” ആഹ് ദാ വരുന്നു വിജയ…. ഇവളുടെ ജാതകം വീട്ടിൽ പോയി വേണം എടുക്കാൻ വേഗം പോയി വരാം… ശിവകാമിയമ്മ ”
” അമ്മേ, ഇളയമ്മേ, അമ്മായി, നിച്ചുവിനെ ഞങ്ങൾ പെയിന്റിൽ മുക്കി കൊണ്ടുവരാം …. അതും പറഞ്ഞുകൊണ്ട് ഋതുവും, പാറുവും നിച്ചുവിനെ വലിച്ചു ഡ്രെസ്സിങ് റൂമിലേക്ക് നടന്നു….
“ഓഹൊ പെണ്ണിനെ അവർ ഏറ്റെടുത്ത സ്ഥിതിക്ക് ചെറുക്കനെ ഞങ്ങൾ അങ്ങേടുക്കുവാ… വാ അളിയാ…അതും പറഞ്ഞുകൊണ്ട് അനുവും ദക്ഷും കൂടി യദുവിന്റെ രണ്ട് തോളിലും കയ്യിട്ട് അവിടെന്ന് കൊണ്ടുപ്പോയി….”
“ബാക്കിയുള്ളവർ എല്ലാം അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു… ഇനി ആകെ കുറച്ചു സമയം കൂടിയേ മുഹൂർത്തതിന് ബാക്കിയൊള്ളു.. അതുകൊണ്ട് എല്ലാം ശടപടേ അടപടേ എന്നായിരുന്നു”?. ജാതകം നോക്കാൻ പോയവർ അരമണിക്കൂറിനുള്ളിൽ തിരികെ വന്നു… നോക്കിയപ്പൊ പത്തിൽ 8 പൊരുത്തമുണ്ട് എന്ന് ജ്യോത്സൻ കവടി നിരത്തി പറഞ്ഞു.. നാളുകൾ തമ്മിൽ ആണെങ്കിലും നല്ല ചേർച്ച… അതുകൊണ്ട് ആഹ് ഭാഗം ക്ലിയർ… പിന്നെ വധുവിനുള്ള സാരീ പൊതുവെ ചെറുക്കൻ കൂട്ടരാണ് കൊണ്ടുവരേണ്ടത്… മധുരിമയ്ക്ക് വേണ്ടി വാങ്ങിയ സാരീ ഉടുത്ത നിച്ചു വിഷം കയറി ചാവും എന്ന് പറഞ്ഞു പാറുവും ഋതുവും കൂടി അനുവിനെ വിട്ട് നല്ല അടിപൊളി കാഞ്ചിപുരം പട്ട് സാരീ വാങ്ങിപ്പിച്ചു ???…പിന്നെ നിച്ചുവിനണിയാനുള്ള ആഭരണങ്ങളൊക്കെ ശിവകാമിയമ്മ കൊണ്ടുവന്നു, ഒപ്പം എല്ലാവർക്കും കല്യാണത്തിനു ഇടാൻ പുതിയ ഡ്രെസ്സും കൊടുത്തു…. അത് അവരുടെ സന്തോഷത്തിന് വേണ്ടി എല്ലാവരും സ്വീകരിച്ചു മാറ്റിയണിയുകയും ചെയ്തു…അങ്ങനെ ഏകദേശം ഒരുമണിക്കൂർ കൊണ്ട് പെണ്ണൊരുങ്ങി, ചെറുക്കൻ റെഡി….
അങ്ങനെ ആഹ് മംഗളകർമ്മത്തിലേക്ക് നമ്മുക്കും സാക്ഷിയാവാം….Come on everybody ??♀️??♀️??♀️ക്ഷേത്രനടപ്പന്തലിൽ വെച്ചാണ് കെട്ട് നടത്താറുള്ളത്, അതിന് ശേഷം വിരുന്ന് അവരുടെ തന്നെ കൺവെൻഷൻ സെന്ററിലും….
“Now, മുഹൂർത്തത്തിന് ഏകദേശം 10 മിനിറ്റ് മുമ്പ് ചെറുക്കനും, വീട്ടുകാരും, ആൺപടയും (ദക്ഷ്, അനു ), പിന്നെ ഒരുപാട് നാട്ടുകാരും നടപ്പന്തലിൽ നിരന്നൊരുങ്ങി നിന്നു… ഒരു ഗോൾഡൻ കളർ സിൽക്ക് കുർത്തയും കസവിന്റെ ബോർഡർ വരുന്ന മുണ്ടുമാണ് യദുവിന്റെ വേഷം….

മുഖത്ത് ശാന്തതയാണെങ്കിലും ഗൗരവം നിറഞ്ഞു നിൽക്കുന്നുണ്ട്….
ഇനി റെഡ് കളർ ചൈനീസ് നെക്ക് ഷർട്ടും കസവ് കര മുണ്ടുമാണ് അനുവിന്റെ വേഷം….. ചെക്കന്റെ മുഖത്ത് എപ്പോഴത്തേയും പോലെ നറുപുഞ്ചിരി വിരിഞ്ഞിരിക്കുന്നു….

അവന്റെ തൊട്ടടുത്തു തന്നെ സിൽക്ക് റെഡ് കുർത്തയും കസവ് മുണ്ടും ഉടുത്ത് നമ്മുടെ ദാക്ഷ് നിൽപ്പുണ്ട്.. അവിടെ പിന്നെ ഫോട്ടൊ എടുക്കുന്ന പരിപാടിയിലാണ് ….

“അവിടെ കൂടി നിൽക്കുന്ന സർവ്വതരുണി കോഴികളും ആകെ കൺപൂസൻ (കൺഫ്യൂഷൻ ) അടിച്ചു ശോകമൂകബ്ലിങ്ങസ്യ ആയി നിൽപ്പുണ്ട്… മുന്നിൽ ചിക്കൻ ബിരിയാണിയും, കുഴിമന്തിയും, ഫ്രൈഡ് റൈസും പോലെ മൂന്നെണ്ണം നിരന്നു നിൽക്കുമ്പൊ എന്തെയ്യാൻ?????? ആരായാലും ഒന്ന് കൺഫ്യൂസ്ഡ് ആയിപ്പോവും…?”
“ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ
യോഗഭയങ്കരി യോഗഭയങ്കരി
സകല സ്ഥാവരജംഗമസ്യ”.
(സ്വയംവര മന്ത്രം )
“മുഹൂർത്തമാവാറായി ഇനി വധുവിനെ വിളിച്ചോളൂ…. ശാന്തി പറഞ്ഞതും ശിവകാമിയമ്മ ഒരു പുഞ്ചിരിയോടെ നിച്ചുവിനെ വിളിക്കാൻ വേണ്ടി പോയി… ഏകദേശം ഒരു മിനുട്ടിനുള്ളിൽ ഒരു കൂട്ടം പെൺക്കുട്ടികൾ നിച്ചുവിനെ നടപന്തലിലേക്ക് ആനയിച്ചു കൊണ്ടുവന്നു…. ഋതുവും, പാറുവും അവളുടെ ഇരുവശവും പിടിച്ചുകൊണ്ട് നടന്നു വരുന്നുണ്ട്…??എല്ലാവരുടേയും ദൃഷ്ടി സർവാഭരണ വിഭൂഷിതയായി നടപന്തലിലേക്ക് നടന്നു വരുന്ന നിച്ചുവിലേക്കും, അതിനൊത്തു തന്നെ സുന്ദരികളായി വരുന്ന പാറുവിലും, ഋതുവിലും എത്തി നിന്നു….
“ഇത് പാലേടത്തെ കുട്ടിയല്ലേ??? കൊള്ളാം ചെക്കന് ചേർന്ന പെണ്ണിനെ തന്നെ കിട്ടി….
“മ്മ്… ആഹ് നന്ദനം വീട്ടിലെ
പെൺകുട്ടിയോളെ നോക്കിയെ…. എന്ത് ഭംഗിയാ രണ്ടുപ്പേരേം കാണാൻ….
അവിടെ കൂടി നിന്ന നാട്ടുകാരുടെ ചർച്ച ഇവർ മൂന്ന് പേരെ കുറിച്ചായിരുന്നു….എങ്ങനെ പറയാതിരിക്കും… അനു കൊണ്ടുവന്ന റെഡ് കളർ കാഞ്ചിപുരം പട്ട് സാരിയിൽ അതീവ സുന്ദരിയായിരുന്നു നിച്ചു…അതേസമയം ഒരു റെഡ് ആൻഡ് സാൻഡൽ കളർ ഹാഫ് സാരിയിൽ പാറുവും, ഒരു ബ്ലാക്കിഷ് ഗ്രീൻ സാരിയിൽ ഋതുവും അനിഞൊരുങ്ങിയിരുന്നു….



” അപ്പൊ വധു വന്ന സ്ഥിതിക്ക്, വേഗം മോതിരം മാറ്റം നടത്താം…കല്യാണനിശ്ചയം നടന്നിട്ടില്ലല്ലോ, അത് നടക്കട്ടെ… ഒന്നിനും അപൂർണത വേണ്ട..??അതിനു ശേഷം താലികെട്ട് ❣️…. ശാന്തി
ഉവ്വ….. രാജശേഖർ പുഞ്ചിരിച്ചുകൊണ്ട് ഒരു ബോക്സ് തുറന്ന് യദുവിനു നേരെ നീട്ടി… അതുപോലെ ശിവകാമിയമ്മയും ഒരു കുഞ്ഞു ബോക്സ് നിച്ചുവിന് കൊടുത്തു…. രണ്ടുപ്പേരും അതിൽ നിന്ന് അവരുടെ പാതിയുടെ പേര് കൊത്തി വെച്ച മോതിരം പരസ്പരം വിരലിൽ അണിയിച്ചു കൊടുത്തു…. രണ്ട് പേരുടേയും മനസ്സിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരുന്നു….
” ഓം വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്‍വ കാര്യേഷു സര്‍വ്‍വദാ “….”
വിനായകമന്ത്രത്തിനൊപ്പം ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങി.
“ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു….
അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ
Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️
Adipoli
Thankyou ✨️?
Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️
Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..
സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
Theerchayaayum ✨️?
Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?
Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?
കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thankyou so much.. ?✨️
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്
Thankyou too.. ?✨️
സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.
Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?