✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

ശേ എന്താ സിദ്ധു… ഇത്‌. അതൊന്നും സാരമില്ല. ” തന്റെ ഞെട്ടൽ വിട്ടുമാറാതെയിരുന്ന ജിത്തു അവനെ സമാധാനിപ്പിച്ചു. എന്നിട്ട് തന്റെ ഷർട്ടിന്റെ കോളർ നന്നാക്കി വെച്ചു.

 

അപ്പോഴാണ്, വീടിന്റെ ഗേറ്റ് തുറന്നുകൊണ്ട് റാംചന്ദ്രൻ കൈയിലൊരു പൊതിയുമായി അവിടേക്ക് കേറി വന്നത്.

 

” ഏതാ മുല്ലപ്പൂ മാലയാണോ പപ്പാ ഇത്‌ ? ”

മിത്ര, റാമിന്റെ കൈയിലിരുന്ന പൊതി കണ്ട് സംശയത്തോടെ ചോദിച്ചു.

 

” അതെ മോളെ… നിങ്ങൾക്ക് വേണ്ടത് എടുത്തിട്ട് ബാക്കി താ… ഭാമയ്ക്കും വേണമല്ലോ ” റാം, അത് മിത്രയുടെ കൈയിൽ കൊടുത്തു.

 

മിത്രയാകട്ടെ, അവൾക്കും സിതാരയ്ക്കും വേണ്ടത് എടുത്തിട്ട് ബാക്കി റാമിന് തിരികെ കൊടുത്തു.

റാം അതുമായി വീട്ടിനകത്തേക്ക് പോയി.

 

“ഏട്ടാ, ഇങ്ങോട്ടൊന്നു വന്നേ… ഈ മാലയൊന്നു മുടിയിൽ ചൂടി തരുമോ. ”

സിതാരയ്ക്ക് വേണ്ട മാല കൊടുത്തിട്ട് അഗ്നിമിത്ര, അഗ്നിജിത്തിനെയും വിളിച്ചു കൊണ്ട് പൂന്തോട്ടത്തിനടുത്തേക്ക് പോയി.

 

 

” എടാ എന്താ സംഭവിച്ചേ എനിക്കുണ്ടായ അനുഭവം തന്നെയാണോ നിനക്ക് ഉണ്ടായത്…” മുടിയിൽ മാല ചൂടിയതിനു ശേഷം ജിത്തുവിനോട് അവൾ ചോദിച്ചു.

 

“അതെ.. നീ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. പക്ഷേ ഇത്തവണ അവന്റെ സ്വരത്തിലും ഭാവത്തിലും അൽപ്പം കൂടുതൽ മൂർച്ചയുണ്ടായത് പോലെ തോന്നി. എല്ലാം ഞാനെന്റെ വാച്ചിൽ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. ”

 

ജിത്തു, അവന്റെ ഇടതു കൈത്തണ്ടയിലെ സിറ്റിസൺ ബ്രാൻഡ് വാച്ച് അവൾക്ക് കാട്ടികൊടുത്തു.

 

” ഹ്മ്മ്.. അപ്പോൾ അവൻ എന്തെങ്കിലും കേട്ടപ്പോഴായിരിക്കും കൂടുതൽ പ്രതികരിച്ചത്…” മിത്രയ്ക്ക് എന്തൊക്കെയോ പിടികിട്ടി.

 

” അതെ എന്തായാലും ഇന്ന് രാത്രി നോക്കാം…” അഗ്നിജിത്ത് ഒന്നുനിർത്തിയിട്ട് അഗ്നിമിത്രയെ അടിമുടി നോക്കി. അഗ്നിമിത്രയും ജിത്തുവിനെപോലെ അതെ കളർ പാറ്റേനിലുള്ള സാരിയാണ് ഉടുത്തിരുന്നത്.

 

കണ്ണുകളിൽ കൺമഷിയെഴുതിയിട്ടുണ്ട്.

അവൾ കാതിലും കഴുത്തിലും ധരിച്ചിരിക്കുന്ന, കഴിഞ്ഞ ജന്മദിനത്തിന് അവൻ അവൾക്കു വാങ്ങിനൽകിയ പ്ലാറ്റിനത്തിന്റെ ആഭരണങ്ങൾ, അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.

 

 

അഗ്നിജിത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് മൊഴിഞ്ഞു :

പിന്നേയ്… നീ ഇപ്പോഴാണ് സുന്ദരിയായത് കേട്ടോ…?”

അത് കേട്ട് അവളുടെ മുഖം നാണത്താൽ മൂടി. ☺️

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.