അത്രയും പറഞ്ഞുകൊണ്ട് അഗ്നിജിത്ത് അവളെ കട്ടിലിലേക്ക് തള്ളിയിട്ടിട്ട് അവളുടെ പുറത്തേക്ക് വീഴാനൊരു ശ്രമം നടത്തി…!
എന്നാൽ ജിത്തുവിന്റെ നീക്കം മുൻകൂട്ടി കണ്ടിട്ടെന്ന പോലെ മിത്ര അവിടെനിന്നും പെട്ടന്നു തന്നെ ഉരുണ്ടു മാറിയിട്ട് അവിടെനിന്നും ചാടിയെഴുനേറ്റ് ഡോറിനരികിലേക്ക് നീങ്ങി.
” ഹമ്മേ എന്റെ തല. എടീ നിന്നെ ഞാനിന്ന്… ” മെത്തയിൽ തലയിടിച്ചു വേദനിച്ച ജിത്തു അവളെ നോക്കി അലറി.
“ശ്ശ്ശ്…മിണ്ടരുത് ? ” അവൾ അവനോട് മിണ്ടെരുതെന്ന ആംഗ്യം കാണിച്ചിട്ട് ഡോറിൽ നേരെത്തെ ഘടിപ്പിച്ചിരുന്ന ഡിവൈസുകൾ ഓൺ ആണോ എന്ന് നോക്കി…
” ആഹാ ബെസ്റ്റ് ഇതൊന്നും ഓൺ ആക്കാതെയാണോ ഇത്രയും നേരം എന്റെ മോൻ തൊള്ള കീറിക്കൊണ്ടിരുന്നത്…?”
ഡിവൈസുകൾ ഓണാക്കിയിട്ട് മിത്ര, ജിത്തുവിനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.
“ഈൗ…? സോറി ഞാൻ ഓർത്തില്ലടി പൊന്നേ.. ഏട്ടന് തണുക്കുന്നടി ഒന്ന് വേഗം വായോ.” അവൻ ഒരു കള്ളചിരിയോടെ അവളെ മാടിവിളിച്ചു.
” തണുക്കുനെന്നോ ??? ഈ രാത്രിയിലോ.. മഴയൊന്നുമില്ലല്ലോ.. സാദാ അന്തരീക്ഷമല്ലേ ഇപ്പോൾ. തണുക്കുന്നെങ്കിൽ, ദോ ആ ബ്ലാങ്കറ്റെടുത്ത് പുതയ്ക്ക്.”
“ശോ… ബ്ലാങ്കറ്റ് കൊണ്ടൊന്നും ഈ തണുപ്പ് മാറത്തില്ല. ഞാൻ നോക്കിയിട്ട് ഒരു വഴിയേയുള്ളു. എന്താണെന്നു വെച്ചാൽ അത് ഇതാണ് ‘………’ അത്രയേയുള്ളൂ ”
” എന്ത് ? എന്താ പറഞ്ഞേ… ഒന്നുകൂടി ”
അത് കേട്ട് മിത്ര പിന്നെയും ചോദിച്ചു.
” ഒന്ന് കെട്ടിപിടിച്ചോട്ടെ എന്നാ ചോദിച്ചേ ??”
” എടാ ദുഷ്ടാ…? നിന്നെ ഞാനിന്ന് കൊല്ലുമെടാ കള്ള…. ”
അത്രയും പറഞ്ഞു കൊണ്ട് മിത്ര, ജിത്തുവിന് നേരെ ചെന്നു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part