✨️❤️ശാലിനിസിദ്ധാർത്ഥം❤️✨️ [??????? ???????? ] 245

ആര്???” അവനുള്ള ചായയുമായി അവനടുത്തെത്തിയ സത്യഭാമ ചോദിച്ചു.

“അച്ഛന്റെ കാര്യമാ പറഞ്ഞത് … അച്ഛൻ എവിടെ എന്നാ ചോദിച്ചത്…”. അവൻ ഒരു വളിച്ച ചിരിയോടുകൂടി ഉത്തരം നൽകി.

“ആണോ…. ഞാൻ എന്നാൽ അങ്ങനെയല്ലല്ലോ കേട്ടത്…! സത്യം പറയടാ…നീ എന്താ പറഞ്ഞത്…” സത്യഭാമ കണ്ണുരുട്ടി…

“അമ്മേ ഞാൻ പറയാം… അമ്മയുടെ ഹസ്ബൻഡ് എവിടെ എന്നാണ് അവൻ ചോദിച്ചത്.. കൂടാതെ ‘പുള്ളി പ്രാക്ടീസിനു പോയോ’ എന്നും അവൻ ചോദിച്ചു അമ്മേ…”. ആ ഉത്തരത്തിന്റെ ഉറവിടം എവിടെയെന്നറിയാൻ അവർ വാതിൽക്കലേക്ക് നോക്കി. സിത്താര ഒരു പുഞ്ചിരിയുമായി അവിടെ നിൽപുണ്ടായിരുന്നു.

“ഓ കള്ള പിശാച് എല്ലാം നശിപ്പിച്ചു…നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി…” സിദ്ധാർഥ് സിത്താരയെ നോക്കി പിറുപിറുത്തു. “ദേ അമ്മേ അവൻ എന്നെ നോക്കി ഏതോ പിറുപിറുക്കുന്നു…” സിത്താര അവനു നേരെ കൈചൂണ്ടി

“ഡാ ചെറുക്കാ ഇനിയും കിടന്ന് വിളഞ്ഞാൽ ഞാനാങ്ങോട്ട് പൂളി വിടും കേട്ടോടാ…” അമ്മ അവന്റെ ചെവിക്ക് പിടിച്ചു. “ഹൌ…! വിട് അമ്മേ… വേദനിക്കുന്നു…. അവൻ വേദനയാൽ ഞരിപിരികൊണ്ടു. “അവനെ വിട്ടേക്ക് അമ്മേ…അച്ഛനെ കുറിച്ച് ചോദിച്ചതല്ലേ.

“ഉം..! എന്റെ മോള് പറഞ്ഞത് കൊണ്ട് നിന്നെ വെറുതെ വിടുന്നു… പിന്നെ നിന്റെ അച്ഛൻ ഇന്ന് ഹോസ്പിറ്റലിൽ പ്രാക്ടിസിനൊന്നും പോയില്ല പകരം നിനക്ക് വേണ്ടി ഇന്ന് ലീവ് എടുത്ത്, നിന്റെ കൂടെ അഡ്മിഷന് വേണ്ടി വരുന്നു. അത്രേയുള്ളൂ…”

“ഹയ്യോ…! ഡോക്ടർ റാം ചന്ദ്രൻ ഇന്ന് ലീവ് ആണെന്നോ… പണി പാളിയല്ലോ മക്കളെ….”സിദ്ധാർഥ് ആശങ്ക പ്രകടിപ്പിച്ചു.

“അതെന്താടാ മോനുസേ നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ….???”സിത്താര ചോദിച്ചു. “അല്ല…! ഡോക്ടർ ലീവ് എടുത്ത് ഇങ്ങോട്ട് വന്നാൽ രോഗികളെയൊക്കെ ആര് നോക്കും…??? അതാ ചോദിച്ചത്” സിദ്ധാർഥ് പരിഭവിച്ചു.

“ങേ…! കേട്ടാൽ തോന്നും നിന്റെ അച്ഛനൊരുത്തൻ മാത്രമേയുള്ളു ആ ഹോസ്പിറ്റലിൽ ഡോക്ടറായിട്ട് എന്നാണല്ലോ… എടാ പൊട്ടാ…നിന്റച്ഛൻ ഏത് ഹോസ്പിറ്റലിലാണ് പ്രവർത്തിക്കുന്നതെന്ന് പറയാമോ …???”സത്യഭാമ തിരികെ അവനോട് ചോദിച്ചു.

അവൻ ചിന്തിച്ചു നോക്കിയിട്ട് പറഞ്ഞു. “നിംസോ അതോ കിംസോ… ശേ…..! ഏതാണെന്ന് ഓർമ്മവരുന്നിലല്ലോ… ഏതാ ചേച്ചി ??? “ അവൻ തിരിഞ്ഞു സിത്താരയോട് ചോദിച്ചു. എന്നാൽ അവൾ മൗനം പാലിച്ചതേയുള്ളു. “ ഹ്മ്മ് നല്ല മോൻ ചേച്ചിയെ നോക്കണ്ട…അവൾ പറഞ്ഞു തരില്ല.. ഞാൻ പറഞ്ഞു തരാം…ഇനി മറക്കരുത്… നിന്റച്ഛൻ പ്രവർത്തിക്കുന്ന ഹോസ്പിറ്റലാണ്….” സത്യഭാമ, ഹോസ്പിറ്റലിന്റെ പേര് പറയാനൊരുങ്ങി…

“കീ… കീ…” പെട്ടെന്ന് , ഒരു കാർ അവരുടെ വീടിന്റെ ഗേറ്റിൽ ഹോനടിക്കുന്നതവർ കേട്ടു.

“ആ… പറഞ്ഞു നാക്കെടുത്തില്ല ദേ അമ്മയുടെ കെട്ടിയോൻ വന്നു….” വാതിൽക്കലേക്ക് ഓടുന്നതിനിടക്ക് സിദ്ധാർഥ് അമ്മയോട് പറഞ്ഞു.

13 Comments

  1. Characters ne o mm u vektham akkithanlla nanayirunu .ithu vayicha poo ntho oru misssing in polle.?
    Nthayalum adutha part vayikumboo set avumm Anu vicharikunu ???

  2. Adipoli…waiting for nxt part

  3. എവിടെയോ എന്തോ തകരാറുപോലെ ഒന്നും മനസിലായില്ല.. ❤

    1. Oh no ?

  4. Good ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

  5. അവസാനം വന്നു അല്ലേ?,
    ബാക്കി വായിച്ചിട്ട് പറയാം ✌?

    1. കഥയെ കുറിച്ച് വിലയിരുത്താൻ ഇനിയുളള ഭാഗങ്ങൾ കൂടെ വായിക്കേണ്ട വരും❕
      3 വർഷം മുൻപ് സിദ്ധാർഥിന്റെ ജീവിതത്തിൽ നടന്ന കാര്യവും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അറിയുവാൻ കാത്തിരിക്കുന്നു✌?
      Waiting for next part ❤️

      1. Ok താങ്ക്സ് ❤️
        അധികം വൈകാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കാം ?

    2. യാ വന്നു.. ?ഞാനും ഇപ്പോഴാ കണ്ടത്… ?

Comments are closed.