പുതിയ ഓർഫനേജിലെ ചില തണുത്ത രാത്രികളിലെ ഇളം കാറ്റിനോപ്പം “മോനെ…!!” എന്നൊരു വിളി അവൻ കേട്ടുതുടങ്ങി… ചിലരാത്രികളിൽ താരാട്ടുപാട്ടുകളോളം നേർത്ത ഇമ്പമുള്ള പാട്ടുകൾ പോലും അവൻ കേട്ടു…. അപ്പോഴെല്ലാം അവൻ തലയിണ കൊണ്ട് ചെവിപൊത്തി കണ്ണടച്ച് കിടന്നു…. പക്ഷെ ഉറക്കത്തിലും അവന് രക്ഷയുണ്ടായില്ല… അമ്മ ഉറക്കത്തിൽ വരുന്നു… അവനെ കൊഞ്ചിക്കുന്നു.. ഓമനിക്കുന്നു.. അവൻ കൊതിയോടെ ഒരു കൊച്ചുകുഞ്ഞായി അവരുടെ കാലിൽ കിടക്കും … അമ്മ അവന്റെ തലയിൽ തലോടും..
പക്ഷെ പെട്ടന്ന് ആ കാലുകൾക്ക് തണുപ്പ് വരും… അതെല്ലാം ജീർണ്ണിച്ച് അഴുത്ത് ദുർഗന്ധം വരും… മുകളിലേക്ക് നോക്കുമ്പോൾ സുന്ദരമായ അമ്മയുടെ മുഖത്തിന് പകരം കഴുത്തൊടിഞ്ഞ വികൃതമായ ഒരു രൂപം അവനെനോക്കി ചിരിച്ചുകൊണ്ടിരിക്കും… അവൻ ഞെട്ടി എഴുന്നേൽക്കും… പല രാത്രികളിലും ഇത് തുടർന്നു.. അവനിത് ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു…. പക്ഷെ ആ അവസ്ഥ മൂലം ചിലപ്പോൾ അവിടെ നിന്ന് കൂടെയുള്ളവരെയെല്ലാം വിട്ടുപോവണ്ടിവരുമോ എന്നവൻ ഭയന്നു…. അതുകൊണ്ട് അവൻ ആരോടും പറഞ്ഞില്ല….
അങ്ങനെയിരിക്കെ ഒരുദിവസം ഓർഫണേജിലെ കുട്ടികളും സിസ്റ്റേഴ്സും കൂടി അടുത്തുള്ള പള്ളിയും അതിന് പുറകിലുള്ള സ്ഥലങ്ങളും വൃത്തിയാക്കാൻ ഇറങ്ങി… മാസത്തിൽ ഒരിക്കൽ അങ്ങനെയൊരു ജോലി ഉള്ളതാണ്… കുട്ടികൾക്കെല്ലാം അത് ചെയ്യാനും ഉത്സാഹമാണ്.. കാരണം അന്ന് വൈകിട്ട് വികാരിയച്ചന്റെ വക എന്തെങ്കിലും സ്പെഷ്യൽ ഭക്ഷണം ഉറപ്പാണ്…
പള്ളിയോട് ചേർന്നാണ് ഓർഫണേജും കന്യാസ്ത്രീമഠവും പള്ളിസെമിത്തേരിയും… പള്ളിയുടെ കൂട്ടത്തിൽ ഒരുവശം കാടുകയറിക്കിടക്കുന്ന സെമിത്തേരിയും വൃത്തിയാക്കാം എന്ന് കരുതി ഒരു സിസ്റ്ററും അഞ്ച് കുട്ടികളും അങ്ങോട്ട് കയറി… ആക്കൂട്ടത്തിൽ അലനും ഉണ്ടായിരുന്നു… കാട് പിടിച്ച് കിടന്ന പഴയ ചില കല്ലറകളും മണ്ണും പൊടിയും മാത്രമായി കിടന്നവയും അവർ വൃത്തിയാക്കി… അലനും അതെല്ലാം ആസ്വദിച്ചു… ചിന്തകളെ അകറ്റാൻ കിട്ടുന്ന ജോലികളെല്ലാം അവൻ ചെയ്തിരുന്നു..
കുറച്ചു ഭാഗം ഇന്നലെ വായിച്ചു ചില തിരക്കുകൾ കാരണം ഇന്നാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.. നല്ലൊരു വായനാനുഭവം നൽകിയ രചന.. പ്രമേയവും അവതരണവും മനോഹരം.. കുറേ ചുരുളുകൾ അഴിയാനുണ്ട്.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ അപ്പൂസ്??
Thanks ❤❤❤
അനബെല്ലെ മാത്രേ കഞ്ചുറിങ് കണ്ടിട്ടുള്ളു അതെന്നെ ആകെ പേടിപ്പിച്ചു ഹൊറർ മൂവീസ് കാണാറില്ല ന്നാലും കഥ വായിച്ചു വായിക്കുമ്പോ ഒക്കെ ഒരു പേടി പെടുത്തുന്ന ഫീൽ നല്ല ഹൊറർ മൂഡ് വന്നു റീന സിസ്റ്റർ മരിച്ചെന്ന് ആത്യം വിചാരിച്ചു മരിച്ചില്ല ലേ അലനെ ജെസ്സി ക് ന്തിനാണാവോ
അടുത്തത് കാത്തിരിക്കുന്നു
സ്നേഹത്തോടെ റിവാന
Already വന്നു വായിച്ചിട്ട് അഭിപ്രായം പറയണേ ❤❤❤
ഇവിടുള്ള ഹോമിലെ ബാക്കി വായിച്ചിട്ട് പറയാട്ടോ
ഇന്നാണ് വായിച്ചത്. അപ്പുവിൻ്റെ കഥകളുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയത്, തിരഞ്ഞെടുക്കുന്ന വിഷയവും, വിഷയത്തിൽ അധിഷ്ഠിതമായ എഴുത്തും. രണ്ടും തമ്മിൽ എപ്പോഴും നല്ല പൊരുത്തം ഉണ്ടാവും. കഥാപാത്രം കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കാൾ, കഥ കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് കാണാൻ കഴിയും.
പിന്നെ കഥകളുടെ പേരുകൾ തന്നെ വായനക്കാർക്ക് ഏത് തരം കഥയാണ് എന്ന് മനസ്സിലാക്കാൻ ഉദകുന്ന തരത്തിൽ ഉള്ള തിരഞ്ഞെടുപ്പ്, Amazing..
ഇനി കഥയിലേക്ക് വന്നാൽ!!
സസ്പെൻസോട് കൂടിയുള്ള തുടക്കം, സിസ്റ്റർ ജെസ്സിയുടെ എൻട്രി കൊള്ളാം. ആ സീൻ മനസ്സിൽ കണ്ട് വായിച്ചപ്പോൾ കാലിലൂടെ ഒരു തരിപ്പ് കയറിയ പോലെ..
കുറെ ചോദ്യങ്ങൾ ഉണ്ട് കഥയിൽ.
എങ്ങനെയാണ് ആൾകടത്ത് കേസ് തെളിഞ്ഞത്?
ആരൊക്കെ ആയിരുന്നൂ അതിനു പിന്നിൽ?
ആരാണ് സിസ്റ്റർ ജെസ്സി, അവരെങ്ങനെ മരിച്ചു?
അവരെന്തിന് മറ്റുള്ളവരെ ഉപദ്രവിക്കുന്നു?
Etc…
ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു.
Thank you bro…❤❤❤❤
നന്നായിട്ടിട്ടുണ്ട് 🙂
അലനിലൂടെ നീങ്ങിയ ഭാഗമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
Thank you bro ❤❤❤❣️❣️
അപ്പുകുട്ടാ… അടിപൊളി എന്ന് പറഞ്ഞാല് പോരാ…..ഒരു സിനിമ കണ്ട ഫീൽ……..
പ്രതകഥകൾ എനിക്ക് ഭയങ്കര ഇഷ്ട്ട…എന്നൽ നല്ല പേടിയും അത് കൊണ്ട് തന്നെ ഈ പേരിൽ ഉള്ള സിനിമ ഞാൻ kañdittilla…..?
ജെസ്സിയുടെ പകയുടെ കാരണം അറിയാൻ…
അടുത്ത ഭാഗത്തിനായി കട്ട waiting…..
സ്നേഹത്തോടെ…????.
കഥ നീണ്ടതായതുകൊണ്ട് ആ കഥയറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കും
Pwoli machane
Thanks bro ❤❤
Appu bro thudakam pwolichu tta., wait cheyikathe next part pettannu venam All the best ??
നാളെ അല്ലെങ്കിൽ മറ്റന്നാൾ ഉണ്ടാവും (feb 12/13)
???…
പ്രേതമാടോ ???
All the best ?
Thanks bro ❤❤❤
ചെറിയൊരു പേടി തോന്നിയോണ്ട് പകലാ വായിച്ചേ…. രാത്രിൽ വായിക്കാൻ ഒരു മടി…. Waiting for next part
അടുത്ത part രാത്രി തന്നെ വായിക്കണേ
അടിപൊളി രാത്രി വായിച്ചാൽ ചിലപ്പോൾ ഉറക്കം വരില്ല സൂപ്പർ ?❤
Thank you bro ❤❤❤
പൊളി തുടക്കം അപ്പു…
നല്ല സ്റ്റോറി ആണ് ???
നൗഫുക്ക ❤❣️❣️
Nofu avideyado Maruthan mala…Kure aayi wait cheyunnu,???
Nice ?
Thanks
Super polichu bro
Thank you bro ❤❤
Kollam
Thank you
Super….. Adutha part pettannu tharu….
Thanks bro… ഉടനെ ഉണ്ടാവും
വൈകുന്നേരം വായച്ച്. ഇതിപ്പോ എന്താ പറയാ. ഈ പേരിൽ ഉള്ള സിനിമ കണ്ടിട്ട് എൻ്റെ നല്ല ജീവൻ പോയതാ. ഇത് വായിച്ചിട്ട് അതേപോലെ പോകുമോ ആവോ. എന്തായാലും നല്ല അടിപൊളി ആവും എന്ന് തന്നെ എനിക്ക് ഉറപ്പാണ്. ഈ കഥ നിൻ്റെ മറ്റ് രണ്ട് കഥകളെ പോലെ അല്ലെങ്കിൽ അതിലും സൂപ്പർ ആവട്ടെ എന്ന് അശംസിച്ച് കൊണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
പിന്നെ എൻ്റെ യക്ഷൻ്റ കാര്യം മറക്കണ്ട..?
അപ്പോ ഒന്നുകൂടി സ്നേഹത്തോടെ❤️
പാവം യക്ഷൻ.. ??
ഞാൻ കഥ വായിച്ചു തുടങ്ങിയപ്പോ തൊട്ട് ഇടക്ക് റൂം ഒക്കെ ഒന്ന് നോക്കും ഇന്നാണെങ്കിൽ ഒടുക്കത്തെ തണപ്പും 6 മത്തെ പേജ് എത്തിയപ്പോ മെല്ലെ താഴേക്ക് പോയി പേടിച്ചിട്ട് ഒന്നും അല്ലാട്ടൊ നാൻ വന്ത് പെരിയ ധൈര്യസാലി ?
സത്യം പറയാലോ ബ്രോ കഥ നന്നായി ഇഷ്ട്ടപ്പെട്ടു ഞാൻ അങ്ങനെ ഹൊറർ മൂവീസ് ഒന്നും കാണുന്ന ആൾ അല്ല അത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല തുടർന്ന് എഴുതൂ
സ്നേഹത്തോടെ
♥️♥️♥️
Thank you bro ❤❤
അപ്പു നന്നായിട്ട് ഉണ്ട് നല്ലൊരു ഹൊറർ മൂഡ് നിലനിർത്താൻ കഴിഞ്ഞു വീണ്ടും പുതിയ കഥയുമായി എത്തിയതിന് നന്ദി അടുത്ത പാർട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്നു
ആശംസകളോടെ ഓപ്പോൾ
Thank you ❤❤
തുടക്കം കൊള്ളാം ബാക്കി കൂടി പോരട്ടെ ?
അധികം വൈകില്ല
വായിച്ചപ്പോൾ ഒരു ഭയം എനിക്ക് ഉണ്ടൊന്നൊരു സംശയം… എന്തായാലും സംഭവം കൊള്ളാം… തുടക്കം നല്ല ത്രില്ലിംഗ് ആണ്
Thank you bro ❤❤❤
എന്റെ മോനെ ???
നീ പറഞ്ഞ പേടിക്കാൻ ഉള്ള എല്ലാം ഇതിൽ ഉണ്ട്. ബാക്കി വേഗം തന്നെ പോരട്ടെ……
പെട്ടന്ന് കൊണ്ടുവരാം
???
Ayyo aara ethu
❤️
♥️
♥️
എന്റെ പപ്പേട്ടൻ നിങ്ങള് തന്നെ ആണല്ലോ ഫസ്റ്റ് അടിക്കണേ ഞാൻ വീണ്ടും ലേറ്റ്
Sorry bro aduth thavana set aakkaa…