⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?7?

ലക്ഷ്മിയമ്മ വിഷമത്തോടെ പറഞ്ഞു….

‘”” മതി അമ്മേ….
ഇനി ഇതൊന്നും ഇവടെ വേണ്ടാ….
ന്റെ ഏട്ടൻ അങ്ങനെ കുടിയൻ ആയി ജീവിക്കണ്ട…..'””

ഇന്ദു പറഞ്ഞു….
അവളുടെ മുഖത്ത് ഇപ്പോഴാണ് അവൻ ആദ്യമായി കോപം നിറഞ്ഞു കാണുന്നത്….
തന്നെ കണ്ടപ്പോൾ മുതൽ ആ മുഖത്ത് വെറും കണ്ണുനീർ മാത്രമായിരുന്നു…. ആ ഭാവം ഒന്ന് മാറിയതിൽ ഇന്ദ്രന് എന്തോ വല്ലാത്ത സന്തോഷമാണ് അനുഭവപ്പെട്ടത്…..

പെട്ടെന്ന് പാറുവിന്റെ വക കിട്ടി ഒരു കൊട്ട് തലക്ക് തന്നെ…..

ഇന്ദ്രൻ തല ഉഴിഞ്ഞുകൊണ്ട് അവളെ നോക്കി….

‘”” എന്താടാ ചിരിക്കുന്നേ…..ഇത് കളഞ്ഞാൽ അടുത്തത് വാങ്ങാൻ പ്ലാൻ ഉണ്ടോ…. ‘””

അവൾ ചോദിച്ചു…..

‘”” അയ്യോ…. പാറു… ഞാൻ അങ്ങനെ ഒന്നും….'”

ഇന്ദ്രൻ കിടന്ന് വിക്കി…..

‘”” നീ അധികമൊന്നും പറയണ്ട….. കുപ്പി എടുത്ത് പുറത്തേക്ക് നടക്കട……'””

അവൾ കൽപ്പിച്ചു….
അവൻ ആദ്യം തന്നെ പോയി ഒരു ബനിയനും ഷോർട്സും ഇട്ട് കുറച്ചു കുപ്പി എടുത്ത് വെളിയിലേക്ക് നടന്നു….
തൊട്ട് പുറകെ അവർ മൂവരും….

അവർ നേരെ ചെന്നത് ആ വീടിനു വെളിയിൽ അഴുക്ക് ഒഴുകി പോകുന്ന ചാലിന്റെ അടുത്ത് ആയിരുന്നു……

പാറുവും ഇന്ദുവും ലക്ഷ്മിയമ്മയും അവർ കൊണ്ടുവന്ന ബോട്ടിലുകൾ അവിടെ നിലത്ത് വച്ചു….

‘”” ടാ…. ഇത് മുഴുവൻ നീ തന്നെ അതിലൂടെ ഒഴുക്കി കളഞ്ഞിട്ട് ഇവിടുന്ന് എഴുന്നേറ്റാ മതി….””

പാറു ഇന്ദ്രനെ നോക്കി കോപത്തോടെ പറഞ്ഞു….

‘” എന്താടി പാറു….. അതങ്ങ് കളഞ്ഞാൽ പോരെ…..'””

ഇന്ദ്രൻ അൽപ്പം ചടപ്പോടെ പറഞ്ഞു….

‘”,,,,, പോരാ…….
എല്ലാം നീ തന്നെ ഒഴുക്കി കളയണം…..'””

പാറു ഒരു ഉറച്ച ശബ്ദത്തോടെ പറഞ്ഞു…..
ഇന്ദ്രൻ മറ്റൊന്നും പറയാൻ നിന്നില്ല…. പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനറിയാമായിരുന്നു……

ഇന്ദ്രൻ മുട്ട് കുത്തി ഇരുന്ന് കുപ്പികൾ ഓരോന്നായി ആ ചാലിലേക്ക് ഒഴുക്കി വിടുവാൻ തുടങ്ങി…..

‘”” അമ്മേ…..
അമ്മ ഇവിടെ നിന്നോ….. ഞങ്ങൾ ബാക്കി കുപ്പികൾ  എടുത്തിട്ട് വരാ…..'””

പാറു പറഞ്ഞു…. ലക്ഷ്മിയമ്മ അതിന് പതിയെ തലയാട്ടുക മാത്രമാണ് ചെയ്തത്…..

പാറുവും ഇന്ദുവും വേഗം ഉള്ളിലേക്ക് കയറി പോയി…. ലക്ഷ്മിയമ്മ അവൻ ഇരിക്കുന്നതിന്റെ കുറച്ച് അടുത്തുള്ള ഒരു കല്ലിന്റെ മുകളിൽ ഇരുന്നു…..

‘”” മോനെ…… ഇന്ദ്രുട്ടാ…….'””

ലക്ഷ്മിയമ്മ അവനെ സ്നേഹത്തോടെ വിളിച്ചു….

‘”” എന്താ അമ്മേ……'””

‘”” എന്റെ കുട്ടിയെ അൽപ്പം ബോധത്തോടെ കണ്ടിട്ട് എത്ര നാളായി….'””

ലക്ഷ്മിയമ്മ ചോദിച്ചു….. ഇന്ദ്രൻ അതിന് മറുപടിയായി വെറുതെ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തിരുന്നള്ളൂ……

‘” അമ്മേ……'””

‘” എന്താടാ……'””

‘”” അമ്മ ഒന്നും മനസ്സിൽ വെക്കരുത്…..
അവൾ…. പാറു….
അവൾ അങ്ങനെയാ…..
ചിലപ്പോ പാവം ആണെന്ന് തോന്നും…. ചിലപ്പോ ഒരു ഭദ്രകാളി ആണോന്ന് തോന്നും….
പക്ഷെ ആള് സാധു ആണ്…. ‘””

ഇന്ദ്രൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ ലക്ഷ്മിയമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരിയാണ് വിടർന്നത്……

‘” എനിക്ക് ആ കുട്ടിയെ കുറിച്ച് എന്ത് തെറ്റിധാരണയാടാ ഉണ്ടാവേണ്ടത്….. നല്ല കൊച്ചാണ്….
ഒപ്പം നീ കണ്ടുപിടിച്ച എന്റെ മരുമോളും കൊള്ളാം….'””

ലക്ഷ്മിയമ്മ പറഞ്ഞത് കേട്ടപ്പോ ഇന്ദ്രന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു…..
അതിൽ അല്പം നാണവും ഉണ്ടായിരുന്നു….

‘” ഹോ…. അവന്റെ ഒരു നാണം കണ്ടോ…..'”

‘”” അമ്മ പോയെ……'”

‘”” ഞാൻ എങ്ങും പോകില്ല…..
നന്ദു പറഞ്ഞതൊക്കെ വച്ചു നോക്കുമ്പോ ആളൊരു വില്ലത്തി ആയിരുന്നല്ലോ…. ഇപ്പൊ പഞ്ച പാവവും…..'”

‘”” ഇന്ദു പാവം ഒക്കെ ആണ്…. പക്ഷെ ചില സമയം അവൾക്ക് വാശി കേറും…. ‘””

“” പെണ്ണുങ്ങൾക്ക് അൽപ്പം വാശി ഒക്കെ നല്ലതാ…. പിന്നേ ആ പാറു പെണ്ണിനേയും എനിക്ക് ഒത്തിരി ഇഷ്ട്ടായി…. എന്തോ അവളോടാണ് എനിക്ക് ഒത്തിരി അടുപ്പം തോന്നുന്നത്…..
സ്വഭാവവും കുഞ്ഞിയെ പോലെ തന്നെ….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.