⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?3?

അവർ ഇരുവരും പറയുന്നത് ഒരു മുഴക്കമായാണ് അവന്റെ ചെവിയിൽ വീണത്….. എല്ലാം ഒരു മായ പോലെ….

ഇന്ദ്രൻ കണ്ണ് തുറിച്ചു ഇരുവരെയും മാറി മാറി നോക്കാൻ തുടങ്ങി….

ഒരു ഭ്രാന്തനെ പോലെ….

അവന്റെ ആ ചെയ്തികൾ ഇന്ദുവിന് വല്ലാത്ത ഭയമാണ് ഉണ്ടാക്കിയത്…..

പെട്ടെന്ന് പാറു അവിടെ ഇരുന്ന ഒരു ജഗ്ഗ് വെള്ളം എടുത്ത് ഇന്ദ്രന്റെ തലയിലൂടെ ഒഴിച്ചു……

അതോടു കൂടെ തന്നെ അവന്റെ സ്വബോധം തിരിച്ചു വരുവാൻ തുടങ്ങിയിരുന്നു…..

തലയിലെ കെട്ട് എല്ലാം പതിയെ പതിയെ ശരിയാകുവാൻ തുടങ്ങി…..
മങ്ങി കണ്ട കാഴ്ചകൾക്ക് വ്യക്തത വന്നു….. അവൻ നിലത്ത് ഇരിക്കുകയാണ്……

അവന് മുന്നിൽ ഒഴിഞ്ഞ ജഗ്ഗുമായി പാറു നിൽക്കുന്നു…..

ഇന്ദ്രന് അതിശയം തോന്നി…. അവളെ ഇവിടെ കണ്ടതിൽ…..

‘”” പ്… പ്… പാറു…….'””.

. അവൻ തന്റെ വിറയാർന്ന സ്വരത്തിൽ അവളെ വിളിച്ചു…….. ഒപ്പം അവന്റെ കണ്ണ് നിറഞ്ഞിരുന്നു…..

അവനെ നോക്കി നിന്ന പാറുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല….

അവളുടെ കണ്ണും നിറഞ്ഞിരുന്നു…..

‘” ഏട്ടാ………'””

. പെട്ടെന്ന് ഒരു സുന്ദരമായ മനോഹര ശബ്ദം അവന്റെ കാതിൽ പതിച്ചു…..

അതവന്റെ ഒരുപാട് അടുത്ത് നിന്നുമാണ് വന്നത്…….

താൻ ഏറെ നാൾ കേൾക്കുവാൻ കൊതിച്ച ശബ്ദം…..
തനിക്ക് ഏറ്റവും പ്രിയങ്കരമായ ശബ്ദം….

ഇന്ദ്രൻ പതിയെ തന്റെ ഇടത് വശത്തേക്ക് നോക്കി….
അവിടെ തന്നെ ചേർത്ത് പിടിച്ചു നിൽക്കുന്ന ആ പെണ്ണിന്റെ കണ്ണിൽ ഒരു നിമിഷം ഇന്ദ്രന്റെ കണ്ണ് ഉടക്കി പോയി…..

‘” ഇ… ഇ….ന്ദു……… ഇന്ദു……'””

അവൻ വിറച്ചുകൊണ്ട് അവളെ വിളിച്ചു….
അവളുടെ കണ്ണെല്ലാം ആകെ കണ്ണുനീരാൽ മുങ്ങിയാണ് നിന്നിരുന്നത്…..

ഇന്ദ്രന്റെ കൈ പതിയെ അവളുടെ കവിൾ ലക്ഷ്യമാക്കി നീങ്ങി….. ആ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…..

പതിയെ അതവളുടെ ആ മൃദുലമായ കവിൾ തടത്തിൽ സ്പർശിച്ചു……

ആ സ്പർശനത്തിൽ തന്നെ അവൻ ഷോക്ക് അടിച്ചത് പോലെ തന്റെ കരം പിൻവലിച്ചു…..

വീണ്ടും അവനാ വിറക്കുന്ന കൈ അവളെ തൊടുവാനായി മുന്നോട്ട് ചലിപ്പിച്ചു….
എന്നാൽ ഇത്തവണ അവളാ കയ്യിൽ മുറുകെ പിടിച്ചിരുന്നു…..

ഇന്ദു പതിയെ അവന്റെ കൈകൾ അവളുടെ ഇരു കവിളിലും മുറുകെ അമർത്തി വെപ്പിച്ചു….

അവളുടെ കണ്ണീരിന്റെ ചൂട് അവൻ അറിയുകയായിരുന്നു……
അവരിരുവരുടെയും കണ്ണുകൾ പരസ്പ്പരം ഉടക്കി…..

ഏറെ നാളുകൾക്ക് ശേഷം ലഭിക്കുന്ന തന്റെ പാതിയുടെ സാന്നിധ്യം  അവന് ഒരു വല്ലാത്ത ഒരു വികാരമാണ് ഉണർത്തിയത്……

ഇന്ദുവിന്റെ അവസ്ഥയും മറിച്ചൊന്നും ആയിരുന്നില്ല…..

ഇന്ദ്രൻ എല്ലാം മറന്ന് അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിടിച്ചു…..
ഒപ്പം ഇന്ദു തിരിച്ചും….

ഇരുവരും പൊട്ടി കരയുകയായിരുന്നു….
നഷ്ടമായ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തിൽ….

ഇന്ദു അവന്റെ നെഞ്ചിലും കവിളിലും നെറ്റിയിലുമെല്ലാം ഭ്രാന്തമായി ചുംബിക്കുവാൻ തുടങ്ങി…..

അവളുടെ കണ്ണീരിന്റെ ചൂട് അവൻ അറിയുകയായിരുന്നു…..

ഇരുവരും പരിസരം മറന്ന് വീണ്ടും കെട്ടിപിടിച്ചു…..

‘” അതേ…….
ഇതിന്ന് തീരോ…….'””

പെട്ടെന്ന് പാറുവിന്റെ സ്വരം ഉയർന്നു…..
അവർ ഇരുവരും പരസ്പ്പരം അകന്ന് അവളെ നോക്കി……
അവളിപ്പോഴും ദേഷ്യത്തിലാണ് നിന്നിരുന്നത്…..
കണ്ണെല്ലാം കലങ്ങിയിരുന്നു…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.