?39?
പാറുവിന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അല്പം അമർഷം തോന്നിയിരുന്നു….. എന്നാൽ അതൊന്നും പുറമെ കാണിക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല…..
അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആ വന്യമായ മുഖത്തിന് നേരെ തല ഉയർത്തുവാൻ അവൾക്ക് ഭയം തോന്നി എന്ന് വേണമെങ്കിലും പറയാമായിരുന്നു…..
അപമാന ഭാരത്തോടെ തല ഉയർത്തുവാൻ പോലും സാധിക്കാതെ ഇന്ദ്രൻ തന്റെ ഗുരുവിന്റെ മുന്നിൽ നിന്നും വിദ്യാലയത്തിൽ നിന്നും പടിയിറങ്ങി……
തേങ്ങുന്ന മനസ്സുമായി…….
ഒപ്പം പാറുവും ഇന്ദുവും പോയിരുന്നു…..
അവന്റെ ആ പോക്ക് ദേവ രാജ വർമ്മക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ചിത്രമായിരുന്നു……
അദ്ദേഹം പീഠത്തിൽ ഇരിക്കുന്ന ആ വാളിനെ വേദനയോടെ നോക്കി…..
‘”” എന്നോട് ക്ഷമിക്കണം…….
അവൻ പഴയ ഇന്ദ്രൻ ആവേണ്ടതുണ്ട്….. അതിന് എന്റെ ഈ വാക്കുകൾ അവന്റെ മനസ്സിൽ എന്നും ഉണ്ടാവേണ്ടത് അനിവാര്യമാണ്……'””
https://youtu.be/fBws5fzNWFU
ദേവ രാജ വർമ്മ ആ വാളിനെ നോക്കി തല താഴ്ത്തികൊണ്ട് കണ്ണുകൾ അടച്ചുകൊണ്ട് പറഞ്ഞു…..
ആ സമയം അദ്ദേഹത്തിന്റെ അകക്കണ്ണിൽ ഒരു ദൃശ്യം തെളിഞ്ഞു വന്നു…..
പാതി മനുഷ്യനും പാതി മൃഗവുമായ ഒരു വലിയ കൂട്ടം സൈന്യത്തെ ഒറ്റക്ക് നിന്ന് നേരിടുന്ന ഒരു വീരന്റെ ദൃശ്യം……
അവന്റെ കയ്യിൽ ഉണ്ടായിരുന്നത് ആ ഡ്രാഗൺ സ്റ്റോൺ കൊണ്ട് ഉണ്ടാക്കിയ വാൾ ആയിരുന്നു….
ദേവ രാജ വർമ്മ വേഗം കണ്ണുകൾ തുറന്ന് ആ വാളിനെ നോക്കി….. അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു ചെറു ചിരി ഉണ്ടായിരുന്നു…..
‘”” ധീരാധി ധീരൻ ദേവേന്ദ്രൻ…….'””
അദ്ദേഹം കൈ കൂപ്പിക്കൊണ്ട് അത്രയും പറഞ്ഞ ശേഷം അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി…..
>>>>>>>>>>>><<<<<<<<<<<<<
അവൻ ഒന്നും മിണ്ടാതെയാണ് അകത്തേക്ക് കയറി പോയത്……….
കിടു സഹോ
പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി
DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് എപ്പോഴാ….?