✝️THE NUN✝️ Climax (അപ്പു) 185

ദൂരേക്ക് തെറിച്ചുവീണ ആ പിശാചിന്റെ നേരെ നിന്നുകൊണ്ട് അദ്ദേഹം ഒരുനിമിഷം പിന്നലേക്ക് തിരിഞ്ഞുനോക്കി….

 

അവിടെ മദർസുപ്പീരിയർ കണ്ണടച്ച് സർവ്വമാലാഖമാരുടെയും സഹായത്തിനായുള്ള പ്രാർത്ഥനയിലായിരുന്നു…. അവിടെ എന്താണ് സംഭവിച്ചതെന്ന് ആ കാഴ്ച്ചയിൽ അദ്ദേഹത്തിന് മനസിലായി…

ഫാ. സ്റ്റീഫൻ തിരിഞ്ഞ് വീണ്ടും ആ പിശാച്ചിനെ നോക്കി…. വീഴ്ചയിൽ നിന്ന് എഴുന്നേറ്റ ആ പിശാച് മുന്നിൽ നിൽക്കുമ്പോഴും ഫാ. സ്റ്റീഫൻ ചിരിച്ചു… ദൈവത്തിന്റെ സൈന്യം കൂടെയുള്ളവന്റെ ആത്മവിശ്വാസത്തിന്റെ ചിരി….

 

പള്ളിയുടെ മുൻവശത്തേക്ക് തെറിച്ച് വീണ ആ പിശാച് വീണ്ടും എഴുന്നേൽക്കുമ്പോൾ അവന് മുന്നിൽ ഫാ. സ്റ്റീഫനും അദ്ദേഹത്തിന്റെ ഇരുവശത്തും നാല് കുട്ടികളും മാത്രമായിരുന്നില്ല….

 

അവർക്ക് കാവലായും തന്റെ ഉന്മൂലനത്തിനായും അവരോടൊപ്പം മാലാഖമാരുടെ വലിയൊരു സൈന്യവും അവനുമുന്നിൽ കാണപ്പെട്ടു…

 

പക്ഷെ ആ പിശാച് പതറിയില്ല… കാരണം ഭൂമിയിൽ തന്റെ അസ്തിത്വം തകർക്കാൻ മാലാഖാമാർക്ക് അനുവാദമുള്ളത് ഈ അവസ്ഥയിൽ മാത്രമാണ്….

 

ഒരുപക്ഷെ തനിക്ക് സമർപ്പിക്കപ്പെട്ട ആ കുട്ടിയെ നേടാനായാൽ പിന്നെ അവനിലൂടെയാണ് തന്റെ തേർവാഴ്ച…. മനുഷ്യശരീരത്തിൽ കുടികൊള്ളുന്ന പിശാചിനെ തോൽപ്പിക്കാൻ മാലാഖമാർക്കാവില്ല… അതിന് തക്ക മനുഷ്യരുമില്ല…

 

അതുതന്നെയായിരുന്നു അവന്റെ ആത്മവിശ്വാസം… അവന്റെ പ്രതീക്ഷ….

 

ഭൂമിയെ വിറപ്പിച്ചുകൊണ്ട് വന്ന ഇടിമിന്നലിനൊപ്പം ആ പിശാച് സകലലോകവും കേൾക്കുന്നത്ര ഉച്ചത്തിൽ സർവ്വശക്തിയോടെ അലറി…

 

എൺപതോളം പിശാചുക്കളുടെ കൂട്ടത്തിന്റെ രാജാവായ ബലിയേലിന്റെ ശക്തി എന്താണെന്ന് ഫാ. സ്റ്റീഫൻ കണ്ട നിമിഷമായിരുന്നു അത്…

 

അന്നുവരെ ഓർഫനെജിലും മഠത്തിലുമായി താൻ അനുഭവിച്ച സകല പൈശാചിക സാന്നിദ്ധ്യങ്ങളുടെയും ഉറവിടങ്ങളായ പിശാചുക്കൾ ബലിയേലിന് പിന്നിൽ അണിനിരന്നു… അവയുടെ എണ്ണവും രൂപവും ഭീകരമായിരുന്നു….

 

“കുട്ടിയെ കൊന്നുകളയൂ …!!”

 

തനിക്ക് പിന്നിൽ നിന്നും തുടർച്ചയായി ഈ ശബ്ദങ്ങൾ കേട്ടെങ്കിലും ഫാ. സ്റ്റീഫൻ ആ കുട്ടികളെ ഒന്നുകൂടി ചേർത്ത് നിർത്തുകയാണുണ്ടായത്….

 

പിന്നീട് അവിടെ ഘോരസംഘട്ടനങ്ങളുടെ ശബ്ദങ്ങളാണ് മുഴങ്ങിക്കേട്ടത്.. അദൃശ്യരായ നന്മയും തിന്മയും തമ്മിലുള്ള ആ സംഘട്ടനങ്ങളിൽ കുട്ടികൾക്കും ഫാ. സ്റ്റീഫനും ഒന്നും കാണാൻ കഴിഞ്ഞില്ല…

 

ഇടക്കിടെ ഇരുൾ മൂടി നിന്ന പള്ളി പൂർണ്ണമായും പ്രകാശിക്കുകയും ഇടക്ക് അന്ധകാരത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തുകൊണ്ടിരുന്നു….

 

54 Comments

  1. നന്നായിരുന്നു ഇനിയും ഒരുപാട് കഥകൾ എഴുതുക ആദ്യമായി ആണ് ഇവിടെ വരുന്നത് അത് നല്ല ഒരു കഥയോട് കൂടിയായതിൽ സന്തോഷം

  2. ചേട്ടൻ Ezra, nun എന്നീ movies കണ്ടിട്ടുണ്ടോ

Comments are closed.