⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?6?

ഇന്ദ്രൻ സന്തോഷ പൂർവ്വം പറഞ്ഞു…..
അവൻ പറയുന്നത് കേൾക്കുമ്പോൾ പാറുവിന് വല്ലാത്തൊരു വേദനയാണ് വന്നത്….

‘” ടാ ഇന്ദ്രാ…….'”

‘”” എന്താടി…….??'”

‘”” ഞാൻ കരുതിയത് നീ അവളെ മറന്ന് പുതിയ ഒരു ജീവിതം നയിക്കുന്നുണ്ടാവും എന്നാണ്….'””

പാറു പറഞ്ഞു….

‘”” ഹ ഹ ഹ ഹ ഹ..,.,..,.,.
അവളെ മറന്നൊരു ജീവിതമോ…..
ആ ജീവിതത്തിൽ എനിക്ക് ജീവൻ ഉണ്ടാകുമോ പാറു….. “””

‘” ദേ ചെക്കാ……
നീ മിണ്ടാതിരുന്നോ……'””

‘”” ചുമ്മാ പറഞ്ഞതാടി…….
നീ വന്നപ്പോ എനിക്ക് നഷ്ട്ടമായ എല്ലാം തിരിച്ചു കിട്ടിയ പോലെ ആണ്…..
ഇന്ദു….
കുഞ്ഞി…. എല്ലാരും ഇപ്പോഴും ഉള്ളത് പോലെ…..'”

ഇന്ദ്രൻ പറഞ്ഞു…..
പാറു അവന്റെ തടി പിടിച്ച് ഉയർത്തി…..

‘”” ഇന്ദ്രാ……'””

അവൾ അവനെ പതിഞ്ഞ സ്വരത്തിൽ  വിളിച്ചു….

‘”  ഹ്മ്മ്…….???'””

‘”” നീ പറഞ്ഞിട്ടില്ലേ ഞാൻ നിന്റെ കുഞ്ഞിയെ പോലെ ആണെന്ന്….. എന്ന ഇനി അങ്ങനെ തന്നെ കണ്ടാ മതി…… കുഞ്ഞി എവടേം പോയിട്ടില്ല…..'”

പാറു അവനോട് സ്നേഹത്തോടെ പറഞ്ഞു…. അത് കേൾക്കുമ്പോൾ അവന്റെ കണ്ണ് നിറയുകയായിരുന്നു….. അത് പുറത്തേക്ക് ഒഴുകുവാൻ സമ്മതിക്കാതെ പാറു വീണ്ടും അവന്റെ ദേഹത്തിലൂടെ വെള്ളം കോരി ഒഴിച്ചു….

അവൾ തേച്ച സോപ്പിന്റെ പതയെല്ലാം അതിനൊപ്പം തന്നെ ഒലിച്ചു പോയിരുന്നു…..

പാറു ഒരു ടവൽ എടുത്ത് ഇന്ദ്രന്റെ തല തുടക്കാൻ തുടങ്ങി…..

‘” ഡീ….. പാറു…….'””

ഇന്ദ്രൻ അവളെ വിളിച്ചു…..

‘” എന്താടാ……'””

പാറു വിളി കേട്ടു……

‘” ഞാനൊരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടോ……'””

ഇന്ദ്രൻ ചോദിച്ചു…..

‘” ആദ്യം നീ ചോദിക്ക്….. എന്നിട്ട് നോക്കാം…… “”

. “”  എടി…. അത് പിന്നേ…..
നീ കുഞ്ഞി ആവാന്നല്ലേ പറഞ്ഞെ……
എന്നാ എന്റെ രുദ്രന്റെ പെണ്ണാവാൻ പറ്റുമോ….'””

അവൻ പറഞ്ഞത് കേട്ടതും അവന്റെ തല തുടച്ചുകൊണ്ടിരുന്ന അവളുടെ കൈ നിശ്ചലമായി…..
പാറു അത്ഭുതത്തോടെയും അതിലുപരി കോപത്തോടെയും ഇന്ദ്രനെ നോക്കി…..

‘” അയ്യോ…. ഇങ്ങനെ നോക്കല്ലേ….
ഞാനത് തിരിച്ചെടുത്തു… അല്ലെങ്കിലും നമ്മൾ വിചാരിച്ചാലും അവനെ പിടിച്ചു കെട്ടാൻ സാധിക്കില്ല….. അവനിപ്പോ വേറെ ഒരാൾ ആണ്….
എന്നാലും നീ എന്റെ ഏട്ടത്തിയമ്മ ആയ നല്ല ചേലായിരിക്കും……'””

ഇന്ദ്രൻ പറഞ്ഞു….

‘” അതിന് നീ വേറെ ആളെ നോക്കിക്കോ….
ഒരു ഏട്ടത്തിയമ്മ….. അതും ആ വൃത്തികെട്ടവന്റെ കൂടെ….'””

പാറു പറഞ്ഞു…..

‘”” എടി….. ഞാൻ പറഞ്ഞില്ലേ ചുമ്മാ പറഞ്ഞതാണ് എന്ന്…. വിട്ടേക്ക്…..'”

‘” മതി പറഞ്ഞത്….. നീരാട്ടു കഴിഞ്ഞല്ലോ….
നടക്ക് പുറത്തേക്ക്….. കാളെ…..'””

പാറു അവനെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു….

ഇന്ദ്രൻ പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു…
എന്നാൽ നടക്കുന്നതിന്റെ ഇടയിൽ അവൻ വീഴാൻ പോയി… പാറു അപ്പോൾ തന്നെ അവന്റെ ഇടുപ്പിൽ പിടിച്ച് നേരെ നിർത്തി……

‘””  എന്താ ചെക്കാ ഇത്….. കുടിച്ച് കുടിച്ച് നിന്റെ കാല് ഉറയ്ക്കുന്നില്ലല്ലോ…… “”‘

പാറു അവനോട് ചോദിച്ചു…..
ഇന്ദ്രൻ അവളെ നോക്കി പതിയെ ഒന്ന് ചിരിച്ചു….ശേഷം പുറത്തേക്ക് നടന്നു….

ബാത്‌റൂമിന്റെ വാതിൽ തുറന്ന് പുറത്ത് വന്ന ഇന്ദ്രൻ അവിടെ ചങ്ക് പൊടിയുന്ന ഒരു കാഴ്ചയാണ് കണ്ടത് .

ആ വലിയ മുറിക്കു നടുവിൽ ലിറ്ററു കണക്കിന് മദ്യ കുപ്പികൾ കൂട്ടി വച്ചിരിക്കുന്നു…. അതിൽ പല കുപ്പികളും അവൻ കുടിച്ചു കാലിയാക്കിയത് തന്നെ ആയിരുന്നു….

മുറിക്ക് ഒരു സൈഡിലേക്ക് നോക്കിയാൽ ലക്ഷ്മിയമ്മയും ഇന്ദുവും ചേർന്ന് പല മൂലകളിൽ നിന്നും അവൻ ഒളിപ്പിച്ച ബാക്കി കുപ്പികളും തപ്പി എടുക്കുന്നുണ്ട്……

അവന്റെ തൊട്ട് പുറകെ ഇറങ്ങി വന്ന പാറുവിനെയും ഈ കാഴ്ച്ച തന്നെയാണ് വരവേറ്റത്…. അവൾ അതിശയത്തോടെ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…..

അവൻ എന്ത് പറയണം എന്ത് ചെയ്യണം എന്നൊന്നും അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….

‘”” ടാ….. എന്താടാ ഇത്……'””

പാറു അവനെ നോക്കി ചോദിച്ചു…. അവന്റെ തല താഴുകയാണ് അപ്പോൾ ചെയ്തത്….

‘” ന്റെ കൃഷ്ണാ……
ഇങ്ങനെ കുടിച്ചാ നിന്റെ ആരോഗ്യം നശിക്കില്ലെടാ…… ‘””

പാറു ചോദിച്ചു…. അപ്പോഴും അവന്റെ മറുപടി മൗനം ആയിരുന്നു…..

‘” വാ ഇങ്ങോട്ട്……'””

പാറു അവന്റെ കൈ പിടിച്ച് അവിടേക്ക് നടന്നു….
മറുത്തൊന്നും പറയാതെ അവനും…. ആ സമയം തന്നെ അവർ ഇരുവരും ആ മുറിയിൽ ഉണ്ടായിരുന്ന അവസാന തുള്ളി മദ്യവും അവന് മുന്നിൽ വച്ചിരുന്നു…..

‘”” അമ്മേ……'”

പാറു ലക്ഷ്മിയമ്മയെ വിളിച്ചു…..

‘”” എന്താ മോളെ……???'”

‘”” ഇത്രേം കുപ്പി ഒക്കെ ഇവിടെ സൂക്ഷിക്കുന്ന കാര്യം അമ്മക്ക് അറിയില്ലായിരുന്നോ…..'””

പാറു ചോദിച്ചു….

‘”” അറിഞ്ഞിട്ട് എന്തിനാ മോളെ…..
ഞാൻ പറഞ്ഞാ ഇപ്പൊ ഇവൻ അനുസരിക്കാറില്ല…. എന്റെ പഴേ ഇന്ദ്രൻ ആണേൽ അനുസരിച്ചേനെ….'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.