⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?36?

ആദ്യം കണ്ട ഇടം അവരെ അതിശയിപ്പിച്ചു എങ്കിൽ ഇപ്പോൾ അവർ കാണുന്ന കാഴ്ച അവരെ ഞെട്ടിക്കുകയാണ് ചെയ്തത്….

ഏറു വാള് , കവചം, കുന്തം, അമ്പും വില്ലും, ഗദ, വാള്, പരശു തുടങ്ങിയ ആയുധങ്ങൾ ശേഖരിച്ചു വച്ച ഒരു അറ ആയിരുന്നു അത്…..

മ്യൂസിയങ്ങളിൽ പോലും അവർ ഇത്രയും മഴമ ഉള്ള ആയുധങ്ങൾ കണ്ടിട്ടില്ല……

‘”” ന്റെ കൃഷ്ണാ….. ഞാൻ എന്താ ഈ കാണുന്നെ….. ഇതൊക്കെ എങ്ങനെ ഇവിടെ എത്തി ഏട്ടാ,..,.,.,,..,.,'””

ഇന്ദു അതിശയത്തോടെ ചോദിച്ചു……

‘”” അതൊക്കെ ഞങ്ങൾ കാലാ കാലമായി സംരക്ഷിച്ചു വരുന്ന പരമ്പര സ്വത്താണ്……'”

ഇന്ദ്രൻ മറുപടി പറഞ്ഞു….
അവർ വീണ്ടും അതിലൂടെ നടന്ന് ആയുധങ്ങൾ നോക്കുവാൻ തുടങ്ങി….

ഇന്ദു അപ്പോഴാണ് ഒരു കാര്യം കണ്ടത്….

ഈ ആയുധങ്ങളുടെ എല്ലാം നടുക്ക് ഒരു പീഠത്തിന് മുകളിൽ ചുവന്ന പട്ടിന്റെ മുകളിൽ ഒരു വാൾ കിടത്തി വച്ചിരിക്കുന്നു…..

അതിന് ഒരു പ്രത്യേക ആകൃതി ആയിരുന്നു….

ഐസ് കണ്ണാടി പോലെ ഉള്ള ലോഹത്തിന് മുകളിൽ സ്വർണ്ണത്തിന്റെ പിടിയുള്ള ഒരു വാള്…..
അതിന്റെ പിടിയിൽ ഒരു സിംഹ മുദ്ര പതിപ്പിച്ചിരുന്നു……

‘”” ഏട്ടാ……
ഇതെന്താ…….'””

ഇന്ദു അവനോട് ചോദിച്ചു……

‘” ഇത് ഞങ്ങളുടെ രാജ പരമ്പരക്ക് കിട്ടിയ അമൂല്യമായ വാളാണ്……

ഇന്ദ്രൻ പറഞ്ഞു…..

‘”” ഇതിന് എന്താടാ ഇത്ര പ്രത്യേകത…… ‘”

പാറു അവനോട് ചോദിച്ചു….. ഇന്ദ്രൻ അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു……

‘”” ഇന്ദു……..
നീ അതൊന്ന് എടുത്ത് നോക്ക്……'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ അവളോട് പറഞ്ഞു…..

ഇന്ദു വേഗം ആ വാളിന്റെ അടുക്കലേക്ക് ചെന്ന് അത് എടുക്കുവാൻ ശ്രമിച്ചു…..
എന്നാൽ അതത്ര എളുപ്പം അല്ലായിരുന്നു…..

ചെറുതായി അനങ്ങുന്നുണ്ട് എന്നല്ലാതെ അവൾക്കത് പോക്കുവാൻ സാധിച്ചിരുന്നില്ല……. കാരണം അതിന് അത്ര ഏറെ ഭാരം ഉണ്ടായിരുഞ്ഞ….….

‘”” ന്റെ കൃഷ്ണാ……
എന്തൊരു മുടിഞ്ഞ വെയിറ്റ് ആണ് ഇതിനു….
ഇതൊക്കെ വച്ച് ആർക്കാ യുദ്ധം ചെയ്യാൻ പറ്റാ…..'””

ഇന്ദു കിതച്ചുകൊണ്ട് പറഞ്ഞു…..

“”‘ ഹ ഹ ഹ ഹ..,..,.,.,.
ഇതിന്റെ ഭാരം ഇങ്ങനെ ആണ് ഇന്ദു……
കാരണം ഈ വാൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തിന്റെ പേര് ഡ്രാഗൺ സ്റ്റോൺ എന്നാണ്…..'”

ഇന്ദ്രൻ പറഞ്ഞു….

‘”” ഡ്രാഗൺ സ്റ്റോണോ…….'””

പാറുവും ഇന്ദുവും ഒരേ സ്വരത്തിൽ അവനോട് ചോദിച്ചു….

‘”” അതേ….. ഡ്രാഗൺ സ്റ്റോൺ…..
ഭൂമിയിൽ ഉള്ള ഒരേ ഒരു ഡ്രാഗൺ സ്റ്റോൺ നിർമിത വസ്തു  ആണ് ഈ വാള്….
ഇത് ഡ്രാഗണുകൾ വസിക്കുന്ന അഗ്നി പർവതങ്ങളിൽ നിന്ന് കിട്ടുന്ന വജ്രങ്ങളിൽ നിന്ന് ഉണ്ടാക്കുന്നത് ആണെന്നാണ് മുത്തശ്ശൻ പറഞ്ഞത്…..
ലോകത്ത് ഒരു ആയുധത്തിനും ഇതിന്റെ മുന്നിൽ പിടിച്ചു നിൽക്കുവാൻ സാധിക്കില്ല…. അത്രക്ക് ശക്തിയാണ് ഇവക്ക്….'””

ഇന്ദ്രൻ പറഞ്ഞു….

‘”” ഡ്രാഗൺ…..
അഗ്നി പർവതം…..
ഹോ…. ഇതെന്താ ഫെയറി ടെയിലോ…..'””

പാറു നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു….

‘”” ഹ ഹ ഹ ഹ……..  ഇതൊക്കെ എന്ത്….
ഇനിയും കൊറേ ഉണ്ടെന്റെ പാറു…..
പക്ഷെ ഇതിന്റെ ഒന്നും സത്യാവസ്ഥ എനിക്ക് അറിയില്ല……'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.