⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?25?

ഇന്ദ്രൻ ചോദിച്ചു….. പാറു ആകെ ചമ്മിയ പോലാണ് ഇരുന്നിരുന്നത്….. ഇന്ദു ആണേൽ ഇതൊക്കെ കണ്ട് പുറകിൽ നിന്ന് വാ പൊത്തി ചിരിക്കുകയാണ്……

‘”””” ദേ പെണ്ണെ……
ചിരിക്കാതെ എന്റെ മുന്നിന്ന് പൊക്കോ ട്ടോ……'””

പാറു അവളോട് ദേഷ്യത്തോടെ പറഞ്ഞു…..

‘”” ആഹാ……
ഏട്ടാ…
. ഇത് അടവാണ്……'””

ഇന്ദു പറഞ്ഞു…..

‘”” അടവോ…….????'””

ഇന്ദ്രൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

‘”” ആന്നേ…… ചേച്ചിക്ക് ഈ ഇഞ്ജക്ഷൻ പേടിയാ….. അതാ ഇങ്ങനെ കിടക്കുന്നെ…..'””

അവളത് പറഞ്ഞപ്പോഴാണ് അവന് പണ്ട് ഇന്ദു പറഞ്ഞു തന്ന പാറുവിന്റെ ഇൻജെക്ഷൻ കഥയാണ് ഓർമ വന്നത്……
അവന് ചിരി അടക്കുവാൻ സാധിച്ചില്ല….
നല്ല ഒച്ചയോട് കൂടെ തന്നെ അവൻ ചിരിക്കുവാൻ തുടങ്ങി…..

‘””” ദേ ഇന്ദ്രാ…… ശവത്തിൽ കുത്തരുത് ട്ടോ……'””

‘”” ഹ ഹ ഹ ഹ ഹ……………
എന്നാലും എന്റെ പാറു….. ഈ ഇൻജെക്ഷൻ പേടി എന്നാണ് ഒന്ന് മാറുക…….'”

‘”” ഒന്ന് പോടാ…. ഈ വേദന ഒക്കെ എന്റെ ലക്ഷ്മിയമ്മ തൈലം തേച്ചു ഉഴിഞ്ഞു തന്നാൽ മാറും……'””

പാറു മുഖം കോട്ടി പറഞ്ഞു…..

‘”” ഹ്മ്മ്…… എന്റെ അമ്മ വലിയ പേര് കേട്ട വൈദ്യ ആണല്ലോ…..
എടി പെണ്ണെ നിന്റെ കഴുത്തിൽ പിടിച്ചത് രുദ്രൻ ആണ്….. അവന്റെ ബലം എന്താണെന്ന് ശരിക്കും നീ കണ്ടിട്ടില്ല…..
ഇപ്പൊ ഡോക്ടറെ കാണിച്ച തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി നടക്കാ…… അല്ലെങ്കിൽ ഏതോ ഒരു സിനിമയിൽ ഉണ്ടല്ലോ………
ഹാ…..
മീശ മാധവൻ……..
അതിൽ നമ്മടെ കൊച്ചിൻ ഹനിഫിക്ക നടക്കുന്ന പോലെ പെടലി ആയി ജീവിതകാലം മുഴുവൻ നടക്കേണ്ടി വരും……   ‘””

ഇന്ദ്രൻ പറഞ്ഞു……

അവന്റെ വാക്ക് കേട്ടപ്പോ തന്നെ പാറുവിന്റെ ഉള്ളിലെ ഭയം അധികമായിരുന്നു…..

‘”” ടാ…….. കാണിച്ചില്ലേൽ കുഴപ്പാവോ……????'””

അവൾ ചോദിച്ചു…….

‘”” പിന്നേ ആവാതെ……'””

‘”” എന്നാ….
എന്നാ ഞാൻ കുളിച്ചിട്ട് വരാ……'””

പാറു ഒരു പാതി മനസ്സോടെ പറഞ്ഞു…..

‘”” ഹ്മ്മ്…… എന്നാ ഞാനും റെഡി ആവട്ടെ…..
ഡീ ഇന്ദു……
നീ ഇവടെ നിന്നോ…….
പെടലിക്ക് വല്ല സഹായവും വേണ്ടി വന്നാലോ…..'”

ഇന്ദ്രൻ അവളെ ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു….. എന്നിട്ട് ഒറ്റ ഓട്ടവും…… പാറുവിനു പിന്നാലെ ഓടാൻ പറ്റാത്ത ഒരു സാഹചര്യം ആയതുകൊണ്ട് അവൾ അതിന് മുതിർന്നില്ല…..

ഇന്ദ്രനും പാറുവും വേഗം കുളിച്ചൊരുങ്ങി റെഡി ആയി പോകാനിറങ്ങി…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.