“ഒരു പുരോഹിതൻ ദൈവത്തിന്റെ പ്രതിപുരുഷനാണ്… ഒരു ശരീരമില്ലാതെ ഭൂമിയിൽ ഒരു അധികാരവുമില്ലാത്ത പൈശാചിക ശക്തി ഇന്ന് ആ ശരീരത്തിനു വേണ്ടിയാണ് വരുന്നത്…” അത് പറഞ്ഞുകൊണ്ട് ഫാ. സ്റ്റീഫൻ ബെഞ്ചമിനെ നോക്കി… അവനെയാണ് ആ പിശാചിന് വേണ്ടതെന്നു ഫാ. ബെനഡിക്ടിന് മനസിലാക്കാൻ മറ്റൊന്നും ആവശ്യമില്ലായിരുന്നു…
ഫാ. സ്റ്റീഫൻ ബെനഡിക്ട് അച്ചനെ താൻ കയ്യിൽ കരുതിയ സ്റ്റോൾ പ്രാർത്ഥിച്ചുകൊണ്ട് അണിയിച്ചു…
“ഒരു പുരോഹിതന്റെ, ദൈവത്തിന്റെ പ്രതിപുരുഷന്റെ സർവ്വഅധികാരവുമെടുത്ത് നമ്മൾ അതിനെ നശിപ്പിക്കും… ദൈവത്തിന്റെ വേലക്കാർ പോലും നരകത്തിലെ രാജാക്കന്മാർക്ക് മുകളിലാണെന്ന് അച്ചന് ഇന്ന് ഞാൻ കാണിച്ചുതരും…. പക്ഷെ അവൻ ആ പിശാചിന്റെ പിടിയിലായാൽ ദൈവത്തിനുപോലും കഴിയില്ല നമ്മളെ രക്ഷിക്കാൻ… കാരണം അവൻ പോളിന്റെയും ജെസ്സിയുടെയും മകനാണ്… അവരുടെ രക്തം… പിതാവിന്റെ പൈശാചികതയിലും മാതാവിന്റെ ദൈവീകതയിലും പിറന്ന സാത്താന്റെ സന്തതി….!!”
അത് പറഞ്ഞപ്പോൾ വീണ്ടും ചെവി പൊട്ടിപ്പോവുന്നത്ര ഉച്ചത്തിൽ ഒരു ഇടിനാദം ഭൂമിയിൽ പതിച്ചു… കൂടെ വന്ന മിന്നലിനൊപ്പം കറന്റ് പോയി അവിടമാകെ ഇരുട്ടിലായി… അവിടെ വീശിയ കാറ്റിനോപ്പം വല്ലാത്തൊരു തണുപ്പും കടന്നുവന്നു…
ബെഞ്ചമിന്റെ കെട്ടുകൾ അഴിച്ചുകൊണ്ടിരുന്ന കുട്ടികൾ ആ ഇടിവെട്ടിന്റെ ശബ്ദം കേട്ട് ചെവിപൊത്തി നിലത്ത് കിടന്നു… അത്രക്കും ഭീകരമായിരുന്നു അത്…
കറന്റ് പോയ സമയം അവിടമാകെ നിശബ്ദമായി… എല്ലാവരും ചുറ്റും നോക്കി… ഫാ. സ്റ്റീഫൻ ഒഴികെ…
“ഞാൻ ഇൻവെർട്ടർ ഓൺ ചെയ്യാം…!!” ഭയന്ന് തൊണ്ടയിലെ വെള്ളം വറ്റിയ അവസ്ഥയിൽ വിറച്ചുകൊണ്ട് ഫാ. ബെനഡിക്ട് പറഞ്ഞു…
അദ്ദേഹം നടക്കാൻ ഒരുങ്ങിയ സമയം ഫാ. സ്റ്റീഫൻ അദ്ദേഹത്തെ തടഞ്ഞു… സ്റ്റീഫനച്ചൻ പള്ളിയുടെ ആനവാതിലിലേക്ക് (പള്ളിയുടെ മുൻപിലുള്ള മൂന്ന് വാതിലുകളിൽ നടുക്ക് ഉള്ള വലിയ വാതിൽ) നോക്കി നിന്നു… അദ്ദേഹത്തിന്റെ കണ്ണിൽ അപകടം മനസിലാക്കിയവന്റെ ജാഗ്രതയുണ്ടായിരുന്നു…
“The Devil is Here….!!”
ആ ഇരുട്ടിലെ നിശബ്ദതയിൽ ഫാ. സ്റ്റീഫന്റെ വായിൽ നിന്ന് അത് കേട്ടപ്പോൾ ഫാ. ബെൻഡിക്ടിന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് കടന്നുപോയി…. പേടികൊണ്ട് അദ്ദേഹത്തിന്റെ കയ്യും കാലും വിറച്ചു… തൊണ്ട വരണ്ടു…. ആകെ വിയർത്ത് കുളിച്ച് അദ്ദേഹം ആ വാതിലിലേക്ക് നോക്കി…
കണ്ണിൽ കുത്തുന്ന ഇരുട്ടിൽ ചെറിയ വെളിച്ചമായി ദൂരെ ആകാശത്ത് മിന്നിയ കൊള്ളിയാന്റെ വെട്ടം മറച്ചുകൊണ്ട് പള്ളിയുടെ ആനവാതിലിൽ ഒരു രൂപം…
ഭയം കൊണ്ട് നിറഞ്ഞുനിൽക്കുന്ന കണ്ണിന് തോന്നിയതല്ലെന്ന് ഉറപ്പിക്കാൻ അദ്ദേഹം ഒന്നുകൂടി നോക്കി….
ഇല്ല തോന്നലല്ല അങ്ങനൊരു രൂപം അവിടെയുണ്ട്… കറുത്ത തിരുവസ്ത്രം ധരിച്ച കന്യസ്ത്രീയെപ്പോലെ തോന്നിക്കുന്ന രൂപം….
ആ രൂപം പള്ളിയുടെ അകത്തേക്ക് ആദ്യചുവടുവെച്ചു… ദൈവസന്നിധിയിലേക്ക് ചെകുത്താന്റെ ആഗമനം…
ആ രൂപം അകത്തേക്ക് വെച്ച ആദ്യചുവടിനൊപ്പം മിന്നിയ ശക്തിയേറിയ മിന്നലിന്റെ വെളിച്ചത്തിൽ അദ്ദേഹം ആ മുഖം വ്യക്തമായി കണ്ടു…. അന്ന് സ്റ്റീഫനച്ചനൊപ്പം ആ വീട്ടിൽ കണ്ട മനോഹരമായ മുഖം…
“ജെസ്സി….!!” ഫാ. സ്റ്റീഫൻ അറിയാതെ പറഞ്ഞുപോയി…..
(തുടരും….)
Bro next party enane
നന്നായിട്ടുണ്ട് bro നല്ല horror feel തരുന്നുണ്ട്



And also waiting for next part bro
Thank you bro

മുത്തേ…..




????
???…
ബ്രോ ?.
ഇ കഥ ഏകദേശം എത്ര പാർട്ട് ഉണ്ടാവും ?.
ഹോറർ story ആയത് കൊണ്ട് ഒരുമിച്ചു വായിക്കാം എന്ന് കരുതിയ ?.
അടുത്ത part ക്ലൈമാക്സ് ആണ്
Appoooooos. Veendum kasari alle enthayalum next part pettannu aayikotte ??,.. twistukal orupad und kadhayil athenthayalum polichu .. odukathe climax aakanam..vayich kili pona item aakanam tta…Apo all the best
ഒരുപാടൊന്നും പ്രതീക്ഷിക്കരുത് അത് അവസാനം പാരയാവും.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ നന്നാക്കും… അടുത്ത ഭാഗമാണ് ക്ലൈമാക്സ്..

Thanks for the love and support bro

ജെസ്സിയോ???? അടുത്ത ട്വിസ്റ്റിനുള്ള പുറപ്പാടാണല്ലേ?… പക്ഷേ ജെസ്സിയ്ക്ക് എല്ലാവിധ അന്ത്യ കൂദാശകളും നൽകി fr ഗ്രിഗറി അടക്കിയതല്ലേ അപ്പോൾ ഇങ്ങനെ വരാൻ സാധിക്കുമോ????. എനിക്ക് തോന്നുന്നു അവസാനം സാത്താന്റെ ശക്തിയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഒരു സഹായം ജെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന്. എന്റെ തോന്നലാണ് ട്ടോ
അത് അടുത്ത ഭാഗത്തിനുള്ള ചെറിയ ആകാംഷയാണ്… അടുത്തതിൽ ആ സംശയം പൂർണ്ണമായും നീക്കാം… ഇങ്ങനെയല്ല വരുന്നതെങ്കിൽ ആദ്യം പറയുന്ന കുറച്ച് കാര്യങ്ങളിൽ വ്യക്തത ഇല്ലാതെപോവും… അതുകൊണ്ടാണ്..
Thanks for the words bro

മാൻ,
ഹൊറർ ഇത്രയും ഫീലോടെ വായിച്ചിട്ട് കുറെയേറെ നാളുകൾ ആയി…. ഇതിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…. ചില സീനുകൾ രോമാഞ്ചിഫിക്കേഷൻ… ?. ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ…
സ്നേഹത്തോടെ
കിംഗ് ലയർ
Thank you so much bro

Such words inspire me a lot

adipowli ayirikkunnu
nalla kazhivunde appu
ningalkke…. ?
eniyum ezhuthuka ee kadhsa kazhinjja adutha kadha ningal njammakke tarille… ?
മനസിലായില്ല ???
Jessy enthina ippo ingot vanne aavo….?
ഈ സംശയം ആരേലും ചോദിക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് കണ്ടത്..

അത് അടുത്ത പാർട്ടിലെ മറ്റൊരു നല്ല സീനിന് വേണ്ടി ചെയ്തതാണ് bro അടുത്ത പാർട്ടിൽ clear ആക്കാം…
adipoli aanutto……ee storyude thudakkam muthal ipol vare oru horror mood tharan ee storykku kaziyunnund….ingane thanne munnottu pokatte….
Thank you bro


ഞാൻ ഇപ്പോഴാണ് വായിക്കുന്നത്… പോന്നു സഹോ.. ejjathi feel
Thanks bro

അപ്പൂസ്…..വീണ്ടും ഞെട്ടിച്ച്……. ഓരോ സീനും അത്രക്ക് ത്രില്ലിംഗ് ആയിരുന്നു……. കൂടെ bgm koode ഉണ്ടേൽ പ്രത്യേകിച്ച് ജെസ്സി വരുന്ന സീൻ aa പേര് പറയുന്ന സീൻ ഓക്കേ ഹൊ????? വേറെ ലെവൽ ആയേനെ…….. അടുത്ത പ്രാവശ്യം നോക്ക് bgm ഇടാൻ………. ചെകുത്താനും ദൈവവും തമ്മിൽ ഉള്ള യുദ്ധത്തിനായി waiting…. അടുത്തത് ക്ലൈമാക്സ് ആണോ…. ???
സ്നേഹത്തോടെ..???
പറ്റിയ bgm കിട്ടാഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്… സിറ്റുവേഷന് മാച്ച് ആയില്ലെങ്കിൽ ഗുണത്തെക്കാൾ അത് ദോഷം ചെയ്യും… അടുത്തത് ക്ലൈമാക്സ് ആണ് അതിൽ പറ്റിയ ഒരു bgm കിട്ടിയാൽ എന്തായാലും ചേർക്കും..

Thanks for all love and support


??
?
സൂപ്പർ
♥
♥♥♥♥♥♥♥♥♥♥
♥
♥
♥
Thanks bro

???????
സൂപ്പർ
അടുത്ത പാർട്ട് രാത്രി വരുന്ന രീതിയിൽ അയക്കണം. നേരത്തെ കഥ വന്നാൽ രാത്രിയാകാൻ നിക്കാതെ ഞാൻ വായ്യിച്ച് പോകും
Done bro
അടുത്ത part ക്ലൈമാക്സ് ആണ് രാത്രിയിലെ അയക്കൂ
Ouva Nan രാവിലെ വയിക്കു
രാത്രി കിടക്കുന്നതിന് മുന്നേ വായിക്കൂ ??
ഞാൻ രാത്രി തന്നെ വായിക്കും
വൈകാതെ അറിയിക്കാം ?.
Vokey
Good
Thanks

ഒഹ്… പൊളി…. ??????……
Thanks bro

Muthae powli. English movie kanda feel


Thanks bro


അപ്പു.. കൊള്ളാം കേട്ടോ.. എന്തൊക്കെയോ പറയണം എന്നുണ്ട്.. അവസാനം ജെസ്സിയിൽ കൊണ്ടേ നിർത്തിയത്.. കിടു
സ്നേഹത്തോടെ
എന്തായാലും പറഞ്ഞോ ഒന്നും നോക്കണ്ട ??
അപ്പുവേ കിടുക്കി….. ഉഫ് രോമാഞ്ചിഫിക്കേഷൻ……കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു…. ഇപ്പോഴും suspense ഉണ്ട് എന്ന് ഒരു തോന്നൽ എന്തോ ഒരു രഹസ്യം ബാക്കി ഉണ്ട് ഏന്ന് തോന്നുന്നു…
Waiting for the arrival of real Devil…..????
തോന്നല് തെറ്റിയില്ല ക്ലൈമാക്സ് twist ഇനിയും ബാക്കിയാണ്

