✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

തന്റെ പെങ്ങൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് റിയർവ്യൂ മിററിലൂടെ കണ്ടുകൊണ്ട് ശ്യാം, ശാലിനിയോട് ചോദിച്ചു. സാധാരണ യാത്രകൾക്കിടയിൽ വിരസത മാറ്റാനായി അവൾ എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കും.

നമ്മൾ അവൾ പറയുന്നതിനൊക്കെ മൂളി ക്കേട്ടു കൊണ്ടിരുന്നാലും മതി. പക്ഷേ…. നമ്മൾ ശ്രദ്ധിക്കുന്നില്ല എന്ന് അവൾക്ക് തോന്നിയാൽ…തീർന്നു…! പിന്നെ കുറച്ച് ആരോടും ഒന്നും മിണ്ടില്ല. ഫുൾ സീരിയസ് ആയിരിക്കും. പണ്ട് അവൾ ഇങ്ങനെയൊന്നുമല്ലായിരുന്നു…

എല്ലാവരോടും വളരെ പ്രസന്നതയോടെ മാത്രം പെരുമാറുന്ന , കളിച്ചുചിരിച്ചു നടക്കുന്ന, വായാടിയുമായ ഒരു പെൺകുട്ടിയായിരുന്നു അവൾ.ഞങ്ങളുടെയെല്ലാവരുടെയും പ്രിയപ്പെട്ട മാലാഖ.

 

എന്നാലിപ്പോൾ അവൾക്കു കാലങ്ങൾക്ക് മുൻപ്        സംഭവിച്ച ആ ദുരന്തത്തിനു ശേഷം പണ്ടത്തെയത്ര ആക്ടിവല്ല അവൾ… പലപ്പോഴും നിശബ്ദയായി വിദൂരതയിലേക്ക് കണ്ണും നട്ട് വിഷാദവതിയായി ഇരിക്കുന്നത് കാണാം. എന്തെങ്കിലും ചോദിച്ചാൽ ഒന്നുമില്ലെന്ന് പറയും.

” ശാലു… എടാ നിന്നോടാ ചോദിച്ചത്. അവിടെ ഇല്ലേ നീ. അതോ നീയിനി വണ്ടിയിൽ നിന്നെങ്ങാനും വീണോ…? ” ശ്യാം, അവളെ ആക്ടിവാക്കാനായി കളിയായിട്ട് ചോദിച്ചു.

” പോടാ ഏട്ടാ…! ചുമ്മാ എന്റേന്ന് അടി വാങ്ങരുത്. ഞാൻ ഒരു കാര്യമോർക്കുകയായിരുന്നു…” ശാലിനി ശ്യാമിന്റെ ചുമലിൽ അടിച്ചു.

“എന്ത് കാര്യം…” ബൈക്കിന്റെ വേഗത അൽപ്പമൊന്നു കുറച്ചുകൊണ്ട് ശ്യാം ചോദിച്ചു.

ഏട്ടാ നമ്മൾ കോളേജിലെ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഇറങ്ങി, ഓഫീസിലേക്ക് പോകുമ്പോൾ, ഞാൻ ഒരു പയ്യനെ ഡിപ്പാർട്മെന്റിന്റെ സ്ഥലത്ത് കണ്ടായിരുന്നു…”

 

“അതിന്.. ഞാനും കണ്ടായിരുന്നു അവിടെയുള്ള മരത്തിന്റെ കീഴെ നാല് പേർ ഇരിക്കുന്നത്… അതിലെ ഒരു പയ്യൻ നിന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പക്ഷേ നീയെന്താ അവനെയും നോക്കി നിന്നുകളഞ്ഞത്…”

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.