✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

തുടർന്നു വായിക്കുക….

 

ഇന്ന് ഞാൻ, എന്റെ പുതിയ അയൽക്കാരിയായ അമൃതയെ അഥവാ അമൃതവർഷിണിയെ പരിചയപ്പെട്ടു…

എനിക്കാ പേര് അത്ര സുഖമുള്ളതായി തോന്നിയില്ല.. അവളെ അമൃതയെന്നു വിളിച്ചാലോ.. അല്ലേൽ വേണ്ട.

വേറെ ഒരു പേരുണ്ട്… ‘ ആമി.’ ? ആ പേര് അവൾക്ക് നന്നായി ചേരും. ‘

 

അത്രയും വായിച്ച മിത്രയ്ക്ക് ഉള്ളിലൊരു ഞെട്ടലുണ്ടായി.

” എന്താടി…??? എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ…??? ”

മിത്രയുടെ മുഖത്തുണ്ടായ ഞെട്ടൽ കണ്ട് ജിത്തു, അവളോട് കാര്യമന്വേഷിച്ചു.

“അത്… അത് പിന്നെ ഇതിൽ എഴുതിയിരിക്കുന്നത് …! ” മിത്ര കൂടുതലൊന്നും സംസാരിക്കാനാവാതെ ഡയറിയിലെ ആ പേജ് അവനു കാണിച്ചു കൊടുത്തു.

അഗ്നിജിത്ത് ആ ഡയറി വാങ്ങി, ആ താളിലെഴുതിയിരിക്കുന്ന വിവരങ്ങളിലേക്ക് കണ്ണോടിച്ചു.

” പപ്പാ, ഈ എഴുതിയിരിക്കുന്നത് സത്യമായ കാര്യങ്ങൾ തന്നെയാണോ.. അതായത് സിദ്ധാർഥ് തന്നെയാണോ ഇവ എഴുതിയിരിക്കുന്നത്…??? ” അവൻ റാമിന്റെ നേർക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു.

” അതെ അതെഴുതിയിരിക്കുന്നത് സിദ്ധു തന്നെയാണ്.”

 

“അപ്പോൾ ഇതിൽ പരാമർശിച്ചിരിക്കുന്നത് ആരെയാണ് ???”

 

” അവൾ…നമ്മുടെ സിദ്ധാർഥിന്റെ പഴയ കൂട്ടുകാരിയാണ്, അമൃതവർഷിണി.

പണ്ട് ഞങ്ങൾ താമസിച്ചിരുന്നിടത്തെ ഞങ്ങളുടെ അയൽക്കാരായിരുന്ന – ശ്രീകുമാരപുരം,രാഗേന്ദുവിൽ, ശ്രീരാഗിന്റെയും ഇന്ദുമതിയുടെയും ഇളയ സന്താനം, അമൃതവർഷിണി ശ്രീരാഗാണ് അത്.

 

നിങ്ങൾക്കറിയാമായിരിക്കും… പണ്ട് ഞാനും കുടുംബവും ഒമ്പതു വർഷങ്ങൾക്കു മുൻപ് എവിടെയാണ് താമസിച്ചിരുന്നതെന്നു…” റാം അവരോട് ചോദിച്ചു.

” അറിയാം പപ്പാ… തിരുവനന്തപുരത്ത് അല്ലായിരുന്നോ…??? ” റാംചന്ദ്രന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ അറിയാവുന്ന മിത്ര ഉത്തരം നൽകി.

“യെസ്.. അതെ അന്ന് 2015ൽ ഞാൻ തിരുവനന്തപുരം കിംസിൽ, ന്യൂറോളജി ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ്

കൺസൽടെന്റ് ആയിട്ട് ജോലിക്ക് ചേർന്ന സമയം…

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.