✨️❤️ശാലിനിസിദ്ധാർത്ഥം❤️✨️ [??????? ???????? ] 245

ങേ.. എടീ, എടീ ‘Mind Your words’ സത്യഭാമ ഗൗരവഭാവത്തിൽ നോക്കി. അമ്മ അത് പറഞ്ഞപ്പോൾ താരയ്ക്ക് താനെന്താണ് പറഞ്ഞതെന്ന് തന്റെ അബദ്ധം മനസിലായത്. അവൻ നായിന്റെ മോൻ ആണെങ്കിൽ താൻ ഒരു അസ്സല് ‘കൂത്തിപട്ടി’ തന്നെയാണല്ലോന്നു അവൾ ഓർത്തു. തന്റെ ജാള്യത മറയ്ക്കുവാൻ വേണ്ടി ഒന്ന് ഇളിച്ചു കാണിച്ചു.

സിദ്ധു പൂമുഖത്തേക്ക് വന്നപ്പോൾ ഒരു വൈറ്റ് കിയ സോനെറ്റ് വീടിന്റെ ആട്ടോമാറ്റിക് ഗേറ്റ് കടന്ന് കാർപോർച്ചിൽ വന്നു നിന്നു. കാറിൽ നിന്നു ഡ്രൈവർ സീറ്റിലിരുന്നയാൾ പുറത്തേക്കിറങ്ങി. ആറയടി ഉയരം, അതിനൊത്ത ശരീരം, സാൾട്ട് ആൻഡ് പെപ്പെർ മുടി എന്നാൽ മീശ നന്നായി ഡൈ ചെയ്തിരുന്നു. ക്ലീൻ ഷേവ്. മധ്യവയസിലും അയാൾ കാണാൻ വളരെ സുമുഖനായിരുന്നു. അയാൾ വീടിനകത്തേക്ക് കയറുവാൻ വന്നപ്പോൾ സിദ്ധാർഥ് തടഞ്ഞു എന്നിട്ട് ചോദിച്ചു “ മിസ്റ്റർ റാം ചന്ദ്രൻ, ഇന്ന് നിങ്ങൾക്ക് ഡ്യൂട്ടി ഒന്നുമില്ലേ…”

സിദ്ധാർഥിന്റെ പിതാശ്രീ റാംചന്ദ്രൻ അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു അതെന്താടാ മോനേ നീ അങ്ങനെ ചോദിച്ചത്.. അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീയെന്താ ഇന്ന് നേരെത്തെ എഴുന്നേറ്റത് ??? സാധാരണ നീ 9:30 ക്ക് എഴുന്നേക്കുനതല്ലേ…എന്തെങ്കിലും കാര്യമില്ലാതെ നീ നേരത്തെ എഴുനേക്കില്ല. എന്തോ ഉണ്ടല്ലോ പരിപാടി…

അതിന് ഞാൻ നേരത്തെ എഴുന്നേറ്റതൊന്നുമല്ല എന്നെ ഇവിടത്തെ രാജമാതാവും മാതാവിന്റെ ജൂനിയറും കൂടെ എനിക്കിട്ട് ഒരു പണി തന്നതാ പിതാശ്രീ…ങ്ങീ .. എന്നെ നേരത്തെ വിളിച്ചു എഴുനേപ്പിച്ചിച്ചിട്ട് പറയുവാ എനിക്ക് ഇന്ന് കോളേജിൽ അഡ്മിഷൻ എടുക്കാൻ ഉള്ളതുകൊണ്ടാണെന്ന്. ആക്ച്വലി എനിക്ക് എവിടെയാ അഡ്മിഷൻ എടുക്കുന്നത്…???ഒന്ന് പറ പിതാശ്രീ.. പ്ലീസ്”

അവൻ യാചാനാ ഭാവത്തിൽ റാമിനെ നോക്കി.

എന്നാൽ റാം,” അത് സീക്രട്ട്, നേരിൽ കാണുമ്പോൾ നിനക്ക് അത് മനസ്സിലാകും.” എന്ന് പറഞ്ഞുകൊണ്ട് അവന്റെ ശിരസിൽ തലോടിയിട്ട് അകത്തേക്ക് കേറി പോയി…

“ഹും എല്ലാവരും കണക്കാ…ആരുമൊന്നും തെളിച്ചു പറയുന്നില്ല…എനിക്ക് ഇനി ഏത് നരകത്തിലാണാവോ അഡ്മിഷൻ തരപ്പെടുത്തിയിരിക്കുന്നത്… കഴിഞ്ഞ 3 വർഷം എല്ലാം കണക്കായിരുന്നു.. അതായത്, പ്ലസ് വൺ, പ്ലസ് ടു പിന്നെ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്സ് എല്ലാം ബോയ്സ്സിനുള്ള ബോർഡിങ്‌ സ്കൂളിലായിരുന്നു, ഞാൻ പൂർത്തിയാക്കിയത്.

ഇനിയെങ്കിലും പണ്ടത്തെ പോലെ എന്നാണാവോ അടിച്ചുപൊളിച്ചു നടക്കാൻ പറ്റുന്നെ… എന്ത് രസമായിരുന്നു അന്ന്..” അവൻ ഒരു ദീർഘനിശ്വാസമുതിർത്തു.

എന്നാൽ ഇതെല്ലാം ഡോറിനടുത്തുള്ള ജനലരികിൽ നിന്ന് സിദ്ധാർഥ് കാണാത്തവിധം അവനെ സിദ്ധാർഥിന്റെ ചേച്ചി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവൾ, അവൻ കേൾക്കാത്ത വിധത്തിൽ സംസാരിച്ചു തുടങ്ങി.

“ നീ ഞങ്ങളോട് ക്ഷമിക്ക് മോനേ…നിവൃത്തിയില്ലാത്തത് കൊണ്ടാണ് നിനക്കറിയില്ല.. നിന്നെയോർത്തു കഴിഞ്ഞ 3 വർഷങ്ങൾക്ക് മുൻപ് കണ്ണിരോഴുക്കാത്ത ദിനങ്ങളില്ല തൃശൂർ കിൻസിലെ ഒരു പ്രമുഖ ന്യൂറോസർജനായ നിന്റെയച്ഛനും മറ്റു ഡോക്ടർസും വളരെയധികം പരിശ്രമിച്ചാണ് നിന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്…

നിന്നെ പഴയത് പോലെ വിട്ടാൽ ഞങ്ങൾക്ക് നിന്നെ പിന്നെ എന്നെന്നേക്കുമായി നഷ്ടപെട്ടെന്ന് വരാം.. അത് സംഭവിക്കാതിരിക്കണമെങ്കിൽ നിന്നെ വളരെയധികം സ്ട്രിക്റ്റായ കോളേജിൽ ചേർക്കേണ്ടി വരും. നേരെത്തെ നിന്നോട് ഞങ്ങൾ ചെയ്തത് അതാണ്…”

സിത്താര തന്റെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവിടെ നിന്നും പോയി…

 

  തുടരും…

 

ഇതെന്റെ ആദ്യത്തെ ശ്രമമാണ്…അക്ഷരതെറ്റുകളും മറ്റു തെറ്റുകളും കാണുമായിരിക്കും.. ക്ഷമിക്കുക…ഇഷ്ടമായാൽ മുകളിലൊന്ന് ചുവപ്പിക്കുക .. 

13 Comments

  1. Characters ne o mm u vektham akkithanlla nanayirunu .ithu vayicha poo ntho oru misssing in polle.?
    Nthayalum adutha part vayikumboo set avumm Anu vicharikunu ???

  2. Adipoli…waiting for nxt part

  3. എവിടെയോ എന്തോ തകരാറുപോലെ ഒന്നും മനസിലായില്ല.. ❤

    1. Oh no ?

  4. Good ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

  5. അവസാനം വന്നു അല്ലേ?,
    ബാക്കി വായിച്ചിട്ട് പറയാം ✌?

    1. കഥയെ കുറിച്ച് വിലയിരുത്താൻ ഇനിയുളള ഭാഗങ്ങൾ കൂടെ വായിക്കേണ്ട വരും❕
      3 വർഷം മുൻപ് സിദ്ധാർഥിന്റെ ജീവിതത്തിൽ നടന്ന കാര്യവും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അറിയുവാൻ കാത്തിരിക്കുന്നു✌?
      Waiting for next part ❤️

      1. Ok താങ്ക്സ് ❤️
        അധികം വൈകാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കാം ?

    2. യാ വന്നു.. ?ഞാനും ഇപ്പോഴാ കണ്ടത്… ?

Comments are closed.