?37?
ഇന്ദ്രൻ പറഞ്ഞു…..
‘”” പക്ഷെ ഏട്ടാ…. ഈ കനമുള്ള വാളൊക്കെ എങ്ങനെ പൊക്കി യുദ്ധം ചെയ്യാനാ…..'””
ഇന്ദു ചോദിച്ചു…..
ഇന്ദ്രന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…..
‘”” ശരിയാ….. ഒരു സാധാരണ ആൾക്ക് അത് പറ്റില്ല….. പക്ഷെ കഠിനമായ പരിശീലനം മുറകൾ പഠിച്ചവന് സാധിക്കും…. ദേ ഇത് പോലെ…..'””
ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് ആ വാൾ ഒരു കൈ കൊണ്ട് അനായസം പൊക്കി എടുത്തു…..
പാറുവും ഇന്ദുവും അവനെ അത്ഭുതത്തോടെ നോക്കി….
എന്നാൽ അതിന് അതികം ആയുസ്സ് ഇല്ലായിരുന്നു…..
ഇന്ദ്രന്റെ കൈ വല്ലതേ വിറക്കുവാൻ തുടങ്ങി….
അവന്റെ കയ്യിൽ നിന്ന് ആ വാൾ താഴേക്ക് വീണു ….
അവനിൽ പെട്ടെന്ന് ഉണ്ടായ മാറ്റം എന്തെന്ന് പാറുവിനും ഇന്ദുവിനും മനസ്സിലായിരുന്നില്ല….
ഇന്ദ്രൻ തന്റെ കൈകളിലേക്ക് നോക്കി….അവ വിറക്കുകയായിരുന്നു….. ബലമെല്ലാം ക്ഷയിക്കുന്ന പോലെ അവന് തോന്നി….….
“” ഏട്ടാ…..,.,..,.,
എന്ത് പറ്റി.,..,.,.'””
ഇന്ദു അവന്റെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു.,…,..,
‘”” അറിയില്ലാടി,..,.,.,., പെട്ടെന്ന് എന്തോ പോലെ…..
എന്താണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാവുന്നില്ല……..'”
ഇന്ദ്രൻ പറഞ്ഞു…..അവൻ നന്നായി വിയർക്കുകയായിരുന്നു അപ്പോൾ…..
ഇത് വരെ തന്നെ കൈ വിടാതെ കൂടെ നിന്നിരുന്ന തന്റെ സുഹൃത്തിനെ (വാള് ) ഇന്ദ്രൻ കണ്ണെടുക്കാതെ നോക്കി നോക്കി നിന്നു…..
ഇപ്പോൾ എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് അവന് മനസ്സിലായിരുന്നില്ല……
‘””കാരണം ഞാൻ പറഞ്ഞു തന്നാൽ മതിയോ….,'””
പെട്ടെന്ന് അവിടെ ഒരു ഗാഭീര്യം തുളുമ്പുന്ന ശബ്ദം ഉയർന്നു….
അവർ എല്ലാവരും അവിടേക്ക് നോക്കി….
അവിടെ നിന്നിരുന്നത് ഈ തറവാടിന്റെ മൂത്ത കാർന്നവരും ഇന്ദ്രന്റെ മുത്തശ്ശനും ആയിരുന്ന ദേവ രാജ വർമ്മ തമ്പുരാൻ ആയിരുന്നു….
അദ്ദേഹത്തിന്റെ മുഖത്തിന് വല്ലാത്തൊരു വല്ലാത്ത ഗാഭീര്യം ആയിരുന്നു…….
‘””” മുത്തശ്ശ…….'””
ഇന്ദ്രൻ അദ്ദേഹത്തെ വിളിച്ചു…..
എന്നാൽ അദ്ദേഹം അതൊന്നും കേൾക്കാതെ ആ വാളിന്റെ അടുത്ത് വന്ന് അതിനെ നിഷ്പ്രയാസം കൈകളിൽ ഏന്തി…..
ശേഷം അദ്ദേഹം അതിനെ ബഹുമാന പൂർവ്വം നെറുകിൽ വച്ച് തൊഴുത ശേഷം ആ പീഠത്തിൽ തന്നെ സ്ഥാപിച്ചു……
മുത്തശ്ശൻ ഇന്ദ്രനെ ഒന്ന് നോക്കി…. അല്പം പുച്ഛത്തോട് കൂടി…..
കിടു സഹോ
പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി
DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് എപ്പോഴാ….?