ആ അലർച്ചയിൽ കറുത്ത നിറമുള്ള കട്ടിയായ പുകപടലങ്ങളായി അത് പലയിടത്തെക്കും പാഞ്ഞുപോയി…. അതിന്റെ ശക്തിയെന്നോണം വീണ്ടും അവിടം മുഴുവൻ ഇരുട്ടിലായി…
ആ കാഴ്ച കണ്ട് കുട്ടികൾ പേടിച്ച് കണ്ണടച്ചു… ഫാ. ബെനടിക്ടും വിറക്കുകയായിരുന്നു…
ഫാ. സ്റ്റീഫൻ ചുറ്റും നോക്കി…. ഏത് വഴിയാണ് അവൾ വരുന്നതെന്ന് ആർക്കും അറിഞ്ഞൂടാ…
ഫാ. സ്റ്റീഫൻ കുരിശുമായി മുന്നോട്ട് നടന്നു… തൊട്ടടുത്ത നിമിഷം മിന്നലിന്റെ പ്രകാശത്തിൽ സ്റ്റീഫനച്ചന് പിന്നിലുള്ള ജനാലയിൽ അച്ചനെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ജെസ്സിയേ ഫാ. ബെനഡിക്ട് കണ്ടു…
ഒച്ചവെച്ച് എന്തോ പറയുന്നതിന് മുന്നേ തന്നെ ഫാ. സ്റ്റീഫന്റെ വലത്ത് ഭാഗത്ത് പള്ളിക്കകത്ത് ഉണ്ടായിരുന്ന ബെഞ്ചുകൾ തകർന്ന് വീഴുന്ന ശബ്ദം ഫാ. സ്റ്റീഫൻ കേട്ടു…
അച്ചൻ അവിടേക്ക് നോക്കി… എന്തോ എടുത്തിട്ടതുപോലെ പഴയ ഒരു ബെഞ്ച് വട്ടം ഒടിഞ്ഞുപോയിരുന്നു… അതിന് തൊട്ടടുത്ത് ഭയന്ന് ഒച്ചവെക്കാൻ പോലുമാവാതെ പേടിച്ച് ആകെ വിയർത്ത് കണ്ണ് നിറഞ്ഞ് നിൽക്കുന്ന ഫാ. ബെനഡിക്ട്…
“ഫാദർ… കുട്ടികളുടെ അടുത്തേക്ക് ചെല്ലൂ…!!” ഫാ. സ്റ്റീഫൻ ബെനഡിക്ട് അച്ചനോട് പറഞ്ഞു….
അദ്ദേഹം വേഗം കുട്ടികളുടെ അടുത്തേക്ക് നടന്നു…
പെട്ടന്ന് തകർന്നുവീണ ബെഞ്ചിന്റെ മറുപുറത്ത് നിന്നും ആരുടെയോ ഞരക്കങ്ങൾ കേൾക്കാൻ തുടങ്ങി… ഫാ. സ്റ്റീഫൻ കുരിശുമായി അങ്ങോട്ട് ചെന്നു….
ബെഞ്ചിന്റെ വശത്തേക്ക് പതിയെ ചെന്ന് നോക്കിയ ഫാ. സ്റ്റീഫൻ അവിടേക്ക് കുരിശ് നീട്ടി… തൊട്ടടുത്ത നിമിഷം രാവിനെ പകലാക്കിക്കൊണ്ട് ശക്തിയായി വന്ന മിന്നലിൽ ആ മുഖം കണ്ട ഫാ. സ്റ്റീഫൻ ഞെട്ടിപ്പോയി….
ഫാ. ബെനഡിക്ട്… നിലംതല്ലി വീണ ശക്തമായ വേദനയോടെ അദ്ദേഹം കരയുകയാണ്….
അപ്പൊ കുട്ടികളുടേയടുത്തേക്ക് പറഞ്ഞുവിട്ടത്…..
ഫാ. സ്റ്റീഫൻ തിരിഞ്ഞ് കുട്ടികളെ നോക്കി….
പേടിച്ച് വിറച്ച് ആശ്വാസത്തിനായി ബെനഡിക്ട് അച്ചന്റെ ലോഹയിൽ കെട്ടിപ്പിടിച്ച് കണ്ണടച്ച് നിൽക്കുന്ന കുട്ടികൾ… അവരെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫാ. ബെനഡിക്ട്…
യഥാർത്ഥത്തിൽ അതാരാണെന്ന് മനസിലാക്കാൻ ഫാ. സ്റ്റീഫന് ആ മുഖത്ത് വിരിഞ്ഞ ക്രൂരമായ ചിരി മാത്രം മതിയായിരുന്നു….
ആ ചിരിയോടുകൂടി തന്നെ ഫാ. ബെനെടിക്ട് ആ കുട്ടികളെ ഒന്നുകൂടി ചേർത്ത് നിർത്തി…
ഫാ. സ്റ്റീഫന്റെ മുഖത്ത് ആദ്യമായി നിരാശ കാണപ്പെട്ടു… അദ്ദേഹം തളർന്നു… അതുകണ്ട് ആ പിശാച് കൂടുതൽ ആനന്ദിച്ചു…
പക്ഷെ ആ ചിരി പെട്ടന്ന് നിന്നു… ആ പിശാചിന്റെ മുഖം മാറാൻ തുടങ്ങി…. അവൻ കുട്ടികളെ തട്ടിമാറ്റി… വേദനകൊണ്ട് പുളയുന്നവനെപ്പോലെ നിലത്ത് വീണ് നാലുകാലിൽ നിന്നു…
ആ ഇരുട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല…
പെട്ടന്ന് ഫാ.ബെൻഡിക്ടിന്റെ രൂപത്തോടുകൂടി ആ പിശാച് മുകളിലേക്കുയർന്നു…. ഫാ. സ്റ്റീഫൻ പോലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണുമിഴിച്ചു…
അന്തരീക്ഷത്തിലേക്കുയർന്ന ആ പിശാചിന് നേർക്ക് ഇരുളിൽ തീയായി ഒരു വാൾ വീശി…. ആ വാളിന്റെ ആക്രമണത്തിൽ ആ പിശാച് വീണ്ടും ദൂരേക്ക് തെറിച്ചുവീണു… പള്ളിയുടെ ആനവാതിലിന് മുന്നിലേക്ക് തന്നെ….
എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ഫാ. സ്റ്റീഫന് കിട്ടിയ പ്രതീക്ഷയായിരുന്നു ആ ആക്രമണം…. അദ്ദേഹം ഓടി കുട്ടികളുടെ അടുത്തെത്തി…
ആ സമയം കൊണ്ട് ബോധം തിരിച്ച് കിട്ടിയ ബെഞ്ചമിൻ അടക്കം രണ്ടുപേരെ വലത്ത് വശവും രണ്ടുപേരെ ഇടത്ത് വശത്തും അദ്ദേഹം ചേർത്ത് നിർത്തി….
നന്നായിരുന്നു ഇനിയും ഒരുപാട് കഥകൾ എഴുതുക ആദ്യമായി ആണ് ഇവിടെ വരുന്നത് അത് നല്ല ഒരു കഥയോട് കൂടിയായതിൽ സന്തോഷം
ചേട്ടൻ Ezra, nun എന്നീ movies കണ്ടിട്ടുണ്ടോ