ഒന്നും മോളോട് പറയേണ്ടല്ലോ??????ബന്ധങ്ങളുടെ വില എന്റെ കുട്ടിയേക്കാൾ നന്നായിട്ടാർക്കറിയാം..?എന്നാലും പറയുവാ, നല്ല കുട്ടി ആയിരിക്കണം, ഇതുപോലൊരു കുടുംബം, അത് നിന്റെ സ്വപ്നമായിരുന്നില്ലേ??? പിന്നെ അവിടെ നിനക്ക് മൂന്ന് അമ്മമാരും,അച്ഛന്മാരും, കുറെ സഹോദരങ്ങളും, പിന്നെ “യദുമോനും”..നിനക്കൊരു കുറവും അവൻ വരുത്തില്ല…. നന്നായി വരട്ടെ… എന്നും സന്തോഷമായിരിക്ക.. ട്ടെ… ശിവകാമിയമ്മ അവളുടെ തലയിൽ കൈവെച്ചുകൊണ്ട് അനുഗ്രഹങ്ങൾ ചൊരിഞ്ഞു…”

 

 

“അ….അമ്മുമ്മേ… അവൾ ഏങ്ങിക്കൊണ്ട് അവരെ ചുറ്റിപ്പിടിച്ചു കരയാൻ തുടങ്ങി, അവരും നിയന്ത്രണം വിട്ടുകൊണ്ട് അവളെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു…❣️കണ്ടു നിന്നവരെല്ലാം ഒരുപോലെ കണ്ണ് നിറച്ച് അവരെ നോക്കി …. 10 വയസ്സിൽ അമ്മയും, അച്ഛനും നഷ്ടപ്പെട്ട നിച്ചുവിന് 15 വയസ്സിൽ എല്ലാമെല്ലാം ആവുകയായിരുന്നു അവളുടെ അമ്മുമ്മ ശിവകാമി. ഇതുവരെ അധികനാൾ അവളെ കൺവെട്ടത്ത് നിന്ന് നീക്കി നിർത്തിയിട്ടില്ല… പക്ഷെ ഇന്നവൾ പുതിയ ലോകത്തേക്ക് പ്രവേശിക്കുന്നു…എന്നാൽ അപ്പോഴും അവരുടെ മനസ്സ് ശാന്തമായിരുന്നു, അവർ കുറച്ചു മാറി തങ്ങളെ നോക്കി നിൽക്കുന്ന യദുവിലേക്ക് കണ്ണുകൾ പായിച്ചു… അവന്റെ കണ്ണും ചെറുതായി നിറഞ്ഞിരുന്നു, അവൻ അതിമനോഹരമായി ഒന്ന് ചിരിച്ചുകൊണ്ട് ശിവകാമിയമ്മയെ നോക്കി കണ്ണുകൾ ചിമ്മി…

 

” നിച്ചു.. ടാ നീ ഇങ്ങനെ കരയല്ലേ, എപ്പൊ വേണേലും അമ്മുമ്മയെ വന്ന് കാണാലൊ, പിന്നെന്തിനാ ഇത്ര വിഷമം???… ചിപ്പു ചോദിച്ചതും അവൾ പതിയെ നേരെ നിന്ന് കണ്ണുകൾ അമർത്തി തുടച്ചു… എന്നിട്ട് ചിപ്പുവിനെ കെട്ടിപ്പിടിച്ചു രണ്ട് കവിളിലും മുത്തി… അവൾ തിരിച്ചും…അപ്പുവും ഓടി വന്ന് നിച്ചുവിന്റെ കയ്യിൽ തൂങ്ങി അവളുടെ കവിളിൽ മുത്തി….??

 

അവർ ചിരിച്ചുകൊണ്ട് അവളെ യാത്രയാക്കി….

 

 

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Updated: November 6, 2023 — 10:35 pm

16 Comments

  1. അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ

    1. Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️

    1. Thankyou ✨️?

  2. Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️

    1. Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..

  3. സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

    1. Theerchayaayum ✨️?

  4. Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?

    1. Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?

  5. കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. Thankyou so much.. ?✨️

  6. അന്ദ്രു

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്

    1. Thankyou too.. ?✨️

  7. സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.

    1. Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?

Comments are closed.