⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?43?

രുദ്രൻ ചോദിച്ചു…..

‘”‘ ഹോ….
അതിങ്ങനെ മുടങ്ങി പോവാ മോനെ…..
എന്റെ കൊച്ചിന് ഒരു കാലിനു അല്പം സ്വാധീനകുറവ് ഉള്ളത് കൊണ്ട് നല്ല ആലോചനകൾ ഒന്നും വരുന്നില്ല കുഞ്ഞേ….
പിന്നേ വരുന്നവർ എല്ലാം മുടിഞ്ഞ സ്ത്രീധനം ആണ് ചോദിക്കുന്നത്…..
ഈ പാവം സെക്യൂറിറ്റി പണിക്കാരന്റെ കയ്യിൽ എവിടുന്നാണ് അത്ര പൈസ……'””

ജോസേട്ടൻ വിഷമത്തോടെ പറഞ്ഞു……

‘”” ജോസേട്ടാ…..
പൈസയുടെ കാര്യം ഓർത്തു വിഷമിക്കണ്ട…..
എന്ന് കരുതി അവളെ അറവ് പൈസക്ക് കൊടുക്കുകയും ചെയ്യരുത്…..
അവളുടെ കുറവുകൾ കാണുന്നവരൊക്കെ അങ്ങ് പോട്ടെ…… ഇന്നല്ലെങ്കിൽ നാളെ അവളുടെ മനസ്സ് കാണുന്ന ഒരുത്തൻ വരും…..'””

രുദ്രൻ അയാളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…..

‘”” മോന്റെ നാവ് പൊന്നാവട്ടെ……'””

അയാൾ പറഞ്ഞു…..

‘”” അതൊക്കെ വിട്…..
ഇന്നലെ രണ്ട് പിശാചുകൾ ഇവടെ വന്ന് കേറിയില്ലേ……'””

‘”” ആര്….. ആ രണ്ട് പെങ്കൊച്ചുകൾ ആണോ സാറേ…..'”

‘”” ഹാ…. അവർ തന്നെ…..
ഇപ്പോഴും ഇവിടെ ഉണ്ടോ അതോ പോയോ…..'”

രുദ്രൻ ചോദിച്ചു…..

‘”” ഇവടെ ഉണ്ട് സാറെ……. അവർ പോയിട്ടൊന്നുമില്ല….. എന്തെങ്കിലും പ്രശ്നം ഉണ്ടോ……'””

‘”” ഹേയ്…… ഒരു പ്രശ്നവും ഇല്ല ജോസേട്ടാ…..'”

രുദ്രൻ പറഞ്ഞു….

‘”” അല്ല സാറെ….. ശരിക്കും അവരാരാ……'””

ജോസേട്ടൻ ചോദിച്ചു…..

‘”” ഹോ….. അതിൽ ഒരു പിശാച് ഇന്ദ്രൻ സ്നേഹിക്കുന്ന പെണ്ണാണ്…..'””
.

രുദ്രൻ പറഞ്ഞു…..

‘”” ആണോ……
നല്ല കുട്ടികൾ ആണ് സാറെ….. ‘””

‘”” ഹ്മ്മ്….. നല്ല കൊച്ചുങ്ങൾ….
ഞാൻ പോവാ ജോസേട്ടാ….. ഗേറ്റ് പൂട്ടി ഉറങ്ങാൻ നോക്ക്……'””

രുദ്രൻ അത്രയും പറഞ്ഞുകൊണ്ട് ബൈക്ക് ഉള്ളിലേക്ക് കയറ്റി….
ജോസ് വേഗം ഗെയ്റ്റ് അടച്ച് സെക്യൂരിറ്റി റൂമിൽ പോയി കിടന്നു…..

ഈ സമയം രുദ്രൻ ആ വീട്ടിലെ രണ്ട് നായ്ക്കളെയും അഴിച്ചു വിട്ടിരുന്നു…….

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.