⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?38?

‘”” നീ എന്തിനാണ് ഈ പുണ്യമായ സ്ഥലത്ത് കാല് വച്ചത് ഇന്ദ്രാ……”””

.. മുത്തശ്ശൻ അവനെ നോക്കി അല്പം അമർഷത്തോടെ ചോദിച്ചു….. അദ്ദേഹത്തിന്റെ ആ ചോദ്യം അവന് തികച്ചും അതിശയമാണ് ഉണ്ടാക്കിയത്……

‘”” മുത്തശ്ശ……ഞാൻ…….'””

ഇന്ദ്രൻ അദ്ദേഹത്തെ വിളിച്ചു…..

‘”” ഹും…… മുത്തശ്ശ എന്ന് പോലും…….
നിനക്ക് ഞാൻ പകർന്ന് തന്ന വിദ്യകളുടെ മഹത്വം നീ അറിഞ്ഞിരുന്നോ ഇന്ദ്രാ……
എന്നാൽ ഒരു ലഹരിക്ക് അടിമയായ അന്ന് തന്നെ നീ ആ കഴിവുകൾ നശിപ്പിച്ചിരിക്കുന്നു…..
ഇപ്പൊ ഈ വാള് പിടിച്ചപ്പോൾ വിറച്ച നിന്റെ ആ തഴമ്പെടുത്ത കൈകൾ കണ്ടില്ലേ……
അതിനിപ്പോ ആ പഴയ കരുത്ത് ഇല്ല…..
ഈ വാള് ധീരന്മാർക്കും യോദ്ധാക്കൾക്കും പറഞ്ഞിട്ടുള്ളതാ……'””

അദ്ദേഹം അവനോട് അല്പം കോപത്തോടെ തന്നെയാണ് അത് പറഞ്ഞത്….. ഇന്ദ്രന്റെ തല താഴ്ന്നുപോയി അദ്ദേഹത്തിന്റെ ആ വാക്കുകൾക്ക് മുന്നിൽ ….. അത് കേട്ട് നിന്ന പാറുവിനും ഇന്ദുവിനും പോലും അദ്ദേഹത്തിന്റെ പെരുമാറ്റം ഏറെ വേദനയാണ് ഉണ്ടാക്കിയത്…..

‘”” മുത്തശ്ശ…… എന്നോട്……
എന്നോട് ക്ഷമിക്കണം…… സംഭവിച്ചുപോയി…..'””

ഇന്ദ്രൻ തല താഴ്ത്തികൊണ്ട് പറഞ്ഞു

‘”” ഹ ഹ ഹ ഹ ഹ ഹ ഹ ഹ.,.,.,.,..,.,,…..
ക്ഷമയോ..,.,..,,..എനിക്ക് നിന്റെ ക്ഷമാപണം വേണ്ടാ ഇന്ദ്രാ.,.,.,.,.., പോ.,.,.,.., ഈ പുണ്യ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി പോ,..,..,.,
ഇവിടെ നിനക്ക് സ്ഥാനം ഇല്ല……
ഈ മണ്ണ് ധീരന്മാർക്കും യോദ്ധാക്കൾക്കും ഉള്ളതാണ്….. അല്ലാതെ ഒരു ലഹരിക്ക് അടിമയായവന് ഉള്ളതല്ല……'””

ദേവ രാജ വർമ്മ അവനെ നോക്കി കൊണ്ട് കോപത്തോടെ അലറി…….
ശരിക്കും അദ്ദേഹത്തിന്റെ വാക്കുകൾ അവർക്കെല്ലാം ഒരു വല്ലാത്ത വേദനയാണ് നൽകിയത്…..
ഇന്ദ്രന്  നെഞ്ചിൽ ഒരു ആയിരം അമ്പുകൾ കുത്തി കയറുന്ന വേദനയാണ് ഉണ്ടായിരുന്നത്….

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.