⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

_____

?2?

അവളുടെ കണ്ണെല്ലാം സങ്കടം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു….

ഇന്ദ്രൻ ആണെങ്കിൽ ഒന്നും മനസ്സിലാവാതെ ഒരു പാവയെ പോലെ നിൽക്കുന്നു…..

‘”” ഏട്ടാ……….'””

ഇന്ദു ചങ്ക് പൊട്ടുന്ന വേദനയോടെ അവനെ വിളിച്ചു….. പക്ഷെ അത് ശ്രദ്ധിക്കാതെ അവൻ തിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്…..

‘”” ഏട്ടാ…….
എന്താ ഇതൊക്കെ…..'””

ഇന്ദു കരഞ്ഞുകൊണ്ട് വീണ്ടും ചോദിച്ചു…..

‘”” ഇന്ദു…….
ഈ നിമിഷം സത്യം ആയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവാണ്……. എത്ര നാൾ നീ ഇങ്ങനെ എന്നെ ഒരു മായ ആയി വന്ന് മോഹിപ്പിക്കും…..'””

ഇന്ദ്രൻ തിരിഞ്ഞു നിന്ന് നിർവികാരമായി പറഞ്ഞു….. അവന്റെ മനസ്സും ശരീരവും ഇനിയും പൂർണ്ണമായും സ്വബോധ മനസ്സിലേക്ക് വന്നിരുന്നില്ല……

ഇന്ദുവും അവന്റെ വാക്ക് കേട്ട് ആകെ വല്ലാതായി ഇരിക്കുകയായിരുന്നു….
തന്നെ ഓർത്ത് ദിനങ്ങൾ തള്ളി നീക്കുന്ന ഇന്ദ്രന്റെ  മനസ്സാണ് അവനവിടെ തുറന്ന് കാണിച്ചത്……

അവൻ അവിടെ ഉള്ള ഒരു ഡ്രാവിൽ നിന്നും വീണ്ടുമൊരു മദ്യത്തിന്റെ കുപ്പി കയ്യിലെടുത്തു….

വീണ്ടും കുടിച്ചു ബോധം കെടുവാനായി….

ജഗ്ഗിലെ വെള്ളം എടുക്കാൻ വേണ്ടി തിരിഞ്ഞ അവൻ കണ്ടത് കോപത്തിന്റെ മൂർത്തി ഭാവത്തിൽ നിൽക്കുന്ന പാറുവിനെ ആയിരുന്നു….

ഇന്ദ്രന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു….

‘”” ആഹാ……
ഇന്നെന്താ പതിവില്ലാതെ ചേച്ചിയെ കൂട്ടിയാണോ എന്റെ ഇന്ദുമ്മ വന്നേ…..'””

അവനത് പറഞ്ഞു തീർന്നതും ആ കാടൻ താടി നിറഞ്ഞു നിൽക്കുന്ന കവിളിൽ പാറുവിന്റെ കൈ അമർന്നതും ഒരേ സമയം ആയിരുന്നു……

അടി കിട്ടിയതും ഇന്ദ്രന്റെ കണ്ണിനും ചുറ്റും പൊന്നീച്ച പറക്കുവാൻ തുടങ്ങി….
തുടർച്ചയായുള്ള മദ്യത്തിന്റെ ഉപയോഗം കാരണം അവന്റെ പഴയ ആരോഗ്യം എല്ലാം ക്ഷയിച്ച പോലെ ആയിരുന്നു…..

ഇന്ദ്രൻ അടി തെറ്റി നിലത്തേക്ക് വീഴാൻ പോയി….
എന്നാൽ വീഴും മുന്നേ ഇന്ദു അവനെ പിടിച്ചിരുന്നു…..

ഇന്ദ്രന്റെ ചെവിയിൽ എല്ലാം ഒരു മുഴക്കം പോലെ കേൾക്കാൻ തുടങ്ങി…..

അവന് തല നന്നായി കറങ്ങുന്നത് പോലെ ഉണ്ടായിരുന്നു…..

“” എന്താ ചേച്ചി ഇത്…….
ഏട്ടനെ എന്തിനാ തല്ലിയെ…….'”

‘”” പിന്നേ ഇങ്ങനെ കള്ള് കുടിച്ച് ജീവിതം നശിപ്പിക്കാൻ ശ്രമിക്കുന്നവനെ ഞാൻ ഉമ്മ വയ്ക്കാടി……'””

‘” ചേച്ചി ഒന്ന് മിണ്ടാതിരിക്കോ…..
ഞാൻ കാരണാ ഇതൊക്കെ….'”

‘”” എന്ന് കരുതി ഇങ്ങനെ കുടിച്ചു നശിക്കാണോ വേണ്ടെ……'”

‘”” ചേച്ചി ഒന്ന് പോയെ….
ഏട്ടാ…….
ഏട്ടാ…… ഇന്ദുവാ ഏട്ടാ…… ഏട്ടന്റെ ഇന്ദു….
ഞാൻ വന്നു ഏട്ടാ…….'”

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.