✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

 

“ഓ… അല്ലേലും നമ്മളെ ആർക്കും വേണ്ടല്ലോ … എല്ലാവർക്കും മൂത്തമോനെ മാത്രം മതിയല്ലോ ”

അവരുടെ പ്രവർത്തികൾ നോക്കിനിൽക്കുകയായിരുന്ന മിത്ര അൽപ്പം ഈർഷ്യയോടുകൂടി പറഞ്ഞു.

 

“എന്നാരാടി പറഞ്ഞത്.. ഇങ്ങോട്ട് വാ..”

ഭാമ അവൾക്കു നേരെ തന്റെ കൈകൾ നീട്ടി…

മിത്രയാകട്ടെ അതോടെ ഓടിച്ചെന്നു ഭാമയെ കെട്ടിപിടിച്ചു.

ഭാമ അവൾക്കും മൂർദ്ധാവിൽ ഒരു മുത്തം നൽകി.

 

” അതേയ്… ബാക്കി സ്നേഹ- പ്രകടനങ്ങളൊക്കെ വീട്ടിനകത്തു ചെന്നിട്ട് പിന്നെ മതി. നിനക്ക് സ്നേഹിച്ചു കൊതിതീർക്കാൻ പിള്ളേര് ഇവിടെ ഒരു മാസം കാണും… അവര് വന്നിട്ട് ഇപ്പോൾ അരമണിക്കൂറിൽ കൂടുതലായിട്ടുണ്ട്…. ”

 

” അയ്യോ പറയുന്നത് പോലെ, ഇവര് ഇവിടെ തന്നെ നിൽക്കുവാണല്ലോ. വാ മോളേ അകത്തേക്ക് വാ.. മോനെ ജിത്തൂ, അകത്തേക്ക് വാ. നിങ്ങൾ ഇവിടെ വരുന്നത് രണ്ടാമത്തെ തവണയല്ലേ… എല്ലാവരും വാ…”

ഭാമ അവരെയെല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.

 

” ഒരു മിനിറ്റ്, എടീ മിത്രേ വണ്ടിയുടെ കീ എന്തിയേ ??? നിനക്ക് പെട്ടിയും കുടുക്കയുമൊന്നും എടുക്കണ്ടേ…” ജിത്തു കാറിന്റെ കീ അന്വേഷിച്ചു.

 

” ഓ എനിക്കെങ്ങും വയ്യ… അതൊക്കെ ഏട്ടൻ ഇങ്ങോട്ട് കൊണ്ടു വന്നാൽ മതി.. ”

അവൾ കുസൃതിയോടെ അവനു കീ, ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നെടുത്ത് എറിഞ്ഞു കൊടുത്തു.

 

‘ഹ്മ്മ്… നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി…’ ജിത്തു ആത്മഗതം പറഞ്ഞു കൊണ്ട് , മിത്ര എറിഞ്ഞു കൊടുത്ത കീ പിടിച്ചെടുത്തിട്ട് കാറിന്റെ ഡിക്കി തുറക്കാനായി തിരിഞ്ഞു.

 

” ഡേയ് മനുഷ്യാ നോക്കി നിൽക്കാതെ, അവനെ ഡിക്കിയിൽ നിന്നു പെട്ടികളൊക്കെ എടുക്കാൻ സഹായിക്ക്. ” ഭാമ തന്റെ ഭർത്താവിനെ ഉപദേശിച്ചു.

എന്നിട്ട് മിത്രയോടൊപ്പം ഭാമയും വീട്ടിനകത്തേക്ക് കേറിപോയി.

 

” അയ്യോ മിത്ര ചേച്ചി, നില്ല് നില്ല്… ഞാനും വരുന്നു…” അവരുടെ പിന്നാലെ സിദ്ധുവും പോയി.

 

” ഹ്മ്മ് അവനും പോയി…” ജിത്തു ഒരു ദീർഘനിശ്വാസമുതിർത്തു.

പോട്ടെടാ മോനെ.. നമ്മൾക്കാദ്യം ഈ പെട്ടികളെല്ലാം എടുത്ത് വീടിനകത്തേക്ക് വെയ്ക്കാം. ” റാം, അവന്റെ തോളത്ത് തട്ടിക്കൊണ്ടു പറഞ്ഞു.

 

“ശെരി പപ്പാ…” അവൻ റാമിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

 

***************************************************

 

അമ്മയുടെ ശകാരവും കേട്ട് തന്റെ മുറിയിലേക്ക് ഓടിച്ചെന്ന സിതാര, തന്റെ റിങ്ചെയ്യുന്ന ഫോണെടുത്തു നോക്കി…

‘ഹാവൂ.. ശ്യാമാണല്ലോ…’ അവൾ ഫോണെടുത്തു.

 

“ഹലോ.. എടാ ശ്യാം.. എന്തായി.. അന്വേഷിച്ചോ നീ…??? ”

 

“എടീ, നീയെന്താ ഫോണെടുക്കാൻ താമസിച്ചത് ???…”

 

” അതൊക്കെ ഞാൻ പിന്നെ പറയാം…ആദ്യം കാര്യമെന്തായിയെന്ന് പറ.. “

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.