ഫാ. സ്റ്റീഫൻ ജെസ്സിയുടെ നേരെ മുന്നിലായി പള്ളിയുടെ നടുഭാഗത്ത് നിന്നു… ജെസ്സി പള്ളിയുടെ അകത്തേക്ക് ഒരടി മാത്രം എടുത്ത് വെച്ച് അച്ചനെ നോക്കി നിന്നു….
പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു…. ഇടിമിന്നലുകൾ ഭൂമിയെ തകർക്കാനെന്നൊണം ശക്തമായി ഭൂമിയിൽ പതിച്ചു… ചില സമയങ്ങളിൽ അവയുടെ വെളിച്ചം ഇരുട്ടിനെ പൂർണ്ണമായി മാറ്റി ചുറ്റും പകൽപോലെ വെളിച്ചം കൊണ്ടുവന്നു….
“സ്റ്റീഫൻ….. എന്നെ എതിർക്കാൻ നിനക്കാവില്ലെന്ന് നിനക്കറിയില്ലേ…. ഒരു കോലും കൊണ്ട് എന്റെ നേർക്ക് വന്നാൽ ഞാൻ ഭയക്കുമെന്നാണോ….. ഞാനെന്റെ മകനെയന്വേഷിച്ച് വന്നതല്ലേ…. അവനെയിങ്ങു തന്നേക്ക്…!!” ജെസ്സിയുടെ ശബ്ദം ഉയർന്നപ്പോൾ മിന്നി നിന്നിരുന്ന ലൈറ്റുകളെല്ലാം പൂർണ്ണമായും കെട്ടുപോയി….
ഫാ. സ്റ്റീഫൻ തിരിഞ്ഞ് ആ കുട്ടികളെ നോക്കി… ശേഷം ജെസ്സിക്ക് നേരെ തിരിഞ്ഞു…
“നിന്റെ മകനെ ഞാനിവിടെ കാണുന്നില്ലല്ലോ ബലിയേൽ….!! ഇത് ജെസ്സിയുടെയും പോളിന്റെയും മകനല്ലേ… അവന്റെമേൽ നിനക്കെന്ത് അവകാശം…!!”
അച്ചൻ സംസാരിച്ചപ്പോൾ വീണ്ടും അവിടെ പ്രകാശമായി… ആ സമയം തന്റെ പേര് കേട്ട നിമിഷം ജെസ്സിയുടെ മുഖം വലിഞ്ഞുമുറുകുന്നത് ഫാ. ബെനഡിക്ട് കണ്ടു…
“അവൻ ദൈവത്തിനുള്ളതാണ്… നീ ശക്തനല്ലേ… പറ്റുമെങ്കിൽ അവനെ നേടാൻ ശ്രമിച്ച് നോക്ക്…!!” ഫാ. സ്റ്റീഫൻ ആ പിശാചിനെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു….
“ഹ ഹ ഹ ഹ ദൈവത്തിന്റേതോ…?? അവൻ എന്റെയാണ് എന്റെ കർമികത്വത്തിലാണ് അവരൊന്നിച്ചത് പോൾ അല്ല അവനിലൂടെ ഞാനാണ് അവന് ജന്മം നൽകിയത്… അത് എന്റെ തന്നെ ആത്മാവാണ്… അത് എന്നോട് തന്നെ ചേരണം… ഞാനതിനെ എടുക്കും…!!!”
അവസാനവാചകം പറഞ്ഞ് ഫാ. സ്റ്റീഫന് നേരെ നടന്ന ജെസ്സി ഒരടി വെച്ചപ്പോഴേക്കും ഇലെക്ട്രിക് ഷോക്കുള്ള ഭിത്തിയിൽ തൊട്ടിട്ടെന്നപോലെ ഷോക്കടിച്ച് തെറിച്ച് വീണു… അവൾ പള്ളിയുടെ പുറത്തായി….
അത് ആ പിശാചിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…. ജെസ്സിയുടെ രൂപത്തിൽ വീണ്ടും എഴുന്നേറ്റ് നിന്ന ആ പിശാച് കോപം കൊണ്ട് അലറിവിളിച്ചു…
നന്നായിരുന്നു ഇനിയും ഒരുപാട് കഥകൾ എഴുതുക ആദ്യമായി ആണ് ഇവിടെ വരുന്നത് അത് നല്ല ഒരു കഥയോട് കൂടിയായതിൽ സന്തോഷം
ചേട്ടൻ Ezra, nun എന്നീ movies കണ്ടിട്ടുണ്ടോ