⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?5?

പാറു അവളെ നോക്കി പറഞ്ഞു…..
ഇന്ദു മറുത്തൊന്നും പറയാതെ അവനെ പിടിച്ച് നടക്കാൻ തുടങ്ങി…..
എന്നാൽ പെട്ടെന്ന് പാറു അവളുടെ കൈ തട്ടി മാറ്റി ഇന്ദ്രനെ പിടിച്ചു

‘”” അല്ലെങ്കിൽ നീ പോകണ്ട…..
ഈ പോത്തിനെ ഞാൻ തന്നെ കുളിപ്പിക്കാം….'””

പാറു പറഞ്ഞു…… ഇന്ദ്രൻ ദയനീയമായി ഇന്ദുവിനെ നോക്കുകയാണ് ചെയ്തത്….

‘”” ബാത്രൂം എവിടെടാ…….'””

പാറു ചോദിച്ചു…. ഇന്ദ്രൻ മുറിയുടെ ഒരു സൈഡിലേക്ക് ചൂണ്ടി കാണിച്ചു കൊടുത്തു….

പാറു വേഗം അവനെ കൂട്ടി അവിടേക്ക് നടന്നു….
ഈ കാഴ്ച വളരെ സന്തോഷത്തോടെ ആണ് ഇന്ദു നോക്കി നിന്നത്….

പാറു അവനെ കൊണ്ട് ആ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു…. ശേഷം ക്ലോസെറ്റിന്റെ അടപ്പ് അടച്ച് അവനെ അതിന്റെ മുകളിൽ ഇരുത്തി….

‘”” ഡീ പാറു……. Am sorry ഡീ…….'”

ഇന്ദ്രൻ അവളെ നോക്കി വീണ്ടും പറഞ്ഞു……
പക്ഷെ അവൾ അതൊന്നും കേൾക്കാതെ അവന്റെ ഷർട്ട് വലിച്ചൂരി…. ശേഷം പാന്റും….

എന്നിട്ട് ഒരു ടവൽ അവന്റെ മുഖത്തേക്ക് എറിഞ്ഞു……

‘” ആ കോണകം അഴിച്ച് കളഞ്ഞ് ഇത് ഉടുക്ക് കാളെ……'””

പാറു അവനോട് ചീറി കൊണ്ട് പറഞ്ഞു……

ഇന്ദ്രൻ മറുത്തൊന്നും പറയാതെ അത് അനിസരിക്കുകയാണ് ചെയ്തത്….. ഒരു കുട്ടിയെ പോലെ…..

അവൻ അതെല്ലാം അഴിച്ചതും പാറു ആ തുണി എല്ലാം ഒരു ബക്കറ്റിൽ ഇട്ട് മാറ്റി വച്ചു… ശേഷം ഇന്ദ്രന്റെ തലയിലൂടെ വെള്ളം കോരി ഒഴിക്കുവാൻ തുടങ്ങി…..

‘” ഡീ പാറു……
എന്തിനാടി ഈ പിണക്കം…… ഞാൻ എന്ത് തെറ്റ് ചെയ്തു……'”

ഇന്ദ്രൻ തന്റെ ഇടറിയ സ്വരത്താൽ അവളോട് ചോദിച്ചു…..
പാറു അവനെ ഒന്ന് നോക്കി…..

‘”” ഇന്ദ്രാ…. ഞാനൊരു കാര്യം ചോദിച്ചോട്ടെ…..
ഞാനെന്ത് തെറ്റ് ചെയ്തു എന്ന് നിനക്ക് പറയാൻ സാധിക്കുമോ……'””

പാറു അവനെ നോക്കി ചോദിച്ചു…. അതിന് അവന് മറുപടി ഇല്ലായിരുന്നു…..

‘”” നിനക്കറിയോ……
അന്ന് അവളാ വീഡിയോ കാണിച്ചിട്ട് കൂടി ഞാൻ വിശ്വസിച്ചില്ല…..
ഇത്ര നാളും ഞാൻ എന്റെ വാക്കിൽ ഉറച്ചു നിന്നു….
കാരണം എനിക്ക് നിന്നെ അത്ര വിശ്വാസം ആയിരുന്നു….
നിനക്ക് അറിയോ…. എന്റെ ശിവേട്ടൻ മരിച്ചപ്പോ ഞാൻ കുറച്ചു നാളെ കരഞ്ഞിരുന്നുള്ളൂ….. പക്ഷെ നീ പോയ അന്ന് മുതൽ ഞാനൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടില്ല…..
അവൾ അറിയാതെ ആണെങ്കിൽ കൂടെ എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ഇന്ദ്രാ നിനക്ക്….
അത്ര വിലയേ ഉള്ളോ നിന്റെ മനസ്സിൽ എനിക്ക്….'””

പാറു അവനോട് ചോദിച്ചു….

ഇന്ദ്രന്റെ കണ്ണെല്ലാം നിറഞ്ഞൊഴുകുകയായിരുന്നു…. അവൻ അവളെ വലിച്ച് തന്നോട് ചേർത്ത് മുറുകെ കെട്ടിപിടിച്ചു…. അടക്കാൻ ആവാത്ത സങ്കടത്താൽ….. അവൾ തിരിച്ചും അവനെ പുണർന്നിരുന്നു…..

പാറു ശരിക്കും അപ്പോഴാണ് കരഞ്ഞത്…. ഏറെ നാളത്തെ വിഷമം സഹിക്ക വയ്യാതെ…..

അൽപ്പം കഴിഞ്ഞപ്പോ അവൾ അവനെ വിട്ടകന്നു….

‘” ശേ….. എന്റെ ഡ്രസ്സിൽ ഒക്കെ വെള്ളം ആയടാ…….'”

പാറു അവനോട് പറഞ്ഞു….

‘”   ഓഹ്…. അതങ്ങ് തുടച്ചാ പോകും…..'””

ഇന്ദ്രൻ വളരെ നിസ്സാരമായി പറഞ്ഞു….
പാറു അവനെയൊന്ന് തുറിച്ചു നോക്കിയ ശേഷം വീണ്ടും അവന്റെ തലയിലൂടെ വെള്ളം ഒഴിക്കുവാൻ തുടങ്ങി….

‘”” അല്ല പാറു…..
ഇന്ദു എങ്ങനെയാ സത്യങ്ങൾ അറിഞ്ഞത്….'””

ഇന്ദ്രൻ ചോദിച്ചു…..
പാറു സോഫി മരിച്ചതും ഗായത്രി സത്യങ്ങൾ പറഞ്ഞതുമെല്ലാം അവനോട് പറഞ്ഞു കൊടുത്തു…. അതെല്ലാം കേട്ട് ആകെ ഞെട്ടി വിരണ്ടാണ് അവൻ ഇരുന്നിരുന്നത്…..

‘”” അപ്പോ സോഫി മരിച്ചോ……'””

ഇന്ദ്രൻ അതിയായതോടെ ചോദിച്ചു…..

‘” ഹ്മ്മ്…..'”

പാറു ഒരു മൂളലോടെ അതേ എന്ന് പറഞ്ഞു…..

‘”” പക്ഷെ എങ്ങനെ……???'”

‘”” കൊന്നതാ…….'”…

‘”” ആര്……???'””

“” അറിയില്ല……'””

പാറു പറഞ്ഞു…..

.'”” ഞാൻ ഇതൊന്നും അറിഞ്ഞില്ല പാറു…..
അന്നെന്റെ ചങ്ക് വെട്ടി മുറിച്ചാണ് ഇന്ദു പോയത്….
അപ്പൊ തന്നെ ഒരു ഫോൺ കാൾ….
രുദ്രന് ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞിട്ട്….
അന്നെനിക്ക് എന്ത് പറ്റി എന്ന് എനിക്ക് തന്നെ അറിയില്ല പാറു…..
അവന് പറ്റുന്ന ഓരോ മുറിവും എനിക്ക് ഒത്തിരി സന്തോഷം ആണ് നൽകുക…. അപ്പൊ അവന് ആക്‌സിഡന്റ് ആണെന്ന് പറഞ്ഞാ ഞാൻ എത്ര സന്തോഷിക്കും…. പക്ഷെ അന്ന് ഞാൻ ആകെ തളരുകയാണ് ചെയ്തത്…..

എന്തോ എല്ലാം കൊണ്ടും ഒറ്റപ്പെട്ടത് പോലെ…

പിന്നേ ഞാനും നന്ദുവും ഇവിടേക്ക് വന്നു….ഇവിടെ വന്നതിന് ശേഷമാണ് കുഞ്ഞി മരിച്ചു എന്ന വിവരവും അറിഞ്ഞത്….

എന്റെ പിടിവിട്ട് പോകുന്ന പോലെ തോന്നി…. ആകെ സമനില തെറ്റിയിരുന്നു…..

രുദ്രനെ ഞങ്ങൾക്ക് തിരിച്ചു കിട്ടി…. പക്ഷെ കുഞ്ഞി….. അവൾ പോയി…..
എന്റെ എല്ലാം ആയിരുന്നു അവൾ…..
നിന്നെ പോലെ….

എങ്ങനെ ഒക്കെയോ എല്ലാം അടക്കി മറ്റുള്ളവരെ ആശ്വസിപ്പിച്ചു നടന്നു…..
എല്ലാ വിഷമവും ഞാൻ കരഞ്ഞു തീർത്തത് രുദ്രൻ കണ്ണ് തുറന്ന നാൾ ആയിരുന്നു….

അന്ന് ആദ്യമായി ഞങ്ങൾ ഇരുവരും സഹോദരന്മാരെ പോലെ ഒന്നിച്ചു കരഞ്ഞു….
പക്ഷെ പിന്നീട് ഞാൻ പോലും അറിയാതെ മദ്യം എന്നെ കീഴ്പ്പെടുത്തി…..
ഇതൊക്കെയാണ് എന്റെ ലൈഫിൽ നടന്നത്…..

പക്ഷേ ബോധമില്ലാതെ കിടന്ന ഓരോ രാവും ഞാൻ കാത്തിരിക്കുകയായിരുന്നു….
നിങ്ങളുടെ വരവ്….

എനിക്ക് അറിയാം എന്റെ ഇന്ദുവിന് എന്നെ അല്ലാതെ മറ്റൊരു ചെറുക്കന് കഴുത്ത് നീട്ടി കൊടുക്കാൻ പറ്റില്ലെന്ന്…. ആ വിശ്വാസത്തിൽ ആണ് ഞാൻ ജീവിച്ചതും….'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.