⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?41?

‘”” വിഷമിക്കല്ലേ ഏട്ടാ…… മുത്തശ്ശൻ ദേഷ്യം കൊണ്ട് പറഞ്ഞതാവും…..'””….

ഇന്ദു അവന്റെ അടുത്തിരുന്നുകൊണ്ട് പറഞ്ഞു…..
അത് കേട്ടപ്പോ അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞിരുന്നു….. ഒട്ടും സന്തോഷം ഇല്ലാത്ത ചിരി….

‘”” നിങ്ങൾക്ക് അറിയില്ല……
മുത്തശ്ശൻ അങ്ങനെ ദേഷ്യം വരുമ്പോൾ തോന്നിയത് വിളിച്ചു പറയുന്ന ആളല്ല…..
അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്….. ഞാൻ അവിടെ പോകുവാൻ പാടില്ലായിരുന്നു….. ആ വാളിൽ തൊടുവാൻ പാടില്ലായിരുന്നു……'””

ഇന്ദ്രൻ തല താഴ്ത്തികൊണ്ട് പറഞ്ഞു…..

.'”” ടാ…… നീ വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിച്ചു കൂട്ടല്ലേ…… എല്ലാം ശരിയാവും….'””

പാറു പറഞ്ഞു…..

‘”” നിങ്ങൾ ഒന്ന് പുറത്തേക്ക് പോകുമോ….. എനിക്ക് ഒറ്റക്കിരിക്കുവാൻ തോന്നുവാ…..'”

ഇന്ദ്രൻ പറഞ്ഞു……

‘”” ഒറ്റക്കൊന്നും ഇരിക്കേണ്ട…. നീ വന്നേ…..'””

പാറു അവന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു
അവൾ അവനെ ഏകാന്തതയിൽ നിന്ന് മാറ്റാനാണ് ശ്രമിച്ചത്….. പക്ഷെ അവൻ അതിൽ നിന്നും വെളിയിൽ വരുവാൻ തയ്യാറല്ലായിരുന്നു…….

‘”” പാറു പ്ലീസ്…..
എനിക്ക് അൽപ്പം നേരം ഒറ്റക്കിരിക്കണം…..'””

ഇന്ദ്രൻ അവളോട് ഒരു ദയനീയ സ്വരത്തിൽ പറഞ്ഞു……
ആ വാക്കുകൾ അവർക്ക് നിഷേധിക്കുവാൻ സാധിച്ചിരുന്നില്ല…… പാറുവും ഇന്ദുവും ഒന്നും പറയാതെ പുറത്തേക്ക് നടന്നു……
ഇന്ദുവിന്റെ കണ്ണ് നന്നായി കലങ്ങിയിരുന്നു….

‘”” എന്താ മോളെ ഇത്….. ഇപ്പോ നീയും കരയാണോ…….'””

പാറു അവളുടെ കണ്ണുനീർ കണ്ടുകൊണ്ട് ചോദിച്ചു……

‘”” അതല്ല ചേച്ചി….. ഏട്ടന്റെ ഈ അവസ്ഥക്ക് ഒരു തരത്തിൽ എനിക്കും പങ്കില്ലേ…… പാവം എത്ര വിഷമമായി കാണും…….'””….

ഇന്ദു തന്റെ നിറ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു……

‘”” ഡീ……
ഇതെല്ലാം സംഭവിക്കാൻ വിധിച്ചതാണ്…. അത് സംഭവിച്ചു…… ഇനി അതും പറഞ്ഞു കരഞ്ഞിട്ട് കാര്യം ഇല്ല…..'””

പാറു പറഞ്ഞു……

‘”” എന്നാലും ചേച്ചി……..
ഏട്ടൻ……'””…

‘”” ഒരേന്നാലും ഇല്ല…….
അവനെ നമ്മൾ ശരിയാക്കി എടുക്കും…..
എന്റെ ഇന്ദു മോള് പേടിക്കണ്ടാ ട്ടോ…..
ചേച്ചി ഇല്ലേ കൂടെ……'”

പാറു അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…… ആ കൂടെ ഉണ്ടെന്ന വാക്കുകൾ മാത്രം മതിയായിരുന്നു അവൾക്ക് പാതി ആശ്വാസം പകരാൻ……

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.