✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

പുറമേ നിന്നു നോക്കിയാൽ, കാറിന്റെ നിറം പൊടുന്നനെ വൈറ്റ് കളറിൽ നിന്നും നല്ല കടുംചുവപ്പ് നിറമായി മാറി… കാറിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശം ഇളം നീലയിൽ നിന്ന് ഇളം ചുവപ്പ് നിറമായി മാറി.

 

“ആഹാ… സൂപ്പർ…. ? പൊളി ! ഇങ്ങനെ ചാരികിടക്കാൻ എന്ത് സുഖമാണല്ലേടി… ” ജിത്തു സീറ്റിൽ ചാരികിടന്നു കൊണ്ട് മിത്രയോട് ചോദിച്ചു.

എന്നാൽ അവളിൽ നിന്ന് യാതൊരു പ്രതികരണവുമില്ലായിരുന്നു. കടന്നൽ കുത്തേറ്റത് പോലെ അവൾ, അവനു നേരെ നോക്കാതെ മുഖവും വീർപ്പിച്ചിരിരുന്നു.

 

“എടീ, നിന്നോടാ ചോദിച്ചേ ???… നീ എന്താ ഒന്നും മിണ്ടാത്തത്… ” അവൻ തന്റെ ചോദ്യം വീണ്ടുമാവർത്തിച്ചു.

 

“പോടാ… എന്റെ വാക്കിന് വിലകൽപ്പിക്കാത്ത നിന്നോടെന്തിനാ ഞാൻ സംസാരിക്കുന്നത്… ഹും??. ” അവൾ അപ്പോഴും കലിപ്പിൽ തന്നെയായിരുന്നു.

 

ങ്ങേ..! നിന്റെ വാക്കിന് ഞാൻ വില കൽപ്പിച്ചില്ലെന്നോ…??? ശോ എടീ അത് ഞാൻ അപ്പോഴത്തെ ആ ഒരു മൂഡിൽ പ്രതികരിച്ചതല്ലേ….

 

എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് നൊന്തു കേട്ടോ.. അതാ അങ്ങനെ പറഞ്ഞത്… സോറി.. മിത്രാ മാഡം…! അടിയനോട് മാപ്പാക്കണേ ???.

ജിത്തു, അവളോട് പരിഭവിച്ചു.

 

“ഹാ പോട്ടെടാ കുട്ടാ… അതൊന്നും സാരമില്ല. നിന്റെ മനസ്സ് എനിക്ക് അറിയാവുന്നതല്ലേ… ” അവൾ, അവന്റെ പരിഭവം ചിരിച്ചുതള്ളി.

 

“ഹ്മ്മ്… എന്നാ ശെരി അങ്ങനെയാവട്ടെ…” ജിത്തു ഒന്നമർത്തിമൂളി.

 

അപ്പോൾ മിത്ര, എൽ ഇ ഡി ഡിസ്പ്ലേയിലേക്ക് നോക്കി കൊണ്ട് ഇങ്ങനെ പറഞ്ഞു,

“ഹേയ് ആമീ, ഓട്ടോപൈലറ്റ് മോഡ്, പ്രദ്യോതനപുരം ജംഗ്ഷൻ വരെ ആക്റ്റീവായിരുന്നാൽ മതി. ബാക്കിയങ്ങോട്ട് ഞാൻ തന്നെ ഓടിച്ചോളാം കേട്ടോ…”

 

‘ശേ ചേച്ചിയേ അത് അങ്ങനെ മതിയോ ??? ഞാൻ അപ്പോൾ ആശിച്ചതെല്ലാം വെറുതെയായോ, ജിത്തുവണ്ണാ ???…’

 

അത് വരെ ജിത്തുവും മിത്രയും പറഞ്ഞതതെല്ലാം കേട്ടുകൊണ്ടിരുന്ന ആമി, അവരിരുവരോടും പ്രതികരിച്ചു.

 

“അതെന്നതാടി നിന്റെ ആശ???” ജിത്തു ചിരിയടക്കി കൊണ്ട് ചോദിച്ചു.

 

“ഒരു തവണയെങ്കിലും എനിക്ക്, നിങ്ങളെ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കാൻ പറ്റിയിട്ടുണ്ടോ… എപ്പോ നോക്കിയാലും എന്നെ കുറച്ച് നേരത്തേക്ക് മാത്രം ഉപയോഗിക്കും എന്നിട്ട് കൃത്യസ്ഥലം എത്താറാകുമ്പോൾ ഡ്രൈവിംഗ് മാനുവൽ മോഡിലേക്ക് മാറ്റുകേം ചെയ്യും. കഷ്ടമുണ്ട് കേട്ടോ… ? ”

 

“അയ്യടി മനമേ… അവളുടെ ഒരു പൂതി. ? ഹ്മ്മ് ഒരു എ ഐയുടെ രോദനം കേട്ടോടാ, ജിത്തു നീ ??? മിത്രയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.