✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

“അങ്ങനെയൊന്നും എന്നെ കളിയാക്കണ്ട… എന്റെ സ്രഷ്ടാവാണ് ഈ ഇരിക്കുന്നത്. ഇങ്ങേര് പറയും ഞാൻ എന്ത് വേണമെന്ന്… പറയൂ സർ ഞാൻ എന്ത് ചെയ്യണം….” ആമി , ജിത്തുവിനോട് ചോദിച്ചു.

 

“എന്തായായാലും മിത്ര പറയുന്നത് നീയങ്ങു കേൾക്കുക…അത്ര തന്നെ. കാരണം, ഇവിടെ ജംഗ്ഷനിൽ എത്തിയാൽ പിന്നെ എങ്ങോട്ടാ പോകേണ്ടതെന്ന് നിനക്ക് അറിയാമോ ???

ജിത്തു ചോദിച്ചു.

 

“ഹേയ് ഇല്ല…” ആമി മറുപടി നൽകി.

 

 

അപ്പോൾ എന്താ വേണ്ടത്, ജംഗ്ഷനിൽ എത്തുമ്പോൾ നീ ഡ്രൈവിംഗ് മോഡ് മാനുവൽ മോഡിലേക്ക് മാറ്റുക.. മിത്ര കാറ് ഓടിക്കട്ടെ… നീ റൂട്ടൊക്കെ പഠിച്ചാൽ, നെക്സ്റ്റ് ടൈം നീ തന്നെയായിരിക്കും ഡ്രൈവ് ചെയ്യുന്നത്… കേട്ടോ. ” ജിത്തു ആമിയെ സമാധാനിപ്പിച്ചു.

 

“ഓക്കേ തേങ്ക്സ്… ജിത്തുവണ്ണാ…? ശേ അല്ല സർ.? ” അത്രയും പറഞ്ഞു കൊണ്ട് അമേലിയ അഥവാ ആമിയെന്ന അവരുടെ പേർസണൽ എ ഐ, അവളുടെ ജോലി തുടർന്നു.

 

അവരുടെ ഡോഡ്ജ് കാർ, മെയിൻ സെൻട്രൽ റോഡിലൂടെ ചീറിപ്പാഞ്ഞു പോയി.

 

” എന്നാലും ഇവൾ ഇത്ര കിടിലം ആവുമെന്ന് ഞാൻ കരുതിയില്ല കേട്ടോ ജിത്തൂ…. ” മിത്ര, കോ ഡ്രൈവർ സീറ്റിൽ

റിലാക്സ് ചെയ്തു കൊണ്ട് ജിത്തുവിനോട് പറഞ്ഞു.

 

ഹാ ഹാ അതാണ് എന്റെയും എന്റെ പിള്ളേരുടെയും കഴിവ്… നീ മാർവെൽ കോമിക്സിലെ അയൺ മാന്റെ എ ഐ; ജാർവിസ്, ഫ്രൈഡേ എന്നൊക്ക കേട്ടിട്ടുണ്ടോ….???

 

ആഹ് ഉണ്ട്‌ ഉണ്ട്‌… ‘ആർമർ വാർ’ സിനിമയിലെ നായകനായ ടോം ക്രൂസിന്റെ അയൺ മാനെ അസ്സിസ്റ്റ്‌ ചെയ്യുന്നത് ജാർവിസും ഫ്രൈഡേയുമല്ലേ ?… അറിയാം…

അതും കണ്ടോണ്ടാണ് അമേലിയയെ, നീയും നിന്റെ കൂട്ടരും നിർമിച്ചതെന്നും അറിയാം. ”

 

“പിന്നെ ഇത്രയൊക്കെ അറിയാമെങ്കിൽ നീയെന്തിനാടി പൊട്ടി, ഇതൊക്കെ ചോദിക്കുന്നേ…” അവൻ അവളുടെ തലയ്ക്കൊരു കൊട്ട് കൊടുത്തു.

“ഈൗ…. ? ചുമ്മാ ഒരു രസം ”

അവൾ ഇളിച്ചു കാണിച്ചു.

 

“മാഡം, ജംഗ്ഷൻ എത്തി… മാനുവൽ മോഡിലേക്ക് ഷിഫ്റ്റ്‌ ചെയ്യട്ടെ ???

ആമി അത് ചോദിച്ചപ്പോഴാണ് തങ്ങൾ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ വെയ്റ്റിംഗിലാണെന്ന കാര്യം ശ്രദ്ധിച്ചത്….

 

പ്രദ്യോതനപുരം ജംഗ്ഷനൊരു നാൽകവലയാണ്…. നാലുസൈഡിലേക്കും പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും ധാരാളം കടകളും, സ്വകാര്യ സ്ഥാപനങ്ങളും മറ്റുമെല്ലാം നിരനിരയായി നിലകൊള്ളുന്നുണ്ടായിരുന്നു… ഒരു റോഡ്, നാഷണൽ ഹൈവേയിലേക്കും, മറ്റൊരു റോഡ്, ലോക്കൽ റോഡിലെക്കും പിന്നെ ബാക്കിയുള്ളത് എം സി റോഡുമായിരുന്നു. വളർന്നു വരുന്ന ഒരു ചെറുപട്ടണമാണ് ഇന്നത്തെ പ്രദ്യോതനപുരം.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.