✨️❤️ശാലിനിസിദ്ധാർത്ഥം❤️✨️ [??????? ???????? ] 245

“ആ…. അതു ശരി… അപ്പോൾ നിന്റെ ഏട്ടത്തി തണുത്ത വെള്ളം ചോദിച്ചത് വെറുതെയല്ല…. ഇപ്പൊ ശരിയാക്കി തരാം എഴുനേൽക്കടാ ചെറുക്കാ…” സത്യഭാമയ്ക്ക് ദേഷ്യം വന്നു. അവർ എഴുന്നേറ്റു കൈയിലിരുന്ന കുപ്പിയിലെ വെള്ളം സിദ്ധാർഥിന്റെ മുഖത്തൊഴിച്ചു …..!

പ്ലക്ക്…..! “അയ്യോ അമ്മേ എന്തൊരു തണുപ്പ്….! എടീ മൈ%&*#… നീയെന്തിനാ ഐസ്ക്രീം എന്റെ മുഖത്തേക്ക് ഒഴിച്ചത്…. നിനക്കെന്താ ഭ്രാന്ത് ഉണ്ടോ….???” കിടന്ന കിടപ്പിൽ അലറിക്കൊണ്ട് എഴുന്നേറ്റ സിദ്ധാർഥ്, അമ്മയുടെ ജ്വലിക്കുന്ന കണ്ണുകൾ കണ്ട് ഞെട്ടി. “അയ്യോ അമ്മയായിരുന്നോ…! ഞാൻ വിചാരിച്ചു അവൾ ആയിക്കുമെന്ന്. ഹോ എന്തൊരു തണുപ്പ്…”

“എന്തോന്നാടാ ചെറുക്കാ കിടന്ന് കാറുന്നത്… നീ എന്താ പറഞ്ഞത്…??? അവളോ…?? ഏതവൾ ….??? കുറേ നാളായി വേണ്ടാത്ത സ്വപ്നങ്ങളാണല്ലോ എന്റെ പൊന്നുമോൻ കാണുന്നത്…. ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിന്നെ….”

“അത് അമ്മേ ഞാൻ…അവൾ എന്ന് ഉദേശിച്ചത് ഏട്ടത്തിയെയാണ്. അമ്മക്കറിയാലോ, എന്നും എന്നെ വിളിച്ചുണർത്തുന്നത് അവളല്ലേ… ഇന്നും എന്നെ ഉണർത്തിയത് അവളാണെന്ന് ഞാൻ വിചാരിച്ചു.”. സിദ്ധാർഥ്, ചമ്മിയ മുഖത്തോടെ പറഞ്ഞു.

“ഉം… നീ പറഞ്ഞത് ശരി തന്നെ….. പക്ഷേ വീണിടത്തു കിടന്നു ഉരുളണ്ടാ എന്റെ മോൻ. വേഗം ഫ്രഷായി താഴോട്ട് ഇറങ്ങി വാ. ഇന്ന് നിനക്ക് കോളേജിൽ അഡ്മിഷൻ എടുക്കാനുള്ളതല്ലേ.”

സത്യഭാമ കുപ്പിയും എടുത്തുകൊണ്ടു ബെഡ്‌റൂമിനു പുറത്തേക്ക് നടക്കാനൊരുങ്ങി.

“അയ്യോ ശരിയാണ് ഇന്നാണല്ലോ എനിക്ക് കോളേജിൽ അഡ്മിഷൻ എടുക്കാനുള്ളത്…..! അമ്മയെന്താ എന്നെ നേരെത്തെ വിളിച്ചു ഉണർത്താതിരുന്നത്….???” സിദ്ധു സംശയം പ്രകടിപ്പിച്ചു.

“ആ ബെസ്റ്റ് …. ! നിന്നെ നിന്റെ ചേച്ചി നേരത്തെ വന്നു വിളിച്ചിട്ടും നീ ഉണർന്നില്ലല്ലോ അത് കൊണ്ട് ഞാൻ തന്നെ നിന്നെ വിളിച്ചുണർത്താൻ വന്നു അത്രേയുള്ളൂ…. നീ വേഗം ഫ്രഷ് ആവാൻ നോക്ക്…” സത്യഭാമ പെട്ടന്ന് തന്നെ അവനുള്ള മറുപടിയും ഉപദേശവും നൽകിയിട്ട് പുറത്തേക്കിറങ്ങി പോയി.

“ആ എന്തേലും ആവട്ടെ…എന്നാലും ഏത് കോളേജിൽ ആയിരിക്കും എനിക്ക് അഡ്മിഷൻ എടുക്കുന്നത്… എന്തായാലും അച്ഛനോടോ, ചേച്ചിയോടോ ചോദിക്കണം. ആ നോക്കാം”.

ഓ സോറി… നിങ്ങൾ ആളെ പരിചയപെട്ടില്ലല്ലോ…. ഇവനാണ് സിദ്ധാർഥ് സത്യറാം… തൃശ്ശൂർ, പ്രദ്യോതനപുരം, സഹസ്രമംഗലം തറവാടിലെ ഡോ . റാം ചന്ദ്രന്‍റെയും, അദ്ദേഹത്തിന്റെ പ്രിയ പത്നി സത്യഭാമയുടെയും, പുത്രനാണിവൻ.

അൽപ്പസമയത്തിന് ശേഷം….സിദ്ധാർഥ് ഫ്രഷായി താഴോട്ടിറങ്ങി വന്നു.

വന്ന പാടെ സിദ്ധാർഥ്, ഡൈനിംഗ് ടേബിളിനടുത്തു ഇരുന്നുകൊണ്ട്….“ അമ്മേ, വെയർ ഈസ്‌ യുവർ ഹസ്ബൻഡ് ??? എന്താ പുള്ളി പ്രാക്ടിസിങ്ങിന് പോയോ…??? ഇവിടെങ്ങും കാണുന്നില്ലല്ലോ ”അമ്മയെ കളിയാക്കാനായി, അടുക്കളയിൽ പിടിപ്പതു പണിയിലായിരുന്ന സത്യഭാമയോട് അവൻ ചോദിച്ചു.

13 Comments

  1. Characters ne o mm u vektham akkithanlla nanayirunu .ithu vayicha poo ntho oru misssing in polle.?
    Nthayalum adutha part vayikumboo set avumm Anu vicharikunu ???

  2. Adipoli…waiting for nxt part

  3. എവിടെയോ എന്തോ തകരാറുപോലെ ഒന്നും മനസിലായില്ല.. ❤

    1. Oh no ?

  4. Good ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

  5. അവസാനം വന്നു അല്ലേ?,
    ബാക്കി വായിച്ചിട്ട് പറയാം ✌?

    1. കഥയെ കുറിച്ച് വിലയിരുത്താൻ ഇനിയുളള ഭാഗങ്ങൾ കൂടെ വായിക്കേണ്ട വരും❕
      3 വർഷം മുൻപ് സിദ്ധാർഥിന്റെ ജീവിതത്തിൽ നടന്ന കാര്യവും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അറിയുവാൻ കാത്തിരിക്കുന്നു✌?
      Waiting for next part ❤️

      1. Ok താങ്ക്സ് ❤️
        അധികം വൈകാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കാം ?

    2. യാ വന്നു.. ?ഞാനും ഇപ്പോഴാ കണ്ടത്… ?

Comments are closed.