⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?8?

‘””  ഞാൻ പറഞ്ഞില്ലേ അമ്മ…. അവൾ കൂടെ ഉള്ളപ്പോ കുഞ്ഞി ഒപ്പം ഉള്ള ഒരു ഫീലാ…..'”

ഇന്ദ്രൻ പറഞ്ഞു….

“” എടാ….. എന്നാ ആ കുട്ടിനെ നമുക്ക് രുദ്രന് വേണ്ടി ആലോചിച്ചാലോ…..'”

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” അമ്മ ഇനി ഈ കാര്യം ആരോടും മിണ്ടണ്ടാ….. കുറച്ചു മുന്നേ അവളോട് അത് ചോദിച്ചപ്പോ ആ മുഖം കാണണമായിരുന്നു…..
എന്നെ കൊന്നില്ല എന്നെ ഉള്ളു….
പിന്നെ രുദ്രന്റെ കാര്യം അമ്മയ്ക്ക് നന്നായി അറിയാവുന്നതല്ലേ….. ഇതൊന്നും ഒരിക്കലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല…..'”‘

ഇന്ദ്രൻ പറഞ്ഞു…..

‘”” ഹാ…..
എന്റെ കുട്ടീടെ ദുർവിധി…. അല്ലാതെ എന്ത് പറയാൻ…… അവനിപ്പോ ആകെ മാറി…..'””

ലക്ഷ്മിയമ്മ സാരി തുമ്പിൽ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…..

‘” അമ്മ വിഷമിക്കല്ലേ…….എല്ലാം ശരിയാവും…..'”

ഇന്ദ്രൻ പറഞ്ഞു…..

‘”” ഹാ….. അതാണ് ആകെ ഉള്ളൊരു പ്രതീക്ഷ….. രാവിലെ ആ കുട്ടികൾ വന്നപ്പോഴാണ് ഒരു ആശ്വാസം ആയത്…..
ഇപ്പൊ മനസ്സിന് ഒരു വല്ലാത്ത ഒരു സന്തോഷം…
ഒരു ഭാരം ഒഴിഞ്ഞ പോലെ……'””

ലക്ഷ്മിയമ്മ പറഞ്ഞു….

‘”” ഹ്മ്മ്……
വിഷമം മാറ്റാൻ ആ രണ്ട് മുതലുകൾ തന്നെ ധാരാളമാണ്…… ഞാൻ അവർക്ക് കൊടുത്ത വാക്ക് തെറ്റിച്ചതിനാണ് ഈ കണ്ട പരാക്രമണം ഒക്കെ…..'””

ഇന്ദ്രൻ പറഞ്ഞു…. എന്നിട്ട് ആ മദ്യം കളയുന്ന പണി തുടർന്നു…..
ലക്ഷ്മിയമ്മ പതിയെ അവന്റെ തലയിൽ തലോടുവാൻ തുടങ്ങി…..

‘”” ന്റെ കുട്ടി ആകെ മാറി…..
എന്റെ ഇന്ദ്രൻ ഇങ്ങനെ വാക്ക് തെറ്റിക്കുന്നവൻ അല്ലായിരുന്നു…..  പക്ഷെ ഇപ്പൊ അങ്ങനെ ആയി….
കുഞ്ഞി മരിച്ചിട്ട് ഇപ്പൊ 7 മാസം കഴിഞ്ഞു ….. എന്നിട്ട് കൂടി ഈ വീട്ടിൽ ആരും ആ വിഷമത്തിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല..
അതിന് കാരണം നിന്റെയും രുദ്രന്റെയും മൗനം തന്നെയാണ് …..
നിങ്ങളൊന്നു മിണ്ടിയാൽ തന്നെ ഈ തറവാട്ടിൽ ചിതലരിച്ചു  പോയ ആ പഴയ സമാധാനവും സന്തോഷവും തിരിച്ചു വരും…..'””

ലക്ഷ്മിയമ്മ പറഞ്ഞു….. ഇന്ദ്രൻ അതിന് വെറുതെ ചിരിക്കുക മാത്രമേ ചെയ്തിരുന്നള്ളൂ…..

‘”” അമ്മാ…….'”

‘”” എന്താടാ………'””

‘”” ഇത്ര നാളും എന്തോ……
ഞാൻ എല്ലാം മറന്ന് സ്വയം ഇല്ലാതാവാൻ നോക്കായിരുന്നു…. നമ്മൾ ശരീരം കൊണ്ട് എത്ര ശക്തൻ ആയാലും അതെല്ലാം ഇങ്ങനെ ഒരു സന്ദർഭം വന്നാൽ ഇല്ലാതെ ആവും….. അല്ലെ അമ്മേ…..'””

‘”” മോനെ……. മനുഷ്യൻ എന്നത് വെറും ശക്തിയും കഴിവും ഉള്ളവൻ മാത്രമല്ല…..
അവന് ഒരു മനസ്സും ഉണ്ട്…..
എത്ര വലിയ യോദ്ധാവ് ആയാലും അദ്ദേഹത്തിന്റെ മനസ്സിൽ ഒരു വിള്ളൽ ഉണ്ടായാൽ അത് ആയോധന കലയിലും ബാധിക്കും…..
കാരണം ഫീലിങ്‌സിനു അത്രയേറെ ശക്തി ഉണ്ട്…..'””

‘”” അപ്പൊ അങ്ങനെ ഒന്നായിരിക്കും ഞാൻ അല്ലെ അമ്മേ…..'””

‘”” എന്റെ മോന് ഒരു കുഴപ്പവും ഇല്ല……
ഇപ്പോൾ നിന്റെ പാതി വിഷമത്തിന്റെ പരിഹാരം നിന്നെ തേടി വന്നില്ലേ….. ഇനി എല്ലാം ശരിയാവും…… എന്റെ പഴയ ഇന്ദ്രനെ എനിക്ക് വേണം…..
പണ്ടൊക്കെ എന്ത് രസമായിരുന്നു….
ലച്ചി അമ്മെന്ന് വിളിച്ച് എന്റെ രണ്ട് മക്കളും പിന്നാലെ ഉണ്ടാകും…..
എന്നാ ഇപ്പോഴോ…. നിനക്ക് ലഹരിയും രുദ്രന് കലിയും….
ഞാനാകെ ഒറ്റപ്പെട്ടു പോയി മോനെ…..
മരിച്ചു പോകുന്ന പോലെ ഉണ്ട്……'””

ലക്ഷ്മിയമ്മ നിർവികരമായി പറഞ്ഞു….
ആ വാക്കുകളിലെ ഇടർച്ച ഇന്ദ്രന്റെ മനസ്സിൽ ഒരു വലിയ മുറിവായാണ് രൂപാന്തരം കൊണ്ടത്…..

‘”” ലച്ചി അമ്മേ……'””

പെട്ടെന്ന് ഇന്ദ്രന്റെ സ്വരം ലക്ഷ്മിയമ്മയുടെ കാതുകളിൽ പതിച്ചു…. വരണ്ട ഭൂമിയിലേക്ക് ഒഴുകി വന്ന അരുവി പോലെ….
അവർ ഇന്ദ്രനെ നോക്കി…..

‘” എന്റെ മോനെ…….'””

എന്നും പറഞ്ഞ് ലക്ഷ്മിയമ്മ അവനെ വാരി പുണർന്നു….
ഏറെ നാൾ അനുഭവിച്ച ദുഃഖം ആ അമ്മയുടെ കണ്ണിലൂടെ ഒഴുകുകയായിരുന്നു…..
ഇന്ദ്രന്റെ അവസ്ഥയും മറിച്ചാല്ലായിരുന്നു….

‘” ആഹാ….
ഇവിടെ ഇതാണോ പരിപാടി….'””

പെട്ടെന്ന് പാറുവിന്റെ ശബ്ദം കേട്ടപ്പോ ആണ് അവർ ഇരുവരും പിരിഞ്ഞത്….
അവർക്ക് മുന്നിൽ പാറുവും ഇന്ദുവും ഒരു കൂട്ടം മദ്യ കുപ്പികളുമായി നിൽക്കുന്നു….

‘”  കുപ്പി കഴിഞ്ഞോടി പാറു……'””

ലക്ഷ്മിയമ്മ ചോദിച്ചു….

‘”” ഹാ… കഴിഞ്ഞമ്മേ……
ഇനി ആശാൻ വേറെ എവിടേലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല…..'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.