⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?47?.

ഇന്ദു വെള്ളം എടുക്കാൻ നോക്കിയപ്പോഴാണ് കിടക്കാൻ നേരം മുറിയിൽ വെള്ളം വച്ചില്ല എന്ന കാര്യം അവൾക്ക് ഓർമ വന്നത്…..

‘”” ചേച്ചി…..
ഞാൻ വെള്ളം എടുത്തിട്ട് വരാം……'””

ഇന്ദു പറഞ്ഞു…..

‘”” ഇന്ദു…… വേഗം വരണേ…..””‘

പാറു പേടിയോടെ പറഞ്ഞു….. അവൾ കാണാൻ പാടാത്ത എന്തോ സ്വപ്നം കണ്ടു എന്ന് ഇന്ദുവിന് മനസ്സിലായിരുന്നു….. അവൾ പാറുവിനെ ഒന്ന് ആശ്വസിപ്പിച്ച ശേഷം താഴേക്ക് വെള്ളമെടുക്കുവാനായി ഇറങ്ങി…..

അപ്പോഴാണ് രുദ്രൻ മുകളിലേക്ക് കയറി വന്നതും….. ആദ്യ കാഴ്ച്ചയിൽ തന്റെ ചേച്ചിയെ കൊല്ലാൻ നോക്കിയ അവനെ കണ്ടപ്പോ ഇന്ദുവിന് പേടിയാണ് വന്നത്…..

എന്നാലും അവനെ നോക്കി ഒന്ന് ചെറുതായി ചിരിക്കുവാൻ അവൾ മറന്നില്ല…. എന്നാൽ അവൻ അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ മുകളിലേക്ക് പോയി…..

അവൻ പോയപ്പോ അവൾക്ക് ആശ്വാസമാണ് വന്നത്….. ഇന്ദു വേഗം താഴേക്ക് നടന്നു…..

മുകളിലേക്ക് ചെന്ന രുദ്രൻ ഒരു നിമിഷം അവിടെ നിന്നുപോയി….. അവന്റെ കണ്ണുകൾ ഇന്ദ്രന്റെ മുറിക്ക് നേരെ തിരിഞ്ഞു …..

രുദ്രന്റെ കാലുകൾ അവിടേക്ക് ചലിച്ചു…..
ഇന്ദ്രന്റെ മുറിയിലേക്ക് എത്തിയ രുദ്രൻ കണ്ടത് താഴെ കിടന്ന് പിടയുന്ന തന്റെ സഹോദരനെ ആണ്…..

‘”” ടാ….. ഇന്ദ്രാ……'””

രുദ്രൻ വേഗം അവന്റെ അടുത്ത് പോയി വിളിച്ചു…. എന്നാൽ അവൻ സ്വബോധത്തിൽ അല്ലായിരുന്നു….കയ്യെല്ലാം നന്നായി വിറക്കുകയാണ്….,

കാര്യം മനസ്സിലാക്കിയ രുദ്രൻ വേഗം തന്റെ മുറിയിലേക്ക് നടന്നു…….

[________[☠️☠️☠️☠️]_________]

അൽപ നേരം കഴിഞ്ഞപ്പോ പാറു ആ സ്വപ്നത്തിന്റെ ഷോക്കിൽ നിന്നും വെളിയിൽ വന്നിരുന്നു….. കണ്ടതെല്ലാം വെറും മിഥ്യ ആണെന്ന് അറിഞ്ഞപ്പോ അവളിൽ ആശ്വാസം നിറഞ്ഞു…..

അപ്പോഴാണ് ഇന്ദു തുറന്ന് വച്ചു പോയ ആ മുറിക്ക് മുന്നിലേക്ക് അവളുടെ കണ്ണ് ചലിച്ചത്…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.