✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

“ചേട്ടാ, അത്… ദാ ആ കാണുന്ന ബോർഡിൽ കാണുമെന്ന് തോന്നുന്നു.” സിദ്ധാർഥ് ഒരു ദിശയിലേക്ക് വിരൽ ചൂണ്ടി.

ജിത്തു, അവൻ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി. ഓഫീസിലേക്ക് കേറിവരുന്ന വഴിയിൽ, മൂലയ്ക്ക് ഒരു മാപ്പ് ബോർഡ്‌ വെച്ചിരിക്കുന്നു. കോളേജിന്റെ സകലവഴികളുടെയും വിവരണം ചിത്രം സഹിതം കൊടുത്തിട്ടുണ്ട്.

” ആഹാ അപ്പൊ നാളെ നിനക്ക് ബുദ്ധിമുട്ടേണ്ടി വരില്ലടാ ” ജിത്തു, ബയോ ഇൻഫർമേറ്റിക്സ് ഡിപ്പാർട്മെന്റിലേക്കുള്ള വഴി മനസ്സിലാക്കിയിട്ട് സിദ്ധാർഥിനെയും കൊണ്ട് അവിടേക്ക് ചെന്നു.

കോളേജ് ഓഫീസിന്റെ പുറകുവശത്തെ മൂന്ന് നിലകെട്ടിടമെന്ന് പറയുന്നത്, ലൈഫ് സയൻസ് സ്ട്രീമിനു വേണ്ടി മാത്രമുള്ള ബിൽഡിംഗായിരുന്നു. ലൈഫ് സയൻസ് എന്ന് പറയുമ്പോൾ അതിൽ അപ്ലൈയ്ഡ്  സൂവോളജി, ബോട്ടണി & ബയോടെക്നോളജി, പിന്നെ ബയോ ഇൻഫർമേറ്റിക്സ് എന്നിവയായിരുന്നു അവിടെയുണ്ടായിരുന്ന വിഷയങ്ങൾ.

ആ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു, സിദ്ധാർഥിന്റെ ബയോ ഇൻഫർമേറ്റിക്സ് ഡിപ്പാർട്മെന്റ.

അവർ അവിടേക്ക് ചെല്ലുമ്പോൾ നാലഞ്ചു വിദ്യാർഥികൾ അവരുടെ രക്ഷിതാക്കളോടൊപ്പം ഇന്റർവ്യൂവിന് വേണ്ടി നിൽപ്പുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളും, പിന്നെ സിദ്ധുവിനെയും കൂട്ടി ബാക്കി നാല് പയ്യന്മാരും ഇന്റർവ്യൂവിനായി അവിടെ ഡിപ്പാർട്മെന്റിന്റെ വാതിൽക്കൽ കാത്തു നിന്നു.

സിദ്ധാർഥിനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന ആ രണ്ടു പെൺകുട്ടികളും, കൂട്ടത്തിൽ ഇടയ്ക്ക് ബാക്കി പയ്യൻസും അവനെ കണ്ണുകൾ ചിമ്മിക്കൊണ്ട് അത്ഭുതത്തോടെ നോക്കി നിന്നു.

മുടി നല്ല രീതിയിൽ നീട്ടിവളർത്തിയ, വട്ടകണ്ണട വെച്ച അവനെ കണ്ടാൽ ഹാരി പോട്ടറിനെ പോലെയുണ്ടെന്നായിരുന്നു പയ്യൻസിന്റെ പക്ഷം.

അതേ സമയം പെൺകുട്ടികളാവട്ടെ, അവന്റെ മുഖത്തെ മിന്നിമറയുന്ന ഭാവങ്ങളും ആകാരവും കണ്ട് വണ്ടറടിച്ചങ്ങനെ നിൽക്കുകയാണ്.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.