✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

പക്ഷേ മിക്കയുള്ള സ്വപ്നങ്ങളിലും, ആരുടെയൊക്കയോ കൈകളാൽ ബന്ധനസ്ഥയായ തന്റെ നേർക്ക് ശാലിനിയെന്നു പേർ ഉറക്കെ അലറി വിളിച്ചുകൊണ്ട് തന്നെ രക്ഷിക്കാനായി ഓടി വരുന്ന ഒരു കരുത്തനായ, മുടി നീട്ടിവളർത്തിയ യുവാവിനെയാണ് കാണാറ്. അവന്റെ മുഖം നിറയെ രക്തത്താലും, കേശത്താലും ഒട്ടും വ്യക്തമല്ല.

കൈകളും ശരീരവും രക്തവർണ്ണമാണെന്നതിനൊപ്പം അവന്റെ കണ്ണുകളും പകയാൽ ജ്വലിക്കുന്ന ആ ഭയാനകമായ കാഴ്ച കണ്ട് താൻ എത്രയോ തവണ ഞെട്ടിയുണർന്നിട്ടുണ്ട്.

മാത്രമല്ല മറ്റൊരു കാര്യം താൻ ശ്രെദ്ധിച്ചിട്ടുള്ളത്, തന്റെയും ആ യുവാവിന്റെയും കഴുത്തിൽ രത്‌നം പോലെയുള്ള ഒരു കല്ല് ഘടിപ്പിച്ച ഒരു മാലയുണ്ട്… അവൻ തന്റെയടുത്തേക്ക് ഓടി വരുന്നതിനനുസരിച്ച് ഞങ്ങളിരുവരുടെയും കല്ലുകളിൽ നിന്ന് വരുന്ന ഒരുകൂട്ടം പ്രകാശരശ്മികളുടെ തീവ്രത കൂടുന്നതായും മറ്റും കാണാറുണ്ട്.

ഇവയെല്ലാം എന്താണ് സൂചിപ്പിക്കുന്നതെന്നറിയില്ല… നേരെത്തെ സംഭവിച്ചത് പോലെ ഇനിയും സംഭവിക്കുമെന്നാണോ ഇവയെല്ലാം സൂചിപ്പിക്കുന്നത്.

നിദ്രാദേവിയുടെ കടാഷം ലഭിക്കാനായി ശാലിനി കാത്തു കിടന്നു…

 

**************************************

അന്നേ ദിവസം രാവിലെയായപ്പോൾ തന്നെ സഹസ്രമംഗലത്ത്,

അന്നത്തെ പരിപാടികളെ കുറിച്ച് അഗ്നിജിത്തും, അഗ്നിമിത്രയും വീട്ടിലെ മുതിർന്നവരുമായി ചർച്ച നടത്തി ഒരു തിരുമാനത്തിലെത്തിയിരുന്നു അതിങ്ങനെയായിരുന്നു :

രാവിലെ അഗ്നിജിത്ത്, മിത്രയോടൊപ്പം അവരുടെ കാറിലും, റാം ചന്ദ്രനും സിദ്ധുവും അവരുടെ കാറിലും, സിദ്ധുവിന്റെ അഡ്മിഷന് വേണ്ടി കോളേജിലേക്ക് തിരിക്കുന്നു.

എന്നിട്ട് പോകുന്ന വഴിക്ക് ജിത്തു, മിത്രയെ, അവളുടെ പരിപാടിക്കായി സിറ്റി ജംഗ്ഷനിലാക്കിയിട്ട് കാറുമായി ബാക്കിയുള്ളവരോടൊപ്പം കോളേജിലേക്ക് പോകുന്നു.

കോളേജിലെത്തിയതിനു ശേഷം അഡ്മിഷന്റെ പ്രധാനപ്പെട്ട ആദ്യഘട്ട നടപടിക്രമങ്ങൾക്കു ശേഷം, റാം, തന്റെ ഡ്യൂട്ടിയ്ക്കായി ഹോസ്പിറ്റലിലേക്ക് പോകുകയും. സിദ്ധാർഥ്, അഗ്നിജിത്തോടൊപ്പം ഇന്റർവ്യൂ മുതലായ മറ്റു കാര്യങ്ങൾക്കായി കോളേജിൽ നിന്നതിനു ശേഷം അവനെ ജിത്തു, തിരികെ വീട്ടിലെത്തിച്ചതിനു ശേഷം തന്റെ കാറുമായി പ്രഭാത് സിറ്റിയിലേക്ക് അവന്റെ വർക്കിന്നായി പോകുന്നു.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.