⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?24?

”” ഇന്ദ്രേട്ടാ……'””

‘””” എന്തോ…….'””

‘” ഏട്ടോ………'”””

‘””” എന്താടി വാവേ…… ‘””

‘”” അതേ….. ഞാനൊരു കാര്യം ചോദിച്ചാ ബുദ്ധിമുട്ട് ആവുമോ…..'””

‘”” കാര്യം പറ പെണ്ണെ….””

‘”” കൊറേ നാളായില്ലേ നമ്മൾ ബൈക്കിൽ ഒക്കെ ചുറ്റാൻ പോയിട്ട്….. എന്നെ ഒന്ന് കൊണ്ടുപോവോ…..

ഇന്ദു ചോദിച്ചു…..

‘”” അതിനെന്താ…… ഇപ്പൊ തന്നെ പോവാ…..'””

‘” അയ്യോ…. ഇപ്പൊ വേണ്ടാ…..
ഏട്ടൻ ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോണ്ടേ…….'””

‘”” അതെന്തിനാ…….'””

‘”” കഴുത്തുവേദന ഉണ്ടത്രേ……

‘”” ആണോ….. എന്ന പോയേക്കാം…..
ആദ്യം അവളെ ഒന്ന് കണ്ടേക്കാ ബാ…..

ഇന്ദ്രൻ  ആ ഗ്ലാസ് അവിടെ വച്ച് അവൻ പുറത്തേക്ക് നടന്നു….പുറകെ ഇന്ദുവും പോയിരുന്നു…..

അവൻ മുറിയിലേക്ക് കയറി ചെല്ലുമ്പോ പാറു കിടത്തം തന്നെ ആയിരുന്നു…..
എന്നാൽ ഉറങ്ങുകയല്ലായിരുന്നു…..

ഇന്ദ്രൻ പോയി അവളുടെ അടുത്തിരുന്നു….

‘”” ഡീ പാറു……..'”

‘”” മ്മ്…….ന്താടാ……???'”””

‘”” വേഗം കുളിച്ചു റെഡി ആവ്….. ഹോസ്പിറ്റലിൽ പോണ്ടേ…… “”

ഇന്ദ്രൻ പറഞ്ഞു……

‘”” ഹോസ്പിറ്റലിലോ…… എന്തിന്…..'””

പാറു അല്പം പേടിയോടെ ചോദിച്ചു……

‘”” നിന്റെ കഴുത്ത് അനക്കാൻ വയ്യാന്ന് ഇന്ദു പറഞ്ഞല്ലോ…..'””

അവനത് പറഞ്ഞതും പുറകിൽ നിൽക്കുന്ന ഇന്ദുവിനെ അവളൊന്ന് തുറിച്ചു നോക്കി…..

 

‘”” അവളെ നോക്കണ്ട……
എഴുന്നേറ്റെ….. നമുക്ക് പോവാൻ നോക്കാം…..'””

ഇന്ദ്രൻ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു……

‘”” ഹും….. ഹും……. ഇന്ദ്രാ…..
എനിക്ക് കുഴപ്പമൊന്നും ഇല്ലടാ….
നമുക്ക് ആശുപത്രിയിൽ ഒന്നും പോകണ്ട…..'””

പാറു ചിണുങ്ങിക്കൊണ്ട് പറഞ്ഞു……
ഇന്ദ്രൻ വേഗം പാറുവിന്റെ കഴുത്ത് പിടിച്ച് ചെറുതായോന്ന് തിരിച്ചു…..

‘”” ഹാ….,,..,.,.,
അമ്മേ എന്റെ കഴുത്ത്.,.,..,..,, എന്നെ കൊല്ലാൻ ആണോടാ രണ്ട് ഇങ്ങോട്ട് കെട്ടി എഴുന്നള്ളിയെ…..'””

പാറു വേദനയുടെ അമർഷത്തിൽ പറഞ്ഞു…..

‘”” കുറച്ചു മുന്നേ എന്റെ മോള് എന്താ പറഞ്ഞെ…..
ഒന്ന് കേൾക്കട്ടെ……'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു….

‘”” അഹ്….അത്…….
എനിക്ക് കുഴപ്പം ഒന്നും ഇല്ലന്ന്….'””

‘”” ആഹാ….. എന്നിട്ട് ഇപ്പൊ എങ്ങനെ വേദന വന്നു……'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.