✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

ഏട്ടരയ്ക്ക് വീട്ടിൽ നിന്നു പുറപ്പെട്ട അവർ, എട്ടേമുക്കാലോടെ സിറ്റി ജംഗ്ഷനിൽ എത്തിചേർന്നു. സിറ്റി ജംഗ്ഷനിൽ എത്തിയതോടെ ജിത്തു, റാമിനോട് സിദ്ധാർഥിനോടൊപ്പം കോളേജിൽ പോയികൊള്ളുവാനും താൻ അഗ്നിമിത്രയെ എത്തിച്ചിട്ട് വരാമെന്നും പറഞ്ഞു.

അതനുസരിച്ച് റാംചന്ദ്രൻ, സിദ്ധാർഥിനെയും കൂട്ടി സൈനിക് കോളേജിലേക്ക് പുറപ്പെട്ടു….

“ഏട്ടാ, ഞാൻ കൃഷ്ണേട്ടനെ വിളിക്കട്ടെ…??? ” മിത്ര, തന്റെ ഫോണെടുത്തുകൊണ്ട് അഗ്നിജിത്തിനോട് ചോദിച്ചു.

” ഹേയ് അതൊന്നും വേണ്ട… അവൻ ഇവിടെ വന്നിട്ടുണ്ട്. നീ ജസ്റ്റ്‌ റോഡിന്റെ ഓപ്പോസിറ്റ് ഒന്നുനോക്കിയേ.. ” ജിത്തു, കാർ റോഡരികിൽ നിർത്തിക്കൊണ്ട് അവളോട്, അപ്പുറത്തെ സൈഡിലേക്ക് നോക്കാൻ നിർദ്ദേശിച്ചു.

മിത്ര അപ്പുറത്തേക്ക് നോക്കി…

അതാ ഒരു യുവാവ് ഞങ്ങളിരുവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശുന്നു. അവൻ റോഡ് സൈഡിൽ നിൽക്കുന്ന തേക്കുമരത്തിനു കീഴെ തന്റെ കാറുമായി നിൽക്കുകയാണ്.

“ഹാ കൃഷ്ണേട്ടൻ…?” അവനെ കണ്ട് മിത്ര തിരികെ കൈ വീശികാണിച്ചു.

” നീ വാ… അവന്റെ അടുത്തേക്ക് പോകാം നിന്റെ ചങ്കത്തിയെ നിനക്ക് കാണാനുള്ളതല്ലേ. അവളിപ്പോ സ്റ്റേഷനിൽ എത്തറായിട്ടുണ്ടാകും.” അഗ്നിജിത്ത് മിത്രയെയും കൂട്ടി കൃഷ്ണദേവിന്റെയടുത്തേക്ക് നടന്നു…

 

*************************************

മിത്രയെ കൃഷ്ണദേവിന്റെയടുത്ത് എത്തിച്ചതിനുശേഷം അഗ്നിജിത്ത് സൈനിക് കോളേജിലേക്ക് തിരിച്ചു.

ഈ പറയുന്ന സൈനിക് കോളേജുകൾ രാജ്യമെമ്പാടും സ്ഥാപിക്കപ്പെടുന്നത് ആയിരത്തിതൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിലാണ്.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന, ശ്രീ. അരവിന്ദ് ഗോവാരിക്കറിന്റെ ദീർഘവീഷണത്തോടെയുള്ള അതിവിപുലമായ പദ്ധതിയായിരുന്നു അത്. കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെയും, ഡിഫെൻസ് മിനിസ്ട്രിയുടെയും ഒരു സംയുക്ത സംരംഭം.

അതിന്റെ പ്രധാന അഡ്മിനിസ്ട്രേറ്റീവ് കൗൺസിലിലെയും, കോളേജുകളുടെ അഡ്മിനിസ്ട്രേറ്റീവ് പാനലുകളിലെയും അംഗങ്ങൾ, പ്രധാനമായും വിവിധ സൈനിക മേഖലകളിലെ, ഉന്നത വിദ്യാഭ്യാസവും, അനുഭവജ്ഞാനവുമുള്ള ഉദ്യോഗസ്ഥരായിരിക്കണമെന്ന് ഗവണ്മെന്റ് നിഷ്കരിച്ചിരിക്കുന്നു.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.