” ഓഹ് ദേവ്യേ പണിപാളി… ഈ യക്ഷി ഇന്ന് എന്നെ മിക്കവാറും കൊല്ലും. ” എന്ന് പറഞ്ഞുകൊണ്ട് അഗ്നിജിത്ത്, ബെഡിനടുത്തുള്ള ലൈറ്റിന്റെ, സ്വിച്ച് ഓഫ് ചെയ്തു. എന്നിട്ട് അവിടെയുണ്ടായിരുന്ന പുതപ്പെടുത്ത്, തലവഴി മൂടിയിരുന്നു.
പെട്ടന്നു അവനു തലയിണ കൊണ്ട് തലയ്ക്കു നാലഞ്ചു അടി കിട്ടി.
“ഹൌ…എന്റെ തല ! ശോ ഇവളെ കൊണ്ട് ഞാൻ തോറ്റല്ലോ.” അവൻ പുതപ്പ് മാറ്റിയിട്ട് മുന്നിലും സൈഡിലുമൊക്കെ നോക്കി…
‘ആരുമില്ല…’
പെട്ടന്നു അവനു പുറകിൽ നിന്നൊരു ചൂളം വിളിയവൻ കേട്ടു.
“ഓഹ്… ഷിറ്റ് ” അവൻ പതിയെ മന്ത്രിച്ചു.
**************************************
അടുത്ത ദിവസം പുലർച്ചെ നേരം.
തൃശൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒരിടം… അവിടെ ഒരു വീട്ടുപ്രദേശത്തെ പ്ലോട്ടിൽ, നവീനമായ മാതൃകയിൽ നിൽക്കുന്ന ഒരു വീട്…
ആ വീടിന്റെ മുകൾനിലയിലെ ഒരു കിടപ്പറയിൽ നിന്നൊരു പെൺകുട്ടിയുടെ നിലവിളിയുയർന്നു.
” അയ്യോ ഏട്ടാ. എന്റെ ഏട്ടനെ ഒന്നും ചെയ്യല്ലേ പ്ലീസ്…”
പെട്ടന്നു ഭയന്ന് നിലവിളിച്ച അവൾ, ചാടിയെഴുനേറ്റു. നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു. അവൾ, ശ്വാസം കിട്ടാത്തതിനാൽ നല്ല രീതിക്ക് കിതയ്ക്കുണ്ടായിരുന്നു.
‘ടക്…ടക്…ടക്’ പെട്ടന്നു അവളുടെ റൂമിന്റെ, ലോക്ക് ചെയ്തിരുന്ന ഡോറിൽ മുട്ട് കേട്ടു.
“ദേവൂട്ടി, മോളെ കതക് തുറക്ക്…. ഏട്ടനാ. എന്താ പറ്റിയെ…???”
“ഹേയ് ഒന്നുമില്ല ഏട്ടാ.. ഞാൻ സ്വപ്നം കണ്ട് നിലവിളിച്ചതാ. ഏട്ടൻ പോയി കിടന്നോളു. എനിക്ക് പ്രശ്നമൊന്നുമില്ല.”
അവൾ ക്ഷീണിതമായ സ്വരത്തിൽ മറുപടി നൽകി.
” അതൊന്നും പറഞ്ഞാൽ പറ്റില്ല. കതക് തുറക്ക്. ഏട്ടനൊന്നു കാണട്ടെ നിന്നെ…” അവൻ പിന്നെയും വാതിലിൽ മുട്ടി.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part