⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?40?

വീടിനുള്ളിൽ ഉണ്ടായിരുന്ന ലക്ഷ്മിയമ്മക്കും ശോഭയ്ക്കും രാധമ്മക്ക് പോലും അവൻ മുഖം കൊടുക്കാതെ മുകളിലെ അവന്റെ മുറിയിലേക്ക് കയറി ചെന്നു….

ഇത്ര നേരം വളരെ സന്തോഷത്തോടെ നിന്നിരുന്ന ഇന്ദ്രന്റെ മുഖം വാടിയത് ലക്ഷ്മിയമ്മയും കണ്ടിരുന്നു…..

അവന് പുറകെ കയറി വന്ന പാറുവിനോടും ഇന്ദുവിനോടും അവർ കാര്യം തിരക്കി…..

അവരാ ക്ഷേത്രത്തിൽ വച്ചുണ്ടായ കാര്യങ്ങൾ എല്ലാം ലക്ഷ്മിയമ്മക്ക് പറഞ്ഞു കൊടുത്തു…..

‘”” എന്നാലും അമ്മേ…..
മുത്തശ്ശൻ ഒരുപാട് ചീത്ത പറഞ്ഞു അവനെ….
ഇങ്ങനെ ഒരു അവസ്ഥയിൽ കൈവിടുകയാണോ ചെയ്യേണ്ടത്…….'””

പാറു ഇന്ദ്രന്റെ അവസ്ഥ കണ്ട് ദയനീയമായി ചോദിച്ചു…..

‘””” നിങ്ങൾ അതിന് വിഷമിക്കേണ്ട കാര്യമില്ല മക്കളെ…..
മുത്തശ്ശൻ അങ്ങനെ ആണ്…..
അവനിങ്ങനെ ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടിട്ട് ഏറ്റവും കൂടുതൽ വിഷമിച്ചത് അദ്ദേഹമാണ്….. അപ്പൊ പെട്ടെന്നൊരു ദിവസം അവൻ അവിടേക്ക് കയറി ചെന്നാൽ ആരായാലും ഇങ്ങനെ അല്ലെ പെരുമാറൂ…….'””

രാധ വല്യമ്മ മുത്തശ്ശനേ ശരിവച്ചുകൊണ്ട് പറഞ്ഞു….. അവർക്കും അതിൽ കാര്യമുള്ളതായി തോന്നിയിരുന്നു…..

‘”” മോളെ…… നിങ്ങൾ അവന്റെ അടുത്തേക്ക് ഒന്ന് പോ….. വിഷമിച്ചിരിക്കയിരിക്കും ന്റെ കുട്ടി….'””

ലക്ഷ്മിയമ്മ അവരോട് പറഞ്ഞു…..
പാറുവും ഇന്ദുവും വേഗം മുകളിലേക്ക് കയറിപ്പോയി…..
ഇന്ദ്രനെ കാണാൻ…..

അവന്റെ മുറിയിൽ കയറിയപ്പോ അവൻ ബെഡിൽ ഇരുന്ന് എന്തോ ആലോചനയിൽ ആയിരുന്നു…..

‘””. ഇന്ദ്രാ…….'””

അവന്റെ അടുത്ത് പോയി പാറു അവനെ വിളിച്ചു…. ഇന്ദ്രൻ പതിയെ ഒന്ന് മുഖമുയർത്തി നോക്കി….. ആ കണ്ണുകൾ കലങ്ങിയിരുന്നു…..

അത് കണ്ടപ്പോ അവർക്കും ആകെ വിഷമമാവുകയാണ് ചെയ്തത്…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.