⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?42?

ആ ദിവസം ഇന്ദ്രൻ മുറി വിട്ട് പുറത്ത് വന്നില്ല…..
അവനവിടെ തന്നെ ഒറ്റക്കിരിക്കുവാനാണ് ആഗ്രഹിച്ചത്…..

☠️☠️☠️☠️☠️☠️☠️☠️☠️

സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു…..

പാതി ഉറക്കത്തിൽ പെട്ടിരുന്ന അയാൾ തൻ്റെ  മുഖത്ത് തീഷ്ണമായ ഒരു പ്രകാശം അടിച്ചപ്പോഴാണ്  കണ്ണുകൾ തുറന്നത്…..

ബൈക്കിന്റെ ഹെഡ്ലൈറ്റ് പ്രകാശം കണ്ണിലേക്ക് വരുന്നതിനാൽ അയാൾക്ക് നേരെ ചൊവ്വേ കണ്ണ് തുറക്കുവാൻ സാധിച്ചില്ല……

പെട്ടെന്ന് ആ പ്രകാശം മങ്ങിപ്പോയി…..

അയാൾ മുന്നിൽ നിൽക്കുന്ന ആ ബൈക്കിലേക്ക് സൂക്ഷിച്ചു നോക്കി…..

ഒരു കറുത്ത ഡ്യൂക്ക് ആയിരുന്നു അത്…..
അതിന്റെ നമ്പർ പ്ലേറ്റിൽ ഉള്ള വണ്ടി നമ്പർ കണ്ടതും അയാൾ വേഗം ചാടി എഴുന്നേറ്റു…..

‘”” സോറി സാർ…… ഞാനൊന്ന് കണ്ണടച്ചുപോയി……'””

ആ ബൈക്കിൽ ഉള്ള ആളോട് അയാൾ പറഞ്ഞു….

ബൈക്കിൽ ഇരുന്ന ആ ചെറുപ്പക്കാരൻ തന്റെ തലയിൽ അണിഞ്ഞിരുന്ന ഹെൽമെറ്റ്‌ അഴിച്ചു….. അത് രുദ്രൻ ആയിരുന്നു….. ആ ഇരുട്ടിൽ പോലും തിളങ്ങുന്ന അവന്റെ നീല കണ്ണുകൾ അയാൾക്ക് കാണാമായിരുന്നു….

‘”” എന്താ ജോസേട്ടാ…..
രാവിലെ ഉറങ്ങിയില്ലേ……'””

അവൻ ആ ഗെയ്റ്റിനു മുന്നിൽ കാവൽ നിൽക്കുന്ന സെക്യൂരിറ്റിയെ നോക്കി സൗമ്യമായി ചോദിച്ചു…..

‘”” അത് സാറെ ഇന്നലെ വീട്ടിൽ ചെറിയ പണികൾ ഒക്കെ ഉണ്ടായിരുന്നു….. രാവിലെ ഉറങ്ങാൻ ഒന്നും സമയം കിട്ടിയില്ല…..
മാപ്പാക്കണം…..'””..

ആ സെക്യൂരിറ്റി അവനോട് പറഞ്ഞു…..

‘”” വോ….. മാപ്പൊന്നും വേണ്ടെന്റെ ജോസേട്ടാ….
വെറുതെ ഉറക്കം കളഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കണ്ട….. അവിടെ കേറി കിടന്നോ….
ഞാൻ പട്ടിയെ അഴിച്ചു വിട്ടോളാം…….'””

രുദ്രൻ ഒരു ചെറു ചിരിയോടെ അയാളോട് പറഞ്ഞു…..

‘”” സാറെ……
വർമ്മ സാർ അറിഞ്ഞാൽ…….'””

അയാൾ ആശങ്കയോടെ ചോദിച്ചു…..

‘”” വർമ്മ സാർ അറിഞ്ഞാ ഞാൻ പറഞ്ഞിട്ടാണെന്ന് അങ്ങ് പറയണം….
ചേട്ടൻ പോയി ഉറങ്ങാൻ നോക്കിക്കേ…..'””

രുദ്രൻ പറഞ്ഞു…..
ആ സെക്യൂരിറ്റിക്കാരൻ സന്തോഷപൂർവ്വം  അവന് ഗേറ്റ് തുറന്ന് കൊടുത്തു…..

രുദ്രൻ വണ്ടി അല്പം മുന്നോട്ട് കൊണ്ടുവന്ന് അയാളുടെ മുന്നിൽ നിർത്തി….

‘”” ആഹ്….. പിന്നേ ജോസേട്ടാ…..രണ്ടാമത്തെ മകളുടെ വിവാഹം ഒക്കെ എന്തായി…..'”

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.