✝️THE NUN✝️ Climax (അപ്പു) 185

ആദ്യമായാണ് 3 പാർട്ടിൽ കൂടുതലുള്ള കഥ എഴുതുന്നത്… ഞാൻ ആദ്യം വിചാരിച്ചതിൽ നിന്നും കഥ ഒരുപാട് മാറിപ്പോയതുകൊണ്ടും ഹൊറർ കഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതിരുന്നതുകൊണ്ടും മറ്റൊരു intresting thread മനസ്സിൽ കിടക്കുന്നതുകൊണ്ടും എന്റെ 100% ആണ് ഈ part എന്ന് ഞാൻ പറയില്ല… പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക…

The NUN

The NUN

Previous Part | Author : Appu

 

“ജെസ്സി….!!” ഫാ. സ്റ്റീഫൻ അറിയാതെ പറഞ്ഞുപോയി….. (തുടരുന്നു…)

 

 

ആ രൂപവും ഭാവവും കണ്ട കുട്ടികളും ഫാ.ബെനടിക്ടും അടിമുടി വിറച്ചു…..

 

തിരുവസ്ത്രമണിഞ്ഞ ജെസ്സിയുടെ പിന്നിൽ മിന്നിയ ഓരോ കൊള്ളിയാനും തങ്ങളുടെ നെഞ്ചിലാണ് തറക്കുന്നതെന്ന് അവർക്ക് തോന്നി…

 

കുട്ടികൾ മൂന്ന് പേരും കൂടി അബോധാവസ്ഥയിലായിരുന്ന ബെഞ്ചമിനെ ഡെസ്കിൽ നിന്ന് ഇറക്കി അടുത്തുള്ള മതിലിനോട് ചേർന്നിരുന്നു…

 

പള്ളിക്കകത്തേക്ക് കാലെടുത്ത് വെച്ച ജെസ്സി ഫാ. സ്റ്റീഫനെ നോക്കി… ഇരുട്ടിൽ നിൽക്കുന്ന ആ രൂപത്തിന്റെ മുഖത്ത് പ്രകാശം ഇടക്കിടെ വന്ന് പതിക്കുമ്പോൾ ആ മുഖം ഒരു നോക്ക് കാണുമെങ്കിലും അതിനോടൊപ്പം വന്നിരുന്ന ഇടിവെട്ടിന്റെ ശബ്ദം അവരെ വല്ലാതെ ഭയപ്പെടുത്തി…

 

ഫാ. സ്റ്റീഫൻ എഴുന്നേറ്റു… കയ്യിലുണ്ടായിരുന്ന പുസ്തകം താഴെ വെച്ച് വലത്തുകയ്യിൽ മുറുകെപ്പിടിച്ച കുരിശുരൂപവുമായി അദ്ദേഹം ജെസ്സിയുടെ നേർക്ക് നടന്നു…

 

അദ്ദേഹം ജെസ്സിക്ക് നേരെ നടന്നടുക്കുന്തോറും പള്ളിയിലെ ട്യൂബ് ലൈറ്റുകളും ബൾബുകളും കത്താനും കെടാനും തുടങ്ങി…. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം പോലെ… ഇരുട്ടും വെളിച്ചവും തമ്മിലുള്ള യുദ്ധം പോലെ….

 

54 Comments

  1. നന്നായിരുന്നു ഇനിയും ഒരുപാട് കഥകൾ എഴുതുക ആദ്യമായി ആണ് ഇവിടെ വരുന്നത് അത് നല്ല ഒരു കഥയോട് കൂടിയായതിൽ സന്തോഷം

  2. ചേട്ടൻ Ezra, nun എന്നീ movies കണ്ടിട്ടുണ്ടോ

Comments are closed.