⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?45?

രാത്രി എല്ലാവരും ഉറങ്ങിയതിനാൽ രുദ്രൻ ആരെയും വിളിക്കാൻ പോയില്ല….. അവന്റെ കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തേക്ക് കടന്നു…..

ലൈറ്റ് ഒക്കെ അണച്ചതിനാൽ അവിടെ എങ്ങും ഇരുട്ട് മാത്രമായിരുന്നു…..

രുദ്രൻ നേരെ മുകളിലേക്ക് കയറുവാൻ സ്റ്റൈയർ കേസിന്റെ അടുത്തേക്ക് നടന്നു……

പെട്ടെന്ന് അവിടെ ലൈറ്റുകൾ തെളിഞ്ഞു….

അവൻ നോക്കിയപ്പോൾ നന്ദുവിന്റെ അമ്മ രാധയാണ് അവിടെ നിന്നിരുന്നത്……

രുദ്രൻ അവരെ ഒന്ന് നോക്കിയ ശേഷം മുകളിലേക്ക് പോകുവാൻ കാലെടുത്ത് വച്ചു….
പെട്ടെന്ന്….

‘”” മോനെ രുദ്രാ……..'””

രാധമ്മ അവനെ അല്പം വേദനയോടെ വിളിച്ചു…. രുദ്രൻ അവരെ ഒന്ന് നോക്കി…..

‘”” നിങ്ങൾക്ക് ഉറക്കമൊന്നും ഇല്ലേ…… “””

അവൻ ചോദിച്ചു……

‘”” നിന്റെ വണ്ടിയുടെ ശബ്ദം കേട്ട് എഴുന്നേറ്റാതാ….. അല്ലെങ്കിലും നിന്നെ ഒന്ന് കാണാൻ ഇതൊക്കെ അല്ലെ ഒരു വഴിയുള്ളു…..'””

 

അവരത് പറയുമ്പോൾ  ആ തൊണ്ട ഇടറിയിരുന്നു……

‘”” എന്നെ കാക്കാനും ഉറക്കമൊളക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ….. എനിക്ക് നിങ്ങളെ ആരെയും കാണണ്ട…….'””

‘”” എന്താ രുദ്രാ ഇങ്ങനെ…..……'””

അവർ കരഞ്ഞുകൊണ്ട് ചോദിച്ചു….. രുദ്രൻ അവരുടെ അടുത്തേക്ക് നടന്നു…. ശേഷം അവരുടെ ആ കൈകൾ ചേർത്ത് പിടിച്ചു…..

‘”” ചെറിയമ്മേ……….”””

രുദ്രൻ അവരെ വിളിച്ചു……

‘”” രുദ്രാ……. ന്റെ മോനെ…
എത്ര നാളായടാ നീ എന്നെ അങ്ങനെ വിളിച്ചിട്ട്…..'””

അവർ കരഞ്ഞുകൊണ്ട് ചോദിച്ചു…..

രുദ്രൻ വേഗം രാധമ്മയുടെ കൈകൾ അവന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു….. ആ നെഞ്ചിന് തീയിന്റെ ചൂട് ഉണ്ടായിരുന്നു…..

‘”” ചെറിയമ്മേ……. ഇനി പറ…….
ചെറിയമ്മയുടെ രുദ്രന് ജീവൻ ഉണ്ടോ…….'””

രുദ്രൻ വന്യമായ ഭാവത്തോടെ അവരോട് ചോദിച്ചു….. രാധമ്മക്ക് പേടി അതികരിക്കുകയായിരുന്നു…… അവന്റെ ദേഹത്ത് ഹൃദയമിടിപ്പ് ഇല്ലായിരുന്നു….

അവർ ഒരു ഞെട്ടലോടെ കൈ വലിച്ചെടുത്തു…. രാധമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു……

‘”” മോനെ……ഇത്…..
ന്റെ കൃഷ്ണാ…….'”

. രാധമ്മ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു…..

‘”” കണ്ടോ ചെറിയമ്മേ…….
നിങ്ങളുടെ രുദ്രന് ഇപ്പൊ ജീവനില്ല…… ഞാൻ മാറ്റാരോ ആണ്…
ഒരു മൃഗം…… എന്റെ ദേവൂ ഇല്ലാത്ത ഈ നരകത്തിലേക്ക് എന്നെ തിരിച്ചുകൊണ്ടുവന്ന് ഈ നിലയിൽ എത്തിച്ചത് നിങ്ങൾ ഓരോരുത്തരും ആണ്….. അത് രുദ്രൻ ഒരിക്കലും മറക്കില്ല…..'””

അവൻ കോപത്തോടെ പറഞ്ഞു….ശേഷം അവരെ നോക്കാതെ തിരിഞ്ഞു നടന്നു….

‘””മോനെ……..'”

രാധമ്മ അവനെ ഒരിക്കൽ കൂടെ വിളിച്ചു…..

‘”” ഇനിയെന്താണ് നിങ്ങൾക്ക് വേണ്ടത്……'””

രുദ്രൻ അല്പം അമർഷത്തോട് കൂടെ ചോദിച്ചു…..

‘”” അത്…..
ആ കുട്ടികൾ….. അവർ ദേവൂവിന്റെ മുറിയിൽ ആണ്…….'””

രാധമ്മ വിറച്ചുകൊണ്ട് പറഞ്ഞു….. ആ വാക്കുകൾ കേട്ടപ്പോ രുദ്രന്റെ ഉള്ളിലെ മൃഗം കണ്ണ് തുറക്കുകയായിരുന്നു…..

‘” കണ്ട അലവലാതി പെണ്ണുങ്ങളെ താമസിപ്പക്കാൻ ആണോ എന്റെ ദേവൂവിന്റെ മുറി അവിടെ ഒഴിച്ചു വച്ചിരിക്കുന്നത്……'””

അവൻ കോപത്തോടെ ചോദിച്ചു…..

‘”” ടാ രുദ്രാ…… അവർ പാവങ്ങൾ ആടാ……
അതിലെ ആ ഇന്ദു എന്ന കുട്ടിയാ നമ്മുടെ ഇന്ദ്രന്റെ……'””

‘”” അറിയാം…….'”

അവർ മുഴുമിക്കും മുന്നേ ഇന്ദ്രൻ പറഞ്ഞു…..

‘” അവരവിടെ താമസിച്ചോട്ടെ മോനെ…..
ഇന്ദ്രന്റെ പെണ്ണ്  എന്നാൽ നിന്റെ അനിയത്തി കുട്ടിയെ പോലെ അല്ലേടാ…..'””

രാധമ്മ പറഞ്ഞു…..

‘”” നിങ്ങൾ എന്താച്ചാ ചെയ്യ്…..
പിന്നേ…… എനിക്ക് അങ്ങനെ ഒരു അനിയത്തി കുട്ടിയെയും വേണ്ടാ….. മനസ്സിലായോ…..'””

രുദ്രൻ അത്രയും പറഞ്ഞുകൊണ്ട് അമർഷത്തോടെ മുകളിലേക്ക് കയറി പോയി….

⚔️___⚔️_____☠️____⚒️____⚒️

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.