✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

“ശേ നീ പ്രൈവസി ലോക്കർ ഡിവൈസും എടുത്ത് ഒട്ടിച്ചോ… ഇനി ഞാനായിട്ട് എന്തിനാ വെറുതെ ഇരിക്കുന്നത്…”

 

മിത്ര എന്നിട്ട് തന്റെ ഫോണെടുത്ത് അതുമായിട്ട് പെയർ ചെയ്തിരുന്ന ആ ഡിവൈസുകളുടെ എഫിഷൻസി ലെവൽ 100% ആക്കി വെച്ചു.

ഇനി ആ റൂമിൽ ആരെന്തു പറഞ്ഞാലും പുറത്തുള്ളവർ അത് കേൾക്കില്ല. പിന്നെ അവിടെ ഫുൾ പ്രൈവസി മൂഡ്‌ ആയിരിക്കും.

 

“ഗുഡ് ഗേൾ… ഇനി ഇങ്ങോട്ട് വാടീ… നമ്മൾക്ക് രണ്ടു പേർക്കും ഒരുമിച്ചു കുളിക്കാം. ജിത്തു മിത്രയെ പൊക്കിയെടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കേറി….

 

“എടാ തുണി എടുത്തില്ല…?”

 

“ഓ.. എന്തെര് തുണി… അതിന്റെയൊന്നും ആവശ്യമില്ലല്ലോ. ഫുൾ പ്രൈവസി അല്ലേ..

ഇനി നിന്നെ ഞാൻ കൊന്നാൽ പോലും ആരും അറിയില്ല…?”

 

” ഞാൻ തനിയെ കുളിച്ചോളാം…

എനിക്ക് നിന്റെ സഹായമൊന്നും വേണ്ടാ…?”

 

” എടീ… നിന്നെ ഞാൻ…? എന്റെ കണ്ണിൽ സോപ്പും തേച്ചിട്ട് ഇരുന്നു കിണിക്കുന്നോ. മാന്യമായിട്ട് കുളിക്കാനും സമ്മതിക്കില്ലേ…?”

 

“ഹൌ… ദുഷ്ടൻ…? എനിക്ക് വേദനിക്കുന്നു. നുള്ളല്ലേ ചെറുക്കാ…”

 

ഇങ്ങനെ ആ റൂമിൽ, പുറത്തുനിന്നു ആർക്കും കേൾക്കാൻ സാധിക്കാത്ത വിധത്തിലുള്ള സംസാരങ്ങളും മറ്റും

ഷവറിലെ ജലം പതിക്കുന്നതിനോടൊപ്പം ഉയർന്നു കേട്ടു കൊണ്ടിരുന്നു….

 

***************************************************

 

” ഈ പിള്ളേര് ഇതെവിടെ പോയിരിക്കുവാ. സമയം അഞ്ചര കഴിഞ്ഞല്ലോ. സിദ്ധു… മിത്രേ, താരാ, ജിത്തൂ… ഇറങ്ങിവാ സമയം കുറെയായി…” താഴെ സ്റ്റേയർ കേസിനടുത്തു നിന്നുകൊണ്ട് സത്യഭാമ അവരെ വിളിച്ചു.

 

അവൾ വളരെ നന്നായി കസവ് സാരിയുടുത്ത്, അമ്പലത്തിൽ പോകാൻ തയ്യാറായി നിൽക്കുകയാണ്.

 

“ദാ വരുന്നു അമ്മേ… ” സിദ്ധാർഥ്, സ്റ്റേയർകേസിന്റെ പടികൾ ചാടിയിറങ്ങി കൊണ്ട് വന്നു. പിന്നാലെ അഗ്നിജിത്തും അവിടേക്ക് ഇറങ്ങി വന്നു.

ഒരു ക്രീം കളർ ഷർട്ടും കസവുമുണ്ടുമാണ് അവന്റെ വേഷം. ജിത്തുവാകട്ടെ, മയിൽ‌പീലി പ്രിന്റുള്ള വൈറ്റ് ഷർട്ടും കറുത്ത കരയുള്ള മുണ്ടുമാണ് ധരിച്ചിരുന്നത്.

 

” എന്തിയേ .. മിത്രയും, സിതാരയും…???

 

“അമ്മേ, അവര് സാരിയുടുക്കുന്നതിന്റെ ഭഗീരഥ പ്രയ്ത്നത്തിലാണിപ്പോൾ…” സിദ്ധാർഥ്, ചിരിയടക്കി കൊണ്ട് പറഞ്ഞു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.