⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?32?

പാറു കെഞ്ചിക്കൊണ്ട് ദയനീയമായി പറഞ്ഞു…..

‘”” ഹോ….. ഞാൻ പറയുന്നില്ല….. പോരെ…..
ഇനി ഞാൻ കാരണം മാനം പോണ്ട…..'””

ഇന്ദ്രൻ പറഞ്ഞു……

‘”” ഹാ അത് മതി…..
അല്ല അതൊക്കെ പോട്ടെ…..
നിനക്ക് എങ്ങനെ അവിടെ എല്ലാവരെയും അറിയാം……'””

പാറു ചോദിച്ചു…..

‘”” അതോ….. ആ അഖിൽ എന്റെ കൂടെ പഠിച്ചവന്റെ ചേട്ടൻ ആണ്…..
പിന്നേ ആ ഹോസ്പിറ്റൽ ഇല്ലേ…..
അത് ഞങ്ങളുടെ ആണ്….. SK Hospital….'””

ഇന്ദ്രൻ പറഞ്ഞു….. പാറു കണ്ണും മിഴിച്ച് അവനെ നോക്കി……

‘”” ഇത്രേം വലിയ ഹോസ്പ്പിറ്റലോ…… ‘””

പാറു ചോദിച്ചു……

“” ഇതൊക്കെ എന്താണ് മോളെ……
കേരളത്തിൽ എല്ലാ ജില്ലയിലും ഉണ്ട് ഞങ്ങളുടെ ഹോസ്പിറ്റലുകൾ……'””

‘”” അപ്പോ നിങ്ങൾ വലിയ സംഭവം ആണല്ലേ…..'””

പാറു കണ്ണ് മിഴിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹ്മ്മ്….
പഷ്ട്….. നീ ഞങ്ങളുടെ വീട് പോലും നേരെ കണ്ടിട്ടില്ലല്ലോ….'””

ഇന്ദ്രൻ ചോദിച്ചു…. അവൾ ഇല്ലെന്ന് ആംഗ്യം ആണിച്ചു…..

‘”” ഹ്മ്മ്…..
പറയാൻ ഉണ്ടേൽ ഒത്തിരി ഉണ്ടെന്റെ പാറു…..'”

‘”” ഓഹ്…… ഞാൻ ചുമ്മാതെ ചോദിച്ചതാടാ…..
അല്ലെങ്കിലും നിന്റെ സ്വത്തിന്റെ കണക്കെടുത്തിട്ട് എനിക്ക് എന്താ കാര്യം…..'”

പാറു ചോദിച്ചു……

‘”” അതൊക്കെ വിട്…..
പക്ഷെ നമുക്ക് വീട് ഇന്ന് തന്നെ ചുറ്റി കാണണം…. ഞങ്ങളുടെ തറവാടിന്റെ അകം മാത്രം കണ്ട് അടുക്കളയിൽ ഒതുങ്ങേണ്ടത് അല്ലല്ലോ നീ…..'””…

ഇന്ദ്രൻ ചോദിച്ചു….. അവളതിന് മറുപടിയായി ഒരു ചിരി സമ്മാനിക്കുക മാത്രം ചെയ്തു….
അവസാനം അവരുടെ വണ്ടി ശ്രീകുലത്ത് എത്തി……

വണ്ടിയിൽ നിന്ന് ഇറങ്ങിയതും എല്ലാവരും പാറുവിന്റെ സുഖ വിവരം ചോദിക്കൽ ആയിരുന്നു പണി….

ഒരു പക്ഷെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുക എന്ന് വേണമെങ്കിൽ പറയാം…..
കുടുംബത്തിൽ നിന്ന് മാത്രം കിട്ടുന്ന ആ അനുഭവങ്ങളും അനുഭൂതികളും അവർക്കേറെ പ്രീയപ്പെട്ടത് ആയിരുന്നു….

കാരണം ആ രണ്ട് പെണ്ണുങ്ങളും സ്നേഹം നിഷേധിക്കപ്പെട്ടവർ ആയിരുന്നല്ലോ ഇത്ര കാലം…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.