⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?35?

‘”” ടാ ഇന്ദ്രാ….. നീ എന്ത് ഭാഗ്യവാൻ ആടാ…… ഇവിടെ വന്നപ്പോ മുതലാണ് സ്നേഹം എന്നാൽ എന്താണ് എന്ന് അറിയുന്നത്….. നീ ഒരുപാട് ലക്കി ആണ്…….'””

പാറു പറഞ്ഞു…..

‘”‘ ഇപ്പൊ ആ ഭാഗ്യം നിങ്ങൾക്കും വന്നല്ലോ…..
നിങ്ങളും ഇപ്പൊ ഈ വീട്ടിലെ അല്ലെ…… ‘””

ഇന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു…..

‘””” പക്ഷെ മുത്തശ്ശൻ ഞങ്ങളോട് വലിയ കൂട്ടില്ല…..
അദ്ദേഹത്തിന് ഞങ്ങളെ ഇഷ്ട്ടമായി കാണില്ലേ….'””

പാറു ചോദിച്ചു…..

‘”” മുത്തശ്ശനോ…..
ഏയ്……. ആള് പാവമാടി.,..,,..,.
പക്ഷെ തമാശക്ക് നിൽക്കില്ല…..മുത്തശ്ശൻ പറയുന്ന തീരുമാനങ്ങൾക്ക് മേൽ ഇവിടെ ഒരു തടസ്സം ഉണ്ടാവില്ല…..'””

ഇന്ദ്രൻ പറഞ്ഞു…… അവർ വീണ്ടും അൽപ സമയം അവിടെ ചിലവഴിച്ചു……
ശേഷം കളരി ഒക്കെ അഭ്യസിക്കുന്ന ആ ഇടത്തേക്ക് പോയി…..

‘”” ഇതാണ് ഇവിടെ കളരി അഭ്യസിപ്പിക്കുന്ന സ്ഥലം….. മുത്തശ്ശൻ ആണ് ഗുരു…..'””

ഇന്ദ്രൻ പറഞ്ഞു….

‘”” അറിയാ ഏട്ടാ….. ഞങ്ങൾ കണ്ടിട്ടുണ്ട്…..'””

ഇന്ദു പറഞ്ഞു….
ഇന്ദ്രൻ ഒരു ചെറു ചിരിയോടെ  അതിനടുത്ത് ഉള്ള ആ കെട്ടിടത്തേക്ക് നടന്നു……

‘”” പിന്നേ ഇത് ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് മാത്രം യുദ്ധ പരിശീലനവും ആയുധ പരിശീലനവും കൊടുക്കുന്ന ക്ഷേത്രം ആണ്….
പരശുരാമ ക്ഷേത്രം……'””

ഇന്ദ്രൻ പറഞ്ഞു….അതൊരൂ ക്ഷേത്രം ആണെന്ന് കേട്ടപ്പോ അവർക്ക് അത്ഭുതമാണ് തോന്നിയത്….

‘”” ഇവിടേക്ക് പുറത്തുള്ളവർക്ക് പ്രവേശനം ഇല്ല…..
നിങ്ങൾ പുറത്തുള്ളവർ അല്ലല്ലോ….
ആ ചെരുപ്പ് അഴിച്ചു കയറി വാ…..'””

ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് ആ ആയുധ ക്ഷേത്രത്തിന്റെ മുന്നിലുള്ള ഒരു  ബോർഡിൽ വിരൽ വച്ചു…..

അതൊരു ഫിംഗർപ്രിന്റ് സ്കാനർ ആയിരുന്നു…..

സ്കാനിംഗ് കഴിഞ്ഞതും ഓട്ടോമാറ്റിക്ക് ആയി ആ വാതിൽ തുറന്നു വന്നു……

ഇന്ദ്രന് പുറകെ തന്നെ അവരും അകത്തേക്ക് കടന്നു…..

അവിടെ അവർ കണ്ടത് തികച്ചും അതിശയം നിറക്കുന്ന കാഴ്ചകൾ ആയിരുന്നു…..

ക്ഷേത്രത്തിന്റെ നടുക്കായി വട്ടത്തിൽ ഒരു കളം ഉണ്ട്….

അവിടെ നിറച്ച് മണൽ കൊണ്ട് നിറച്ചിരുന്നു….

അത് മല്ല യുദ്ധം പരിശീലിപ്പിക്കുന്ന ഗോദ ആയിരുന്നു….. അതിന് തൊട്ടടുത്ത് തന്നെ കസർത്ത് ചെയ്യുവാനുള്ള ഉപകരണങ്ങൾ….

സിലമ്പ് പരിശീലനത്തിന് വേണ്ട മുള വടികൾ….

പിന്നേ പഴമയെ കാണിച്ചു തരുന്ന ഗദകൾ എല്ലാം ഉണ്ടായിരുന്നു…..

പാറുവും ഇന്ദുവുമെല്ലാം ഇതെല്ലാം കണ്ട് ആകെ കിളി പോയാണ് നിന്നിരുന്നത്…..

തികച്ചും ഒരു യുദ്ധ ഭൂമിയിൽ നിൽക്കുന്ന പ്രതീതിയാണ് അവർക്ക് അപ്പോൾ തോന്നിയത്…….

‘””ഹലോ…..
റിലെ പോയോ മക്കളെ……'”

ഇന്ദ്രൻ ചിരിച്ചുകൊണ്ട് ചോദിച്ചു…..

‘”” എന്താടാ ഇത്……
ഞങ്ങൾ ഇതൊന്നും ഇതുവരെ കണ്ടിട്ട് പോലുമില്ല…..'””

പാറു അത്ഭുതത്തോടെ പറഞ്ഞു…..

‘”” ഇതൊക്കെ എന്ത്……
നിങ്ങൾ വാ…. കാണിച്ചു തരാം……'””

ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് അവിടെ ഉണ്ടായിരുന്ന മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി….

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.