⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?4?

ഇരുവരും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്നു….

‘”” ഡീ പാറു…….'””

ഇന്ദ്രൻ അവളെ നോക്കി സന്തോഷത്തോടെ വിളിച്ചു……

‘”” നീ എന്നോട് മിണ്ടണ്ട……
കുടിയാ….. കള്ള് കുടിയാ…….
എനിക്ക് വാക്ക് തന്നതല്ലേ നീ….. ഇനി കുടിക്കില്ല എന്ന്……'”

പാറു കോപത്തോടെ പറഞ്ഞു…..

‘” ഡീ പാറു…….
ഞാൻ……
എന്നെ കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റീല്ല…..……
അതാ…….'””

ഇന്ദ്രൻ ഒരു കുറ്റവാളിയെ പോലെ തല താഴ്ത്തി പറഞ്ഞു…… പാറു പതിയെ അവന്റെ അടുത്തേക്ക് പോയി…..

‘” ഹും…….. എന്തൊരു നാറ്റം ആടാ……
നീ എങ്ങനാ പെണ്ണെ ഇവനെ ഇത്ര നേരം കെട്ടി പിടിച്ചേ……'””

പാറു ഇന്ദുവിനേ നോക്കി ചോദിച്ചു…. അവൾ വെറുതെ തല താഴ്ത്തി നിന്നതേ ഉള്ളു….
അവളുടെ ചുണ്ടിൽ ഒരു നാണത്തിൽ കലർന്ന ചിരി ഉണ്ടായിരുന്നു…..

പാറു വീണ്ടും ഇന്ദ്രനെ നോക്കി…..
അവൻ ഇപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..

‘”” എന്താടാ പട്ടി ഇങ്ങനെ നോക്കുന്നെ…..
ഞാൻ എന്താ നിന്റെ കാമുകി ആണോ……'””

പാറു അവനോട് കോപത്തോടെ ചോദിച്ചു…..

‘” എന്റെ പെങ്ങള് വല്ലാതെ ക്ഷീണിച്ചു…..'”

അവനൊരു ചെറു ചിരിയോടെ പറഞ്ഞു…..
പാറു അതിന് മറുപടി ഒന്നും പറയാൻ പോയില്ല….
രുദ്രനെ കണ്ടപ്പോൾ മുതൽ തന്നെ അവളിലെ ദേഷ്യവും വാശിയും ഒരുപാട് കൂടിയിരുന്നു…..

പെട്ടെന്ന് ആ മുറിയിലേക്ക് ലക്ഷ്മിയമ്മ കയറി വന്നു…. കയ്യിൽ ഒരു പ്ലേറ്റ് ചോറും ഉണ്ടായിരുന്നു…..

‘”” എന്താ അമ്മേ ഇത്……???'””

പാറു ചോദിച്ചു…..

‘” ഇവനുള്ള ഭക്ഷണം ആണ് മോളെ……'”

“” അതെന്താ ഇവിടെ കൊണ്ടുവന്ന് കൊടുക്കുന്നത്……
ഇവന് അസുഖം ഒന്നും ഇല്ലല്ലോ…..'”

‘” ഇത് പോലെ മുറിയിൽ കൊണ്ടുവന്ന് കൊടുക്കാൻ ആഗ്രഹം ഉണ്ടായിട്ട് അല്ല മോളെ…..
ഇവൻ ഇങ്ങനെ ഇടക്ക് എഴുന്നേൽക്കുമ്പോ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കണം……. ഇല്ലേൽ ഇവൻ കഴിക്കില്ല….എന്റെ കുട്ടി പട്ടിണി കിടക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല മോളെ…… അതാ…..'”

ലക്ഷ്മിയമ്മ അവളോട് പറഞ്ഞു…. അവരുടെ സ്വരത്തിൽ പോലും ആ അമ്മ മനസ്സിന്റെ വേദന ഉണ്ടായിരുന്നു അവർക്ക് അനുഭവിക്കാൻ കഴിഞ്ഞിരുന്നു…..

പാറു വീണ്ടും കോപത്തോടെ അവനെ നോക്കി….. കുറ്റബോധത്താൽ അവന്റെ തല താഴ്ന്നാണ് ഇരുന്നിരുന്നത്……

‘”” അമ്മ ഭക്ഷണം കൊണ്ടുപോയ്ക്കോ….. ഇവൻ അവിടെ വന്ന് കഴിച്ചോളും….. “””

പാറു പറഞ്ഞു…..
അവളുടെ സ്വരത്തിൽ തന്നെ ഒരു അധികാര ഭാവം ഉണ്ടായിരുന്നു….. ഒരമ്മയോട് മകൾ പറയുന്ന പോലെ…… അത് കേട്ടതും ലക്ഷ്മിയമ്മക്ക് വല്ലാതെ സന്തോഷം ആവുകയാണ് ചെയ്തത്    ……

അവർ ആദ്യമായി പൂർണ സന്തോഷത്തോടെ ആ മുറിയിൽ നിന്നും ഭക്ഷണവുമായി ഇറങ്ങി പോയി…..

പാറു ഇപ്പോഴും കോപത്തോടെയാണ് അവനെ നോക്കി നിന്നിരുന്നത്…..

‘” എന്റെ പൊന്ന് പാറു…….
സോറി….. നീ ഇങ്ങനെ വാശി കാണിക്കല്ലേ…..
ഞാൻ അവിടെ പോയി കഴിച്ചോളാം…. അത് പോരെ….'”

ഇന്ദ്രൻ ചോദിച്ചു……

‘”” നീ കുളിച്ചിട്ട് എത്ര ദിവസായി…….'”

പാറു ചോദിച്ചു…..

‘” എന്ത്…..???'”

“”നീ കുളിച്ചിട്ട് എത്ര വർഷം ആയെന്ന്…….???'””

‘”അ….അത്….. മൂ.. മൂന്ന്….ദിവസം…..'”

ഇന്ദ്രൻ തല താഴ്ത്തി കൊണ്ട് പറഞ്ഞു…..

‘”” ഹും….. അത് കാണാനും ഉണ്ട്…..
ഡീ ഇന്ദു….. നീ ഇവനെ കൊണ്ടുപോയി കുളിപ്പിച്ചേ…….'””

പാറു അവളെ നോക്കി പറഞ്ഞു…..

‘”” അയ്യേ… അതൊന്നും വേണ്ടാ…..
ഞാൻ കുളിച്ചോളാ……'””

ഇന്ദ്രൻ പറഞ്ഞു…..

‘”” നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി…..
ഇന്ദു…. ഇവനെ കൊണ്ടുപോ…..'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.