✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

” അതെങ്ങനെ…??? ആ കുട്ടി പണ്ട് നിന്റെ കൂടെ പഠിച്ചതാണോ… അതായത് പത്താം ക്ലാസ്സുവരെയെങ്ങാനും ഒരുമിച്ചു പഠിച്ചത് വല്ലതും ആണോ…” സത്യ അവനോട് ചോദിച്ചു.

” അതൊന്നും എനിക്കറിയില്ലടാ… എനിക്ക് ആകെ ഓർമ്മയുള്ളത്, ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിലെ കാര്യങ്ങൾ മാത്രമാണ്… പക്ഷേ ഇവളെ ഞാനെവിടെയോ കണ്ടത് പോലെ തോന്നുന്നു. ”

സിദ്ധാർഥ്, അവൾ പോകുന്നതും നോക്കികൊണ്ട് അവരെ കുഴപ്പിക്കുന്ന രീതിയിൽ മറുപടി പറത്തോടെ അവർ കിളിപ്പോയ മട്ടിൽ പരസ്പരം നോക്കി.സിദ്ധാർഥിന് എന്തോ പ്രശ്നമുണ്ടെന്നു അവർക്ക് തോന്നി.

അപ്പോഴാണ് ആ പെൺകുട്ടി അവരുടെ സംസാരം കേട്ടിട്ടോ അതോ ഉൾപ്രേരണയാലോ എന്താണെന്നറിയില്ല.. തിരിഞ്ഞു നോക്കി.

അവളുടെ മുഖം കണ്ട് സിദ്ധാർഥിന് ആദ്യം അത്ഭുതവും അമ്പരപ്പുമാണ് തോന്നിയത്. തന്റെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോകുന്നത് പോലെ തോന്നി.

അവനാ മുഖം തന്റെ വിദൂരമായ സ്മൃതിയിലൊടുങ്ങിയ ഒരു മുഖത്തോട് സാദൃശ്യമുള്ളതായി മനസ്സിലാക്കി.

“ആഹ്…അമ്മേ ” അവന് തന്റെ തലച്ചോർ കത്തുന്നത് പോലെ അനുഭവപ്പെട്ടു. അവൻ തന്റെ കൈകളെടുത്ത് ചെന്നിയിൽ വെച്ചു.

“എന്താ സിദ്ധാർഥ് എന്തു പറ്റി…??? തലവേദനയാണോ… ” അവന്റെ ഭാവമാറ്റം കണ്ട് ശിവ ചോദിച്ചു. എന്നിട്ട് ആ പെൺകുട്ടി അവിടെയുണ്ടോയെന്നു നോക്കി. ഇല്ല… അവൾ അപ്പോഴേക്കും അവളുടെ സഹോദരനോടൊപ്പം പോയ്‌കഴിഞ്ഞിരുന്നു.

“എന്തോടാ അറിയില്ല. തലച്ചോർ മൊത്തത്തിൽ പൊട്ടി പിളരുന്നത് പോലെ തോന്നുന്നു…” തലകുനിച്ചു കൊണ്ട് അവൻ വിഷമതയോടെ പറഞ്ഞു.

“എന്താ എന്തു പറ്റി സിദ്ധു..??? ” അപ്പോഴേക്കും സംഭാഷണമാവസാനിപ്പിച്ചു കൊണ്ട് ആത്രേയയോടൊപ്പം അവിടേക്കെത്തിയ അഗ്നിജിത്ത് അവന്റെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.

“അറിയില്ല ജിത്തുവേട്ടാ.. ഞാനൊരു പെൺകുട്ടിയെ കണ്ടു. ഞാനവളെ എവിടെയോ കണ്ടിട്ടുള്ള പോലെ തോന്നുന്നു.” നെറ്റിയിൽ തടവിക്കൊണ്ട് സിദ്ധാർഥ് മറുപടി നൽകി.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.