അവളെ അകത്തേക്ക് പറഞ്ഞു വിട്ടെങ്കിലും അവൾ സംശയത്തോടെ ശ്യാമിന്റെ മുഖത്തേക്ക് നോക്കി അവിടെ തന്നെ നിന്നു.
” എന്താ ഉറങ്ങാൻ ഏട്ടന്റെ കൂട്ട് വേണോ ??? ” ശ്യാം, അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
” വേണ്ട ഏട്ടാ… ഏട്ടൻ പൊയ്ക്കോളൂ. ഗുഡ് നൈറ്റ് ” ശാലിനി ശ്യാമിനെ പറഞ്ഞു വിട്ടു. എന്നിട്ട് വാതിലടച്ച്, വാർഡ്രോബിനരികിലുള്ള കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു കൊണ്ട് തന്റെ പ്രതിബിംബത്തിലേക്ക് നോക്കി.
: ‘ ആ കഴിഞ്ഞു പോയ കാലത്തെയെനിക്ക് ഉപേഷിയ്ക്കാനാവില്ല ഏട്ടാ. കാരണം അന്ന് നടന്ന സംഭവങ്ങളുടെ പരിണിത ഫലമാണ് ഇപ്പോഴത്തെ എന്റെ മുഖം.
അന്ന് അവനെന്നോട് കാണിച്ച ആ ക്രൂരത മൂലം എന്റെ ശരീരം മാത്രമല്ല നശിപ്പിക്കപ്പെട്ടത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവൻ കൂടിയാണ് നഷ്ടപ്പെടുത്തിയത്.
ഇപ്പോഴും എന്റെ മനസ്സിനെയും ഹൃദയത്തെയും, അവനെന്റെ നേർക്കേറിഞ്ഞ ആസിഡിനെ പോലെ പൊള്ളിക്കുകയാണ്.
ഇല്ല ഏട്ടാ അവനോടുള്ള എന്റെ പക ശമിക്കും വരെ എനിക്കത് മറക്കുവാൻ സാധ്യമല്ല. ഞാനതു മറക്കണമെങ്കിൽ, അവൻ ഇല്ലാതാകണം ‘ ശാലിനി തന്നോടു തന്നെ സ്വയം പറയവേ, അവളുടെ കണ്ണുകളിൽ നിന്നൊരു മിഴിനീർ തുള്ളി അടർന്നു വീണു.
അവൾ പതിയെ തന്റെ മുഖത്തൊന്നു സ്പർശിച്ചു. പതുക്കെ പതുക്കെ എന്തോ ഓർത്ത് അവളുടെ മിഴിയിണകൾ പകയാൽ ചുവന്നു…
‘ കൊല്ലും ഞാനവനെ… എന്ത് വില കൊടുത്തിട്ടായാലും, എന്നെ സ്നേഹം നടിച്ചു ചതിച്ചവനെ ഞാൻ മുച്ചൂടും മുടിക്കും’ ശാലിനി പല്ലുകൾ ഞെരിച്ചു.
അവൾ പതിയെ കിടക്കയിലേക്ക് വീണു ഉറങ്ങാൻ ശ്രമിച്ചു…
പക്ഷേ എന്തു കൊണ്ടോ ഉറങ്ങാൻ സാധിക്കുന്നില്ല.ഓരോ രാത്രികളിലും താൻ വെറുക്കുന്ന, മറക്കാനാഗ്രഹിക്കുന്ന ആ സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്വപ്നങ്ങളാണ് കാണാറുള്ളത്.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part