✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

“ആണോ.. ഞാനും ജിത്തുവും നാട്ടിലെ അമ്പലത്തിൽ പോയിട്ട് തന്നെ കുറേ നാളായി…”

 

” അങ്ങനെയാണെങ്കിൽ ഈ അടുക്കള പണികഴിഞ്ഞാലുടനെ മോളും ജിത്തുവും റെഡിയായി തുടങ്ങിക്കോ…! ഇപ്പോൾ മൂന്നരയാവാറായില്ലേ…” സത്യഭാമ മിത്രയോട് അത്രയും പറഞ്ഞിട്ട് ചെയ്തുകൊണ്ടിരുന്ന ജോലി വേഗത്തിലാക്കി.

 

” അമ്മേ, വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാൻ ചേച്ചിയുടെ കൈയിൽ സാരിയൊന്നുമില്ലല്ലോ….??? ” സിതാര ചോദിച്ചു.

 

“അതൊന്നും സാരമില്ല. ഇവൾക്ക് വേണ്ടി, ഞാനൊരു സാരി വാങി മാറ്റിവെച്ചിട്ടുണ്ട്…. അതെടുത്തു കൊടുത്തോളാം. ” ഭാമയുടെ മറുപടി കേട്ട് അഗ്നിമിത്ര പുഞ്ചിരിച്ചു.

 

“എന്നാ ഭാനുവമ്മേ, ഞാൻ പോയി ജിത്തുവേട്ടനെ ഈ കാര്യം അറിയിക്കട്ടെ… ഏട്ടന് ക്ഷേത്രത്തിൽ പോകാനൊക്കെ വല്ല്യ ഇഷ്ടമാണ്.. ” പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയതിനു ശേഷം മിത്ര, ജിത്തുവിനെ വിവരം അറിയിക്കാനായി പോയി.

 

” ജിത്തുവേട്ടാ… എവിടെയാ, ” മുകളിലേക്കുള്ള പടികൾ കയറി ഹാളിൽ എത്തിയ മിത്ര, ജിത്തുവിനെ വിളിച്ചു.

 

” എടീ ഇവിടെ.. ഇങ്ങോട്ട് വാ ” അവിടെയുണ്ടായിരുന്ന മൂന്നു ബെഡ് റൂമുകളിലൊന്നിൽ നിന്ന് ജിത്തുവിന്റെ ശബ്‌ദം കേട്ടയിടത്തേക്ക് മിത്ര കയറിചെന്നു.

 

“എന്താ പരിപാടി ലാപ്ടോപ്പിൽ… ആരെങ്കിലും മെസ്സേജ് അയച്ചോ …??? ”

സിദ്ധാർഥിന്റെ, റൂമിന്റെ വാതിൽ തള്ളിതുറന്ന് അകത്തു കേറിയ മിത്ര ചോദിച്ചു.

 

” എടീ പതുക്കെ സംസാരിക്ക്. ദോ നീ അപ്പുറത്തേക്ക് നോക്കിയേ… ” ജിത്തു, മിത്രയോട് പതിഞ്ഞ സ്വരത്തിൽ അപ്പുറത്തേക്ക് നോക്കാൻ പറഞ്ഞു.

 

തൊട്ടടുത്ത ബെഡിൽ സിദ്ധാർഥ്, ഉറങ്ങുകയായിരുന്നു. അതിനാലാണ് ജിത്തു സ്വരം താഴ്ത്തി സംസാരിച്ചത്.

 

സിദ്ധാർഥ് ഉറങ്ങുന്നതും നോക്കി മിത്ര കുറച്ചു നേരം അങ്ങനെ തന്നെ നിന്നു എന്നിട്ട് :

“ഓ അപ്പോൾ ഇത് ഇവിടെത്തെ രാജകുമാരന്റെ സ്വർഗ്ഗലോകമായിരുന്നോ.. ? അറിഞ്ഞില്ല ഉണ്ണീ, ആരും പറഞ്ഞുമില്ല ”

 

 

” ആഹ് തന്നെ… ഇത് അവന്റെ സ്വർഗ്ഗലോകമാണ്. ” മിത്ര പറഞ്ഞതിന്റെ പ്രതിധ്വനിയെന്നോണം ജിത്തുവും അത് തന്നെ പറഞ്ഞു.

മിത്ര, സിദ്ധാർഥിന്റെ മുറി ആകെപ്പാടെയൊന്നു നോക്കി…

 

എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടിയയൊരു മുറിയാണത്. മുറിയുടെ ഒരു മൂലയിൽ നല്ല തടി കൊണ്ടുണ്ടാക്കിയ ഡ്രെസ്സിങ് കബോർഡ് ഉണ്ടായിരുന്നു ,

ബെഡിനടുത്ത് ഒരു സൈഡ്ടേബിളും ഉണ്ടായിരുന്നു. പിന്നെയൊരു സ്റ്റഡി ടേബിളും. അതിലാണ് ജിത്തു തന്റെ ലാപ്ടോപ്പുമായി വർക്ക്‌ ചെയ്തു കൊണ്ടിരുന്നത്.

 

പക്ഷേ, ബെഡ്‌റൂമിലെ ഒരു കാര്യം കണ്ട് അഗ്നിമിത്ര അത്ഭുതപ്പെട്ടു നിന്നുപോയി.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.